നെല്ലിലെ ചാഴിയുടെ ആക്രമണം എങ്ങനെ നിയന്ത്രിക്കാം?
കതിരിൽ പാൽ നിറഞ്ഞിരിക്കുന്ന സമയത്തു ചാഴികൾ നന്മണികൾ തുളച്ച പാൽ ഊറ്റി കുടിക്കുന്നു. ആക്രമണ വിധേയമായ നെന്മണികളിൽ തവിട്ടോ കറുപ്പോ നിറത്തിലുള്ള പാടുകൾ കാണാം. ചില നെന്മണികൾ പതിയായും കാണപ്പെടുന്നു. കതിരിന് ഭാരം കുറയുന്നത് മൂലം അവ വളയാതെ നേരെ നിൽക്കുന്നു. മത്തി മിശ്രിതം 6 മില്ലി ഒരു ലിറ്റർ വെല്ലത്തിൽ കലക്കി തളിക്കുക. ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം. കള നിയന്ത്രണം വളരെ പ്രധാനമായതിനാൽ പാടവും വരമ്പും കള വിമുക്തമാക്കുക.
മാങ്ങ പഴുക്കുമ്പോൾ പുഴുക്കേട് ഇല്ലാതിരിക്കാൻ എന്തൊക്കെ ചെയ്യാം?
മീഥൈൽ യൂജിനോള്‍ അടങ്ങിയ ഫിറമോൺ കെണികൾ വെച്ച് കൊടുക്കുക. 15 സെന്റിന് ഒരു കെണി വീതം വേണം വെക്കാൻ. ഇവ മാങ്ങ മൂപ്പെത്തുന്നതിന് മുമ്പ് മാവിന്റെ ശിഖരത്തിൽ തൂക്കിയിടുക. കേടായി താഴെ വീഴുന്ന മാങ്ങകൾ പെറുക്കി ഒരടി താഴ്ച്ചയിൽ കുഴിച്ചിട്ട് നശിപ്പിക്കുക. മാവിൻ ചുവട്ടിൽ ബ്യൂവേറിയ (20 ഗ്രാം ലിറ്റർ) ഒഴിച്ച് കൊടുക്കുക.
കുരുമുളകിലെ സാവധാന വാട്ട രോഗത്തിന് എന്താണ് പ്രതിവിധി ?
കുമിളുകൾ, നിമാവിരകൾ, മീലിമുട്ടകൾ എന്നിവ കാരണമാണ് ഈ രോഗം ഉണ്ടാകുന്നത്. നിമാവിരകളുടെ ആക്രമണമാണ് പ്രധാന കാരണം. ഇവ വേരുകൾ തുറന്ന് അവയിൽ മുഴകൾ ഉണ്ടാക്കുന്നു. ക്ഷതമേറ്റ വേരുകൾക്ക് പിന്നീട് കുമിൾ ബാധയേറ്റ് ചിതലുണ്ടാകുന്നു. രോഗം ബാധിച്ച ചെടികളുടെ ഇലകളിലെ മഞ്ഞളിപ്പാണ് ആദ്യ ലക്ഷണം. മഴക്കാലാവസാനത്തോട് കൂടി മഞ്ഞളിപ്പ് വള്ളി മുഴുവൻ പടരുന്നു.
ഇലകളും തിരികളും പൊഴിഞ്ഞ്, കണിത്തല മുറിഞ്ഞ് വീഴുന്നു. ഒന്നോ, രണ്ടോ വർഷം കൊണ്ട് വള്ളി പൂർണ്ണമായും നശിക്കും. നീർവാർച്ചക്കുറവ് ഈ രോഗത്തിന്റെ ഒരു പ്ര ധാന കാരണമാണ്. മഴ തുടങ്ങുമ്പോൾ തന്നെ കൊടിക്ക് വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുക. ട്രൈക്കോഡെർമ സമ്പുഷ്ടമാക്കിയ ചാണകപ്പൊടി ഇട്ടു കൊടുക്കുക.
മഴ തുടങ്ങുമ്പോൾ തന്നെ കൊടിക്ക് വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുക്കുക. ട്രൈക്കോഡെർമ സമ്പുഷ് ടമാക്കിയ ചാണകപ്പൊടി ഇട്ടുകൊടുക്കാം. പോച്ചോനിയ കാമിഡോസ്പോറിയ മണ്ണിൽ ചേർത്ത് കൊടുക്കാം. നീർവാർച്ച ഉറപ്പ് വരുത്തുക.
ഇപ്പോൾ നട്ട പയറിന്റെ ഇലകളിൽ ചെറിയ മഞ്ഞ പൊട്ടുകൾ കാണുന്നു. ഇത് എങ്ങനെ നിയന്ത്രിക്കാം ?
നൈട്രജൻ വളം അധികമായതിനാൽ ആണ് പയറിന്റെ ഇലകളിൽ മഞ്ഞ പൊട്ടുകൾ കാണുന്നത്. വളപ്രയോഗത്തിൽ ശ്രദ്ധിക്കുക.