Updated on: 15 March, 2024 11:30 PM IST
ജാതി

വിത്തുകായ്‌കൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വിളഞ്ഞു പാകമായി പുറന്തോട് പൊട്ടിയ കായ്ക്കു‌കളാണ് തൈകൾ ഉൽപ്പാദിപ്പിക്കാൻ തിരഞ്ഞെടുക്കേണ്ടത്. കായുടെ പുറത്ത് കാണുന്നതായ മാംസളമായ പുറന്തോടും ജാതിപത്രിയും മാറ്റിയ ശേഷം വിത്ത് ശേഖരിക്കുന്നു. അന്നേ ദിവസം തന്നെ വിത്ത് പാകണം. അല്ലെങ്കിൽ അതിൻ്റെ അങ്കുരണ ശേഷി നശിക്കാൻ സാധ്യതയുണ്ട്. പാകാൻ താമസമുണ്ടെന്നു കാണുന്ന പക്ഷം വിത്ത് നനവുള്ള മണ്ണു നിറച്ച കുട്ടകളിൽ സൂക്ഷിക്കണം.

വിത്ത് തയാറാക്കുന്ന വിധം എങ്ങനെ

തണലുള്ള സ്ഥലത്ത് 15 സെ.മീറ്റർ പൊക്കത്തിലും 100-120 സെ.മി റ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വിത്തു തടം തയാറാക്കണം. തടത്തിലെ മണ്ണും ആറ്റുമണ്ണും 3:1 എന്ന തോതിൽ ചേർത്താണ് തടങ്ങൾ തയാറാക്കേണ്ടത്. അതിനു മുകളിൽ 2-3 സെ. മീറ്റർ കനത്തിൽ വീണ്ടും ആറ്റുമണ്ണ് വിരിച്ചശേഷം വിത്ത് 2 സെ.മീ റ്റർ ആഴത്തിൽ പാകണം. പാകുമ്പോൾ വിത്തുകൾ തമ്മിൽ ഇടയ കലം 12 സെ.മീറ്റർ വീതം ഇരുവശത്തും നൽകണം. 50-80 ദിവസ ത്തിനകം മുളയ്ക്കുന്നു. തൈകൾ വളർന്ന് രണ്ടില വിരിയുന്നതോടെ വിത്തു തടത്തിൽ നിന്നും കൃഷിസ്ഥലത്തേക്ക് മാറ്റി നടാം. പകരം പോട്ടിങ് മിശ്രിതം നിറച്ച പോളിബാഗിൽ താൽക്കാലികമായി നടാ വുന്നതാണ്. തൈകളുടെ വേര് വളരെ ആഴത്തിൽ പോകുന്നതു കൊണ്ട് തൈകൾ തടത്തിൽനിന്നും ഇളക്കി എടുക്കുമ്പോൾ തായ്‌വേര് പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വിത്തുകായ്‌കൾ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം

വിളഞ്ഞു പാകമായി പുറന്തോട് പൊട്ടിയ കായ്ക്കു‌കളാണ് തൈകൾ ഉൽപ്പാദിപ്പിക്കാൻ തിരഞ്ഞെടുക്കേണ്ടത്. കായുടെ പുറത്ത് കാണുന്നതായ മാംസളമായ പുറന്തോടും ജാതിപത്രിയും മാറ്റിയ ശേഷം വിത്ത് ശേഖരിക്കുന്നു. അന്നേ ദിവസം തന്നെ വിത്ത് പാകണം. അല്ലെങ്കിൽ അതിൻ്റെ അങ്കുരണ ശേഷി നശിക്കാൻ സാധ്യതയുണ്ട്. പാകാൻ താമസമുണ്ടെന്നു കാണുന്ന പക്ഷം വിത്ത് നനവുള്ള മണ്ണു നിറച്ച കുട്ടകളിൽ സൂക്ഷിക്കണം.

വിത്ത് തയാറാക്കുന്ന വിധം എങ്ങനെ

തണലുള്ള സ്ഥലത്ത് 15 സെ.മീറ്റർ പൊക്കത്തിലും 100-120 സെ.മി റ്റർ വീതിയിലും സൗകര്യപ്രദമായ നീളത്തിലും വിത്തു തടം തയാറാക്കണം. തടത്തിലെ മണ്ണും ആറ്റുമണ്ണും 3:1 എന്ന തോതിൽ ചേർത്താണ് തടങ്ങൾ തയാറാക്കേണ്ടത്. അതിനു മുകളിൽ 2-3 സെ. മീറ്റർ കനത്തിൽ വീണ്ടും ആറ്റുമണ്ണ് വിരിച്ചശേഷം വിത്ത് 2 സെ.മീ റ്റർ ആഴത്തിൽ പാകണം. പാകുമ്പോൾ വിത്തുകൾ തമ്മിൽ ഇടയ കലം 12 സെ.മീറ്റർ വീതം ഇരുവശത്തും നൽകണം. 50-80 ദിവസ ത്തിനകം മുളയ്ക്കുന്നു.

തൈകൾ വളർന്ന് രണ്ടില വിരിയുന്നതോടെ വിത്തു തടത്തിൽ നിന്നും കൃഷിസ്ഥലത്തേക്ക് മാറ്റി നടാം. പകരം പോട്ടിങ് മിശ്രിതം നിറച്ച പോളിബാഗിൽ താൽക്കാലികമായി നടാവുന്നതാണ്. തൈകളുടെ വേര് വളരെ ആഴത്തിൽ പോകുന്നതു കൊണ്ട് തൈകൾ തടത്തിൽനിന്നും ഇളക്കി എടുക്കുമ്പോൾ തായ്‌വേര് പൊട്ടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

English Summary: Steps to plant and care nutmeg
Published on: 15 March 2024, 11:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now