Updated on: 18 October, 2024 5:13 PM IST
വാനില

വാനില പൂവിടുന്ന സമയമാണിത്. തോട്ടത്തിൽ പത്തുമണിക്കു മുമ്പായി പരാഗണം നടത്തുക. പൂക്കാലമായതിനാൽ ചെടികൾക്ക് ജലസേചനം ആവശ്യമാണ്. ആഴ്‌ചയിൽ ചെടിയൊ ന്നിന് മൂന്നുലിറ്റർ എന്ന തോതിൽ ജലം നൽകുക. ജലക്ഷാമം ഉള്ള സ്ഥലങ്ങളിൽ സ്പ്രിംഗ്ളറിനു പകരം മിസ്റ്റ് ജലസേചനമാണ് നല്ലത്.

ഓരോ പൂങ്കുലയിലും 15 തൊട്ട് 20 വരെ പൂക്കൾ ഉണ്ടാകുന്നു. വളർച്ചയെത്തിയ വള്ളികളിലാണ് ഓരോവർഷവും പൂക്കൾ ഉണ്ടാക്കുന്നത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ വാനിലയിൽ പൂക്കൾ ഉണ്ടാകുന്നു. ഇതിന്റെ കായ്കൾ പാകമാകുവാൻ ചുരുങ്ങിയത് 11 മാസമെങ്കിലും എടുക്കുന്നു. പാകമായ കായകളുടെ അറ്റം മഞ്ഞ നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നു. ഇത് വിളവെടുക്കാൻ പറ്റിയ സമയമാണ്. 

ചെടിചുവട്ടിൽ നിന്ന് മാറ്റിയിട്ട പുത വീണ്ടും ചെടിച്ചുവട്ടിലേക്ക് തിരിച്ചിടണം. തീരെ ശോഷിച്ച ചെടികൾക്ക് ചാണകവും, കടലപ്പിണ്ണാക്കും ചേർത്ത മിശ്രിതം വളരെ നേർപ്പിച്ച് തളിച്ചു കൊടുക്കുക.

വാനിലയുടെ പൂങ്കുലയെ ആക്രമിക്കുന്ന കീടമാണ് വാനിലവണ്ട്. ഫെബ്രുവരി മുതൽ മാർച്ചുവരെ ഈ കീടത്തിൻ്റെ ആക്രമണം ഉണ്ടാകാം. 50 ഗ്രാം വേപ്പിൻകുരു ചതച്ച് കിഴികെട്ടി ഒരു ലിറ്റർ വെള്ളത്തിൽ 12 മണിക്കൂർ വച്ചതിന് ‌ശേഷം പിഴിഞ്ഞെടുത്ത് നേരിട്ട് തലിച്ചുകൊടു ക്കുന്നത് ഇതിന്റെ്റെ വ്യാപനത്തെ തടയും.

ബീൻസിനെ ബാധിക്കുന്ന രോഗങ്ങളാണ് ബീൻസ് അഴുകൽ, ഫ്യൂസേറിയം മൂലമുണ്ടാകുന്ന ബീൻസിന്റെ മഞ്ഞളിപ്പ് എന്നിവ. രണ്ട് ശതമാനം സ്യൂഡോമോണാസ് ലായിനി (20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് അരമണിക്കൂർ വച്ചശേഷം തെളി അരിച്ചെടുത്ത്) തളിച്ചു കൊടുത്താൽ ഈ രോഗങ്ങളെ നിയന്ത്രിക്കാം.

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതിയാണ് വാനില. തെങ്ങിനും കമുങ്ങിനും ഇടയിൽ ഇടവിളയായി കൃഷി ചെയ്യുന്നവരാണ് നമ്മുടെ നാട്ടിൽ ഏറെയും. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ ആണ് വാനില കൃഷിക്ക് ഏറെ അനുയോജ്യമായ ഒരു സമയമായി കണക്കാക്കുന്നത്.

English Summary: Steps to when vanilla flower blooms
Published on: 07 October 2024, 11:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now