Updated on: 30 April, 2021 9:21 PM IST
പൊട്ടുവെള്ളരി അടുത്തയിടെ കൂടുതൽ പ്രചാരം നേടിയ ഒരു വെള്ളരിയിനമാണ്.

വേനൽക്കാലത്ത് ഏറ്റവുമധികം വില്പന നടക്കുന്ന വിളയാണ് പൊട്ടുവെള്ളരി. കുക്കുമ്പർ , കക്കിരി , പൊട്ടുവെള്ളരി , കണി വെള്ളരി എന്നിങ്ങനെ വിവിധ തരം വെള്ളരിയിനങ്ങൾ വിപണിയിൽ കാണാം

പൊട്ടുവെള്ളരി അടുത്തയിടെ കൂടുതൽ പ്രചാരം നേടിയ ഒരു വെള്ളരിയിനമാണ്. പൊട്ടുവെള്ളരി മാത്രം കൃഷി ചെയ്യുന്ന നിരവധി കർഷകർ ഉണ്ട്. അവർ കൃത്യമായി മാർക്കറ്റ് കണ്ടാണ് കൃഷി നടത്തുന്നത് .

വിളവെടുപ്പ് ദിവസം തന്നെ അവ സ്പോട്ടിൽ വിറ്റുപോകും. അതുകൊണ്ട് വിപണിയില്ലാതെ അലയേണ്ടി വരികയുമില്ല, നല്ല വില ലഭിക്കുകയും ചെയ്യും.

വേനലിലെ ചൂടിന് വളരെ നല്ലതാണു പൊട്ടുവെള്ളരി ജ്യൂസ്. മൂത്തു കഴിഞ്ഞാൽ വളരെ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് ഇത്. സാധാരണയായി വെള്ളരി വർഗങ്ങൾ വിശാലമായ പാടത്തോ പറമ്പുകളിലോ ആണ് കൃഷി ചെയ്യാറുള്ളത്.

വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതാണ് ഏക്കറുകളിൽ . എന്നാൽ ഇത് വളരെ ലളിതമായി അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം .

കൃഷി രീതികൾ എങ്ങനെ എന്ന് നോക്കാം.


കുമ്മായം ചേർത്ത മണ്ണിൽ വെയിൽകൊള്ളിച്ചു ചാണകവും ജൈവവളങ്ങളും ഇട്ടു കുറച്ചു ദിവസത്തിന് ശേഷം വിത്തു പാകും.വിത്ത് പാകി 4 ദിവസത്തിൽ തൈ മുളയ്ക്കും. നന്നായി നനച്ചു കൊടുത്താൽ 25 ദിവസത്തിൽ പൂവിടും കായ്ക്കുകയും ചെയ്യും ഈ കാലയളവിൽ ചാരം, ഗോമൂത്രം, വേപ്പിൻതിർത്തിന്റെ തെളി ആഴ്ചയിൽ രണ്ടു ദിവസം വീതം നൽകുന്നത് നല്ല വിളവ് നൽകും. കായ്കൾ ചിലത് മൂന്നോ നാലോ കിലോ വരെ തൂക്കം കാണും.

വെള്ളരി മൂത്തുകഴിഞ്ഞാൽ ഉടൻ തന്നെ പൊട്ടിക്കണം മഞ്ഞ നിറം ആകുന്നതാണ് ഇതിന്റെ മൂപ്പ്. മൂപ്പു കൂടി ഇത് പൊട്ടിപോകാതിരിക്കാൻ വിളവെടുത്തയുടൻ പ്ലാസ്റ്റിക് കവറുകൊണ്ടോ ന്യൂസ് പേപ്പർകൊണ്ടോ നന്നായി പൊതിഞ്ഞു സൂക്ഷിക്കാം. വേനൽക്കാലവിപണിയിൽ നല്ല വില ലഭിക്കുകായും ചെയ്യും.

English Summary: Summer Cucumber Sale
Published on: 15 March 2021, 09:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now