കട്ടിയുള്ള പുറന്തോടോടു കൂടിയ വിത്ത് ഉപയോഗിച്ചു തൈകൾ ഉൽപ്പാദിപ്പിക്കുന്ന രീതി
കട്ടിയുള്ള പുറന്തോടുള്ളതിനാൽ പെട്ടെന്ന് അവ കിളിർക്കുന്നില്ല. രണ്ടോ മൂന്നോ ദിവസം പാറപ്പുറത്ത് വിത്തു നിരത്തി നല്ലവണ്ണം ഉണങ്ങാൻ അനുവദിക്കണം. നല്ലവണ്ണം ഉണങ്ങിക്കഴിഞ്ഞാൽ താനേ പൊട്ടി വിത്തുകൾ പുറത്തുവരും. ഈ വിത്തു പാകിയാൽ പെട്ടെന്ന് മുളച്ചു കിട്ടും.
തൈ നടാൻ കുഴി എടുക്കുന്ന രീതി എങ്ങനെ
50 സെ.മീറ്റർ വീതം നീളം, വീതി, താഴ്‌ച എന്ന ക്രമത്തിൽ കുഴികൾ എടുക്കണം. ശേഷം മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും കൂടി സമം സമം നന്നായി കലർത്തി കുഴിയിലിട്ട് മൂടണം. കുഴിയുടെ മധ്യഭാഗത്തായി തൈ നടണം.
നടുമ്പോൾ ചെടികൾ തമ്മിൽ എന്ത് അകലം നൽകണം
തൈകൾ നടുമ്പോൾ 8 × 8 മീറ്റർ അകലം നൽകണം. ഒരു വർഷം പ്രായമായ തൈകൾ വേണം നടാൻ ഉപയോഗിക്കേണ്ടത്.
ഏതു മാസത്തിലാണ് നെല്ലി പൂക്കുന്നത്
10 വർഷം പ്രായമാകുന്നതോടെ നെല്ലി കായ്ച്ചു തുടങ്ങുന്നു. സാധാരണ പൂക്കുന്നത് ഏപ്രിൽ മുതൽ ജൂലൈ വരെയാണ്. ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കായ്‌കൾ മൂപ്പെത്തുന്നു.
ഒരു മരത്തിൽ നിന്നും ഒരു വർഷം എന്ത് വിളവ് ലഭിക്കുന്നു
ഒരു മരത്തിൽ നിന്നും ഒരു വർഷം 35 മുതൽ 50 കി.ഗ്രാം വരെ നെല്ലിക്ക ലഭിക്കുന്നു.