Updated on: 28 January, 2024 6:06 AM IST
മാമ്പഴം

മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയ മാമ്പഴം പോഷക മൂല്യത്തിന്റെ കലവറ കൂടിയാണ്. പഴം, ജ്യൂസ്, ജാം, കാൻഡി തുടങ്ങി നിരവധി ഉത്പന്നങ്ങളാക്കി ഉപയോഗിക്കാവുന്ന മാമ്പഴത്തിന് ലോകത്തെല്ലായിടത്തും സ്വീകാര്യതയുണ്ട്. രുചിയിലും മണത്തിലുമുള്ള വ്യത്യസ്ത‌തത കൊണ്ടും മാവുകൾ നമ്മെ അതിശയിപ്പിക്കുന്നു.

നടീൽ കാലം

ഒരു വർഷം പ്രായമായ മാവിൻ തൈകൾ കാലവർഷാരംഭത്തോടെ നട്ടാൽ മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് പിടിച്ചു കിട്ടും. കനത്ത മഴക്കാലമെങ്കിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ തൈ നടാം.

നടീൽ വസ്‌തുക്കൾ

സ്റ്റോൺ ഗ്രാഫ്റ്റിംഗ് വഴി ഒട്ടുമാവിൻ തൈകൾ വിജയകരമായി ഉണ്ടാക്കാം. ഓഗസ്റ്റാണ് തൈകളുണ്ടാക്കാൻ അനുയോജ്യം . മുളച്ച് 8-10 ദിവസം പ്രായമായ മൂലകാണ്ഡം (റൂട്ട് സ്റ്റോക്ക്) ത്തിലാണ് ഈ രീതിയിൽ ഗ്രാഫ്റ്റു ചെയ്യുന്നത്. 4 മാസം പ്രായമായ ഒട്ടുകമ്പ് (സയോൺ) മാതൃവൃക്ഷത്തിൽ നിന്നു തെരഞ്ഞെടുക്കണം. ഗ്രാഫ്റ്റിംഗിന് 10 ദിവസം മുമ്പ് ഒട്ടുകമ്പിന്റെ ഇലകൾ മുറിച്ചു നീക്കണം. 8 സെ.മീ. ഉയരത്തിൽ മു റിച്ചു നീക്കിയ സ്റ്റോക്ക് തൈയിൽ ഒട്ടിക്കുന്നതാണ് കൂടുതൽ വിജയകരമായി കാണുന്നത്. 1-2 മാസം പ്രായമുള്ള സ്റ്റോക്ക് തൈയിൽ ചെയ്യുന്ന സോഫ്റ്റ് വുഡ് ഗ്രാഫ്റ്റിംഗ് രീതിയോ 10-12 മാസം പ്രായമുള്ള സ്റ്റോക്ക് തൈയിൽ ചെയ്‌തു വരുന്ന അപ്രോച്ച് ഗ്രാഫ്റ്റിംഗ് രീതിയോ അനുവർത്തിക്കാം. ഗ്രാഫ്റ്റുകളിൽ, കൊളിറ്റോട്ടിക്കം കുമിൾ മൂലമുണ്ടാകുന്ന ഡൈബാക്ക് രോഗം 1% ബോർഡോ മിശ്രിതം തളിച്ച് നിയന്ത്രിക്കാം.

നടീൽ രീതി

നടീലിനായി നല്ല ഒട്ടുതൈകൾ തെരഞ്ഞെടുക്കുക. ഇടയകലം 9 മീറ്ററോ ഹെക്ടറിന് 120-125 മരങ്ങളോ ആകാം. നടീലിന് ഒരു മാസം മുമ്പ് ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടു ക്കുക. കുഴികളിൽ ചുറ്റുമുള്ള തറ നിരപ്പിനെക്കാളുമുയർന്നു മേല് മണ്ണും 10 കിലോ കമ്പോസ്റ്റോ കാലിവളമോ ചേർത്ത് നിറയ്ക്കുക. തൈകൾ പോളിത്തീൻ കവറുകളിലുണ്ടായിരുന്ന ആഴത്തിൽ കുഴിയിൽ നടണം . വൈകുന്നേരം സമയങ്ങളിൽ നടുന്നതാണ് നല്ലത്. ഏറെ താഴ്ത്തി നടരുത്. ഒട്ടുസന്ധി മണ്ണിനു മുകളിലാണെന്ന് ഉറപ്പു വരുത്തുക. തൈകൾ ഉലയാതിരിക്കാൻ നട്ടയുടൻ തന്നെ തൈയുടെ അടുത്ത് കുറ്റി നാട്ടി തൈ അതിനോട് ചേർത്ത് കെട്ടണം. ആവശ്യമെങ്കിൽ തണൽ നൽകുന്നത് നല്ലത് .

വളപ്രയോഗം

ജൈവ രീതിയിൽ മാവ് കൃഷി ചെയ്യുമ്പോൾ കാലിവളമോ, കമ്പോസ്റ്റോ 50-100 ഗ്രാം പി .ജി.പി.ആർ മിശ്രിതം 1-മായി ചേർത്ത് ഒന്നാം വർഷം മുതൽ കൊടുക്കണം. മാവ് വളരുന്നതനുസരിച്ച് വളത്തിൻ്റെ അളവ് കൂട്ടിക്കൊടുക്കണം .

മറ്റു പരിചരണം നട്ട് 4-5 വർഷം വരെ വേനൽക്കാലത്ത് ആഴ്‌ചയിൽ രണ്ടു ദിവസം നനയ്ക്കുക. പച്ചക്കറികൾ, മുതിര, കൈതച്ചക്ക, വാഴ എന്നിവ ആദ്യകാലത്ത് ഇടവിളയായി കൃഷി ചെയ്യാം. ജൂണിലും ഒക്ടോബറിലും കിളച്ചോ ഉഴുതോ മറ്റിടപ്പണികൾ ചെയ്യാം. കായ് പൊഴിച്ചിൽ ത ടയുന്നതിനും ഉത്പാദനം കൂട്ടുന്നതിനും കായ്പിടിച്ചു തുടങ്ങിയ ശേഷം 10-15 ദിവസത്തെ ഇടവേളകളിൽ നനച്ചു കൊടുക്കുക.

English Summary: Steps to plant mango seedlings and caring
Published on: 26 January 2024, 11:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now