Updated on: 27 March, 2024 10:51 PM IST
പുളി

പുളിയുടെ പ്രജനനത്തിൽ സർവസാധാരണമായി ഉപയോഗിക്കുന്ന രീതി. ഒരു ഇളംശിഖരം തിരഞ്ഞെടുക്കുക. അതിൽ നിന്ന് 2-3 സെ.മീ. വിസ്തതിയിൽ ശ്രദ്ധാപൂർവം തൊലി മുറിച്ച് ഇളക്കി മാറ്റുന്നു. ശിഖരത്തിനുള്ളിലെ സസ്യരസത്തിന്റെ്റെ സ്വതന്ത്രസഞ്ചാരം കുറച്ച്, വേരോട്ടം പ്രേരിപ്പിക്കുന്നതിനാണിതു ചെയ്യുന്നത്. ഈ മുറിഭാഗത്ത് കയർപിത്ത് പൊടി, നനഞ്ഞ മണ്ണ് എന്നിവ 1:1 എന്ന അനുപാതത്തിൽ കലർത്തിയ മിശ്രിതം വച്ച് ഒരു പോളിത്തീൻ നാട കൊണ്ട് പൊതിഞ്ഞു ചുറ്റിക്കെട്ടണം. കെട്ടിന്റെ രണ്ടറ്റവും ദൃഢമാകാൻ ശ്രദ്ധിക്കണം. വേരു പൊട്ടേണ്ട ഭാഗത്ത് ഈർപ്പം നിലനിർത്തുന്നു. 2-3 മാസം കഴിയുമ്പോൾ പോളിത്തീനുള്ളിൽ വേരോട്ടം കണ്ടു തുടങ്ങും. ഈ ഘട്ടത്തിൽ വേരുണ്ടായിടത്തു നിന്ന് 5 സെ.മീ. താഴെ മാറി ശിഖരം മുറിച്ച് ചട്ടിയിൽ മാറ്റി നടുന്നു. ഇത് 6-12 മാസം വരെ വളർന്നാൽ വേരോട്ടം പൂർണമാകും. ഇങ്ങനെ വളരുന്ന തൈകൾ 30 സെ.മീ. ഉയരമാകുമ്പോഴാണ് പ്രധാന കൃഷിയിടത്തിലേക്ക് ഇളക്കി നടുന്നത്.

ആഴത്തിലോടുന്ന നാരായവേരിൻ്റെ പൂർണവളർച്ചയും വികാസവും അനായാസമാക്കാൻ 1x1x1 മീറ്റർ വലിപ്പത്തിലുള്ള കുഴികളെടുത്ത് അതിൽ 15 കി.ഗ്രാം കാലിവളവും മേൽമണ്ണും ചേർത്ത് തൈകൾ നടുന്നു. തൈകൾ തമ്മിൽ 10 x 10 മീറ്റർ ഇടയകലം നല്കണം. ചിലയിടങ്ങളിൽ 8 മീറ്ററാണ് ഇടയകലം. ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളാണ് നടാൻ അനുയോജ്യം. വേരു പിടിക്കുന്നതുവരെ സ്ഥിരമായി നനയ്ക്കണം. ശിഖരങ്ങളുടെ വളർച്ച നോക്കിയിട്ട് കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതിന് ചെടികൾ തറനിരപ്പിൽ നിന്ന് 3 മീറ്റർ ഉയർത്തിൽ വച്ച് വെട്ടി നിർത്തണം. ചില സ്ഥലങ്ങളിൽ അടിവളമായി ചേർക്കുന്ന ജൈവവളത്തോടൊപ്പം ഒരു കിലോ സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് കൂടെ ചേർക്കുന്ന പതിവുണ്ട്. ഒട്ടുതൈകൾ നടുമ്പോൾ ഒട്ടുസന്ധി മൺനിരപ്പിന് 10-20 സെ.മീ. മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾക്ക് ആവശ്യമെങ്കിൽ താങ്ങ് നല്കുക. നട്ട് അഞ്ചു മുതൽ ആറുവർഷം വരെ പുളിമരങ്ങൾക്കിടയിൽ നിലക്കടലയും എള്ളും മുരിങ്ങയും ഇടവിളകളായി കൃഷി ചെയ്യാം. വാളൻപുളിത്തോട്ടത്തിൽ കുറ്റിപ്പയർ ഇടവിളയായി വളർത്തിയാൽ കളവളർച്ച തടയാം; വളക്കൂറ് മെച്ചമാക്കാം. മണ്ണൊലിപ്പും തടയാം. ആന്ധ്രാപ്രദേശിലും കർണാടകത്തിലും പുളി വളരെ ചിട്ടയോടെ വാണിജ്യകൃഷിയായാണ് ചെയ്തു വരുന്നത്. ഒരേക്കറിൽ ശരാശരി 40-50 പുളി മരങ്ങൾവരെ വളർത്തുന്നു.

ഒരു വർഷം മരം വളരുന്നതനുസരിച്ച് 25 കിലോഗ്രാം ജൈവവളം, രണ്ട് കിലോഗ്രാം വേപ്പിൻപിണ്ണാക്ക് എന്നിവ ചേർത്തു കൊടുക്കണം. വാസ്തവത്തിൽ രാസവളങ്ങൾ ചേർക്കാതെ തന്നെ പുളിമരം ആദായകരമായി വളർത്താം. വളർച്ചയുടെ വിവിധ ദശകളിൽ ജൈവവളങ്ങൾ നല്കിയാൽ മികച്ച വളർച്ചയും ഉല്പാദനവും ഉറപ്പാക്കാൻ കഴിയും. വളർച്ചയുടെ ആദ്യദശകളിൽ തടത്തിൽ കനത്തിൽ പുതയിടുന്നത് നല്ലതാണ്.

മികച്ച പരിചരണം നല്കി പുളി വളർത്തിയാൽ ഒരേക്കറിൽ നിന്ന് ശരാശരി 8-10 ടൺ വരെ പുളി വിളവെടുക്കാം. ഒരു മരത്തിൽ നിന്ന് ഏകദേശം 250-300 കിലോ വരെ വിളവ്. പുളിയുടെ വിളവെടുപ്പ് പലപ്പോഴും ശ്രമകരമാണ്. വളരെ ഉയരത്തിൽ വളരുന്ന മരത്തിൽ നിന്ന് വിളവെടുക്കാൻ ഏണിവച്ചു കയറുകയോ വലിയ മുളന്തോട്ടികൾ ഉപയോഗിക്കുകയോ വേണ്ടി വരും.

English Summary: Steps to make air layering of Tamarind
Published on: 27 March 2024, 10:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now