Updated on: 24 February, 2022 10:00 AM IST
തേക്കിൻ തൈ നടാം

വേനൽമഴ ലഭിക്കുന്നതോടെ തേക്കിൻതൈകൾ നട്ടുപിടിപ്പിക്കാവുന്നതാണ്. ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിലാണ് അതായത് കാലവർഷ ആരംഭത്തിലാണ് തേക്കിൻതൈകൾ നടാൻ ഉചിതമായ സമയമായി കർഷകർ പറയുന്നത്. കൃഷി ആരംഭിക്കുവാൻ മികച്ച നഴ്സറിയിൽ നിന്ന് നല്ല തൈകൾ തെരഞ്ഞെടുക്കാം.

കൃഷി രീതികൾ

നല്ല കരുത്തോടെ വളരുന്ന മരങ്ങളിൽനിന്ന് ഡിസംബർ- ജനുവരി മാസങ്ങളിൽ ശേഖരിക്കുന്ന വിത്തുകൾ നഴ്സറിയിൽ പാകി പ്രത്യേക പരിചരണം നൽകി തയ്യാറാക്കിയ ഒരു വർഷം പ്രായമായ തൈകളാണ് നടാൻ നല്ലത്.

വേരുപടലം 15 സെൻറീമീറ്റർ നീളത്തിലും തൈകളുടെ രണ്ട് മൂന്ന് സെൻറീമീറ്റർ നിർത്തി ബാക്കി മേൽഭാഗം നല്ല മൂർച്ചയുള്ള കത്തി കൊണ്ട് മുറിച്ചുമാറ്റിയ ശേഷമുള്ള തണ്ട് ആണ് പ്രധാനമായും നടാൻ ഉപയോഗിക്കുന്നത്. പോളിത്തീൻ ബാഗുകളിൽ തൈകൾ ആദ്യം നട്ടു പിടിപ്പിക്കാം. വേനൽമഴ കിട്ടുവാൻ തീർച്ച ഇല്ലാത്തതിനാൽ ജൂൺ- ജൂലൈ മാസങ്ങളിലും കൃഷിയിറക്കാവുന്നതാണ്. കുഴികൾ 2*2 മീറ്റർ അകലത്തിൽ 30*30*30 സെൻറീമീറ്റർ വലുപ്പത്തിൽ എടുത്ത് തൈകൾ നടാവുന്നതാണ്. ആദ്യത്തെ അഞ്ച് വർഷം നൈട്രജൻ 40 ഗ്രാം, ഫോസ്ഫറസ് 15 ഗ്രാം പൊട്ടാഷ് 20 ഗ്രാം എന്നതോതിൽ ചെടി ഒന്നിന് ലഭിക്കത്തക്കവണ്ണം ജൈവവളങ്ങളോ രാസവളങ്ങളോ നൽകിയിരിക്കണം. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ കൃഷി ആരംഭിക്കുമ്പോൾ നല്ല ജലസേചന സൗകര്യം ലഭ്യമാക്കണം. ചെടികൾ തമ്മിൽ കൃത്യമായ അകലം പാലിച്ച് കൃഷി ചെയ്യുന്നതെങ്കിലും വളരുന്നതിനനുസരിച്ച് ഇടയിൽനിന്ന് ചെടികൾ വെട്ടി മാറ്റി തോട്ടങ്ങളിൽ മരങ്ങളുടെ എണ്ണം ക്രമീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇല്ലാത്തപക്ഷം വളത്തിനും വെള്ളത്തിനുവേണ്ടി മരങ്ങൾ തമ്മിൽ മത്സരിക്കാൻ ഇടവരുന്നു. ഇതുകൂടാതെ തേക്കിൻതൈകൾക്ക് ചുറ്റും കള വരാതെ ശ്രദ്ധിക്കുകയും വേണം. കളകൾ കാണുന്ന പക്ഷം കൈകൊണ്ട് പറിച്ചു കളയുന്നതാണ് ഉത്തമം.

Teak saplings can be planted with the onset of summer rains. The best time to plant teak saplings is between April and May, which is the beginning of the monsoon season.

You can choose good seedlings from the best nursery to start cultivation.

അധിക കളകൾ വരുന്നുണ്ടെങ്കിൽ കളനാശിനികൾ ഉപയോഗിക്കണം. കൃഷി ഓഫീസറുടെ നിർദ്ദേശപ്രകാരം വേണം കളനാശിനികൾ ഉപയോഗിക്കുവാൻ. ആദ്യത്തെ രണ്ട് വർഷം ആറു തവണയെങ്കിലും കളനാശിനി ഉപയോഗിക്കേണ്ടതായി വരുന്നു.

English Summary: Teak seedlings can be planted in the backyard and get higher returns with less investment
Published on: 23 February 2022, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now