Updated on: 13 March, 2024 5:58 PM IST
നാരകച്ചെടി

നാരക തൈകൾ നടുന്ന രീതി എങ്ങനെ

50 സെ.മീററർ വീതം നീളം, വീതി, താഴ്ച‌യിലുള്ള കുഴിയെടുത്തു മേൽമണ്ണും ഉണക്ക ചാണകപ്പൊടിയും ചേർത്ത് നിറച്ച ശേഷം വിത്തു കിളിർപ്പിച്ചതോ പതി വെച്ചെടുത്തതോ ആയ തൈ നടണം. ആദ്യ കാലത്ത് വേനലിൽ ആഴ്‌ചയിൽ രണ്ടു തവണ നല്ലവണ്ണം നനച്ചു കൊടുക്കേണ്ടതാണ്. തുടർന്ന് ആഴ്‌ചയിൽ ഒരിക്കൽ എന്ന തോതിലാകാം. കുറേക്കൂടി കഴിഞ്ഞാൽ മഴയില്ലാത്തപ്പോൾ രണ്ടാഴ്ചയിലൊരിക്കൽ എന്ന തോതിൽ നനച്ചാൽ മതിയാകും.

നാരകച്ചെടിയുടെ കൊമ്പ് കോതുന്നതിൻ്റെ ഉദ്ദേശം 

ചെടികൾക്ക് നല്ല കരുത്തും ആകാര ഭംഗിയും വരുത്താൻ ചെറിയ ചെടികളിൽ കൊമ്പു കോതാറുണ്ട്. എന്നാൽ കായ്ച്ചു തുടങ്ങിയാൽ ആവശ്യമില്ലാത്ത ചില കൊമ്പുകളും മറ്റും മാത്രം നീക്കം ചെയ്താൽ മതി. അധികമായി തിളിർത്തു വരുന്ന ഇളംകൊമ്പുകൾ വെട്ടി നീക്കുന്നത് നല്ലതാണ്. മൂന്നടി പൊക്കം വച്ചു കഴിഞ്ഞാൽ പിന്നെ മുകളിലേക്ക് വളരാൻ അനുവദിക്കാതെ വശങ്ങളിലുള്ള ശാഖകൾ വളർന്ന് കുടയുടെ ആകൃതി ലഭിക്കത്തക്ക വിധം വെട്ടി രൂപപ്പെടുത്തണം.

നട്ട് എത്ര വർഷം കഴിയുമ്പോൾ വിളവെടുത്തു തുടങ്ങാം

സാധാരണ നാലാം വർഷം മുതൽ ഇവ കായ്ച്‌ തുടങ്ങും. എന്നാൽ ഏഴാം വർഷം മുതലേ ശരിക്കുള്ള വിളവ് ലഭിച്ചു തുടങ്ങുകയുള്ളു. കായ്‌കൾ അതിൻ്റെ കൃത്യസമയത്ത് പറിച്ചെടുക്കാൻ ശ്രദ്ധിക്കണം.

ഒരു വർഷം എത്ര കായ്‌കൾ വിളവെടുക്കാൻ കഴിയുന്നു

ചെടികളുടെ ഇനം അനുസരിച്ച് കായ്ക്‌കളുടെ എണ്ണം വ്യത്യാസപ്പെടുന്നു. നല്ല വണ്ണം കായ്ച്ചു തുടങ്ങിയ ഒരു മധുരനാരകത്തിൽ നിന്നും 500 കായ്കൾ ലഭിക്കുന്നു. മാൻഡറിൻ ഓറഞ്ച് 1000 മുതൽ 1500 വരെ കായ്ക്‌കൾ നൽകാറുണ്ട്. മാൾട്ടാ നാരകം 300 മുതൽ 500 വരെ കായ്കൾ ഒരു വർഷം നൽകുന്നു.

English Summary: Steps to take when planting Lemon plant
Published on: 13 March 2024, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now