വടക്കുകിഴക്കൻ ബ്രസീലിൽനിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ബ്രസീലിയൻ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങൾ കീഴടക്കിയ കഥയാണ് കശുമാവിൻ്റേത്. കശുമാവിനെക്കുറിച്ചു പറയുമ്പോൾ എപ്പോഴും സൂചിപ്പിക്കുന്ന ഒരു വാചകമുണ്ട്; लोडm . Cashew plant the story of an adopted Brazilian child thriving in India.
നാല് നൂറ്റാണ്ടുമുമ്പ് 1560-1565 കാലഘട്ടത്തിൽ സാഹസികരായ പോർച്ചുഗീസ് സഞ്ചാരികൾ ഇന്ത്യൻ തീരത്തേക്ക് കപ്പൽമാർഗം ഗോവയിലെത്തുമ്പോൾ കശുമാവും ഒപ്പം കൊണ്ടു വന്നിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ദുസഹമായ മണ്ണൊലിപ്പ് തടയുന്നതിന് നട്ടുപിടിപ്പിക്കാൻ വേണ്ടിയാണ് കശുമാവ് കരുതിയത്. ആ ഭാഗത്തെ പെരുമഴ അന്ന് കനത്ത മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമായിരുന്നു. വനവത്കരണത്തിനും മണ്ണൊലിപ്പ് തടയാനും ഏറ്റവും യോജിച്ച മാർഗം കശുമാവ് നടുകയായിരുന്നു. അങ്ങനെ മണ്ണൊലിപ്പ് തടയുക എന്ന അതിസാധാരണ ലക്ഷ്യവുമായി ഇന്ത്യൻ മണ്ണിൽ എത്തിയ കശുമാവ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഡോളർ വിളയായി പരിണമിച്ചു. ഈ പരിണാമത്തിൻ്റെ കഥയാണ് ഇന്ത്യയിൽ കശുമാവു കൃഷിയുടെ വ്യാപനചരിത്രവും. തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വ്യാപിച്ച കശുമാവ് അങ്ങനെ വിയറ്റ്നാം, നൈജീരിയ, ഐവറി കോസ്‌റ്റ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിജയകരമായി പോരാടി വളർന്നു.