1. Organic Farming

കുന്തിരിക്കം- വനമേഖലയിലെ ആദായമരം

ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു. ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു.

K B Bainda
കുന്തിരിക്കം
കുന്തിരിക്കം

വെളുത്ത പൂക്കൾ ഉണ്ടാക്കുന്ന ഒരു വലിയ മരമാണ് കുന്തിരിക്കം, സൗരഭ്യം ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു പദാർത്ഥമായ കുന്തിരിക്കം 'ബർബരേസേ' കുടുംബത്തിലെ ഈ മരത്തിന്റെ കറയാണ്. ഭാരതത്തിൽ ആസ്സാമിലും ബംഗാളിലും കേരളത്തിൽ പശ്ചിമഘട്ട മേഖലയിലും വളരുന്നു.

ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളിൽ കണ്ടുവരുന്നു. ഇതിന്റെ പശയെ കുന്തുരു അഥവാ കുന്തിരിക്കം എന്ന്പറയുന്നു. കുങ്ങില്യം എന്നും അറിയപ്പെടുന്നു.ഈ മരം ശാസ്ത്രീയമായി അറിയപ്പെടുന്നത് വറ്റീരിയ ഇന്‍ഡിക്കയെന്നാണ്.

ആദിവാസികൾക്ക് ധാരാളം സമ്പത്ത് നേടിക്കൊടുത്തിരുന്ന ഈ മരം മഞ്ഞുകാലത്ത് ഇലകൾ പൊഴിക്കുന്ന ഒരു വൃക്ഷമാണ്. മീനം, മേടം മാസങ്ങളിലാണ് പൂവിടുന്നത് . തടിയിൽ കാതൽ വളരെ ചെറിയ അളവിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എങ്കിലും നല്ല തൂക്കമുള്ള തടിയാണ്‌ ഈ വൃക്ഷത്തിനുള്ളത്. ഇതിന്റെ തടിയിൽ മുറിവ് ഉണ്ടാക്കി, മുറിപ്പാടിലൂടെ ഊറിവരുന്ന കറയാണ്‌ കുന്തിരിക്കം. ഇതിനെ കുന്തുരുക്കം എന്നും പറയുന്നു. സൗരഭ്യം ഉണ്ടാക്കുന്നതിനായി ക്രിസ്ത്യൻ പള്ളികളിൽ ധൂപക്കുറ്റികളിൽ നിറച്ച് കത്തിച്ച് പുകയുണ്ടാക്കുന്നു. കൂടാതെ ഔഷധങ്ങളിലെ ചേരുവയായും വാർണീഷ് നിർമ്മിക്കുന്നതിനും കുന്തിരിക്കം ഉപയോഗിക്കുന്നു

മൂന്നു മുതല്‍അ‍ഞ്ചു മീറ്റര്‍വരെ ഉയരമുണ്ടാകും It grows to a height of three to five meters

കുന്തിരിക്കം മരം ആഞ്ഞിലി മരം പോലെ ഉയരം വെയ്ക്കുന്ന മരം ആണ്. രണ്ടു തരം കുന്തിരിക്കം ഉണ്ട് കറുപ്പും. വെള്ളയും. കറുപ്പിനാണ് വില കൂടുതൽ. ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഡിപ്റ്ററോ കാർപ്പസെ കുടുംബത്തിൽ പെട്ട വെളുത്ത കുന്തിരിക്കമാണ് പൂജ ദ്രവ്യമായി ഉപയോഗിക്കുന്നത് .

ചെടിയിൽ ധാരാളം പച്ച നിറത്തിലുള്ള ഇലകളും മഞ്ഞ കലർന്ന വെള്ള പൂക്കളും ഉണ്ടാകും. ഓരോ കുലയിലും ഒട്ടേറെ കായ്കളും ഉണ്ടാകും. കേരളത്തിൽ എല്ലായിടത്തും കുന്തിരിക്കം നന്നായി വളരും. നന്നായി മൂത്തവിത്തുകളാണ് തൈകളാക്കാൻ ശേഖരിക്കേണ്ടത് . പോളിത്തീൻ കവറുകളിൽ നട്ടു വളർത്താം. പെട്ടന്ന് തന്നെ വളർന്നു കിട്ടുമെങ്കിലും നല്ല ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ ചെറു തൈകൾ തന്നെ ഉണങ്ങിപ്പോകും. എന്നാൽ മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ തൈ നല്ല വെയിൽ ഉള്ള സ്ഥലത്ത് മാറ്റി നടാം.

ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്.
ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്.

തൈമരങ്ങള്‍ക്ക് ഒന്നര മീറ്റര്‍ഉയരമുണ്ടാകും. ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്. മരത്തിന്റെ തൊലിയില്‍ കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കുന്നു. ഈ മുറിവുകളിലൂടെ പുറത്തേക്കു വരുന്ന കറ തണലില്‍ ഉണക്കിയെടുത്ത് കുന്തിരിക്കമായി മാറ്റുകയാണ് ചെയ്യുന്നത്. മൂന്നാഴ്ചയെടുക്കും കറ ഉണങ്ങി കുന്തിരക്കമായി പാകപ്പെടാന്‍.

സുഗന്ധമുണ്ടാക്കാന്‍ എന്നതിനപ്പുറം ഒട്ടേറെ ഔഷധ ഗുണങ്ങളും കുന്തിരിക്കത്തിനുണ്ട് Medicinal values

.ആയുർവ്വേദത്തിൽ ഉപയോഗിക്കുന്ന പലതരം തൈലങ്ങൾക്കും എണ്ണകൾക്കും കുന്തിരിക്കം പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. ബലാഗുളുച്യാദി തൈലം, ഏലാദിഗണം, അസ്നേലാദി തൈലം എന്നിവ കുന്തിരിക്കം ചേർന്ന പ്രധാന ഔഷധങ്ങളാണ്‌. തുളസിയില ഇടിച്ചുപിഴിഞ്ഞ നീരിൽ വയമ്പ്, കാഞ്ഞിരമരത്തിന്റെ മൊട്ട്, കർപ്പൂരം എന്നിവ കുന്തിരിക്കവും ചേർത്ത് പൊടിച്ച് വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിയിൽ നിന്നുമുള്ള പഴുപ്പ് മാറുന്നതാണ്‌.

തൊലിപ്പുറത്ത് ഉപയോഗിക്കാൻ പാടില്ലെങ്കിലും ജ്വരം, വിയർപ്പ്, കഫം എന്നീ അവസ്ഥകളെ ശമിപ്പിക്കും. ഉദരരോഗങ്ങള്‍ക്ക് ഫലപ്രദമായ നാട്ടുമരുന്നാണ് കുന്തിരിക്കം.. തൈകൾ തൃശൂർ വന ഗവേഷണ കേന്ദ്രത്തിൽ ലഭിക്കും. വനനശീകരണവും കാലാവസ്ഥാവ്യതിയാനവും മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണീ സുഗന്ധ വൃക്ഷം.

English Summary: Kunthirikkam- A forest revenue tree

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds