Updated on: 1 October, 2024 4:34 PM IST
ഒച്ചുകളുടെ ശല്യം

പൂന്തോട്ടത്തിൽ ഓർക്കിഡ് ഇല്ലെങ്കിൽ പൂർണ്ണതയില്ല എന്നാണ് പലപ്പോഴും പറയാറുള്ളത്. ഓർക്കിഡ് ചെടികളെ നട്ടു വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്.ഓരോ വ്യക്തികൾക്കും അവരുടേതായ ഇഷ്ടങ്ങൾ അവരുടെ പൂന്തോട്ടത്തിനകത്തുണ്ടാകും.

പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ ദിവസങ്ങളോ ആഴ്ചകളോ കേടുകൂടാതെ ഭംഗിയോടുകൂടി പൂക്കൾ നിലനിൽക്കും എന്നതാണ് ഓർക്കിഡിന്റെ പ്രത്യേകത.

ചെടികള്‍ നടുമ്പോള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രദ്ധിക്കണം. ചകിരിത്തൊണ്ട്, ഓട് എന്നിവ ഉപയോഗിക്കുന്നതു നല്ലതാണ്. ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം തന്നെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കുക.

ചെടികള്‍ ഇടയ്ക്കിടെ സ്ഥലം മാറ്റാതിരിക്കുക. ഒരിക്കല്‍ വച്ച സ്ഥലത്ത് നിന്നും മാറ്റുന്നത് ചെടികള്‍ക്ക് നല്ലതല്ല.

നന നിര്‍ബന്ധമാണ്. ചൂട് കൂടിയ സമയത്ത് രണ്ടു നേരം നനയ്ക്കണം. എന്നാല്‍ ചെടികളില്‍ വെള്ളം കെട്ടികിടക്കരുത്. ഇലകളില്‍ വെള്ളം കിടക്കാനുള്ള സാധ്യതയുണ്ട്. ഇതു ശ്രദ്ധിക്കണം.

മാസത്തിലൊരിക്കല്‍ കുമിള്‍ നാശിനികള്‍ തളിക്കണം. കുമിള്‍ രോഗങ്ങള്‍ ഓര്‍ക്കിഡിന് വരാന്‍ സാധ്യത കൂടുതലാണ്.

ആഴ്ചയിലൊരിക്കല്‍ വളം നല്‍കണം,ഓര്‍ഗാനിക് വളങ്ങള്‍ ദ്രാവക രൂപത്തില്‍ നല്‍കുന്നതാണ് നല്ലത്.

ചെടികളെ വൃത്തിയായി കൃത്യസമയത്ത് പഴുത്ത ഇലകളും തണ്ടും സമായസമം നീക്കം ചെയ്യണം. ഇത് രോഗബാധകളിൽ നിന്നും ചെടികളെ സംരക്ഷിക്കാൻ സഹായിക്കും.

ഒച്ചുകളുടെ ശല്യം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നിരുന്നാലും ഏറ്റവും അനുയോജ്യമായ മാർഗ്ഗം സന്ധ്യാസമയങ്ങളിൽ കൃഷിയിടത്തിൽ വെളിച്ചവുമായി ഇറങ്ങി പരിശോധിച്ചു ഒച്ചുകളെ ശേഖരിച്ചു ഉപ്പിട്ട നശിപ്പിച്ച് കളയുക എന്നതാണ്.

English Summary: Steps to recover orchid from Disease
Published on: 27 September 2024, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now