Updated on: 2 January, 2024 9:00 AM IST
തേക്ക് കൃഷി

തേക്ക് കൃഷി ചെയ്താൽ 30-40 വർഷം കഴിഞ്ഞു മാത്രമേ ആദായം ലഭിക്കുകയുള്ളൂ എന്നാണ് പൊതുവേ നമ്മുടെ ധാരണ. എന്നാൽ, സംസ്ഥാന വനം വകുപ്പിന്റെയും കേരള കാർഷിക സർവകലാശാല, കൃഷിവ കുപ്പ് എന്നിവയുടെയും ശുപാർശ അനുസരിച്ച് ശാസ്ത്രീയമായി തേക്കു കൃഷി ചെയ്താൽ എട്ടാം വർഷം മുതലും തുടർന്ന് 12, 18, 26, 36 എന്നി വർഷങ്ങളിലും തടി മുറിച്ചു വിറ്റ് ആദായം എടുക്കാം. നട്ട് 4 വർഷത്തിനുശേഷം നടത്തുന്ന മുറിച്ചു കളയലിനു ശേഷമുള്ള മരങ്ങൾ ശരിയായി വളരുന്നതിനും ഈ രീതി കൂടിയേ തീരു.

ശാസ്ത്രീയ കൃഷി ഇങ്ങനെ: 1100 മുതൽ 2000 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ കാലാവസ്ഥയും നല്ല നീർവാർച്ചയുള്ള മണ്ണുമാണ് തേക്കുകൃഷിക്ക് ഏറ്റവും യോജ്യം. തേക്കിനു 100% സൂര്യപ്രകാശം ആവശ്യമുണ്ട്. എന്നാൽ വെള്ളക്കെട്ട് തീരെ പാടില്ല.

നടീൽ അകലം: തോട്ടമായി കൃഷി ചെയ്യുമ്പോൾ തൈകൾ തമ്മിലും 2 പന്തികൾ തമ്മിലും 2 മീറ്റർ (2 മീ. x 2 മീ. 1 6.6.x 6.6 അടി) അകലം ഉണ്ടായിരിക്കണം. അതിർത്തിയിൽ നടുമ്പോൾ ഒരു മീറ്റർ അകലത്തിലാകാം. ബെഡിൽ വളർത്തിയെടുക്കുന്ന സ്റ്റമ്പ് അല്ലെങ്കിൽ കുരു മുളപ്പിച്ച് പോളിബാഗിൽ വളർത്തിയെടുത്ത തെയാണു നടേണ്ടത്.

തൈകൾ നടുന്നതിന് മേൽപറഞ്ഞ അകലത്തിൽ (2 മീ. x 2 മീ.) കുറ്റിയടിച്ച് 30 സെ.മീ. വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴികൾ എടുത്ത് മേൽമണ്ണ്, നന്നായി ഉണക്കി പ്പൊടിച്ച ചാണകപ്പൊടി 5 കിലോ, വേപ്പിൻപിണ്ണാക്ക് 300 ഗ്രാം, രാജ്ഫോസ് 250 ഗ്രാം എന്നിവ നന്നായി ഇളക്കി ചേർത്ത് മിശ്രിതം ഉപയോഗിച്ച് കുഴി മൂടി അതിൽ വേണം പോളിബാഗിൽ വളർത്തിയെടുത്ത ഗുണനിലവാരമുള്ള തൈ നടാൻ.

കമ്പ് ആണ് നടുന്നതെങ്കിൽ അലവാങ്ക്/ കമ്പി ഉപയോഗിച്ച് നിശ്ചിത അകലത്തിൽ ദ്വാരം ഉണ്ടാക്കി അതിൽ കമ്പ് നട്ട് വശത്തു നിന്നു കമ്പി ഉപയോഗിച്ച് മണ്ണ് തിക്കിക്കൊടുത്ത് മണ്ണിൽ ഉറപ്പിക്കുക. ഏപ്രിൽ-മേയ് മാസമാണ് (പുതുമഴ ലഭിച്ച ഉടനെ) സ്റ്റമ്പ് നടുന്നതിന് ഏറ്റവും യോജിച്ച സമയം.

വളപ്രയോഗം: നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി തൈ ഒന്നിന് 10 കിലോ എന്ന തോതിൽ എല്ലാ വർഷവും നൽകുക. ചാണകപ്പൊടി ഇട്ട ശേഷം ചപ്പുചവറുകൾ വെട്ടി പുതയിടാം. കൂടാതെ, രാസവളം തൈ ഒന്നിന് യൂറിയ 30 ഗ്രാം, രാജ്ഫോസ് 25 ഗ്രാം, പൊട്ടാഷ് 15 ഗ്രാം എന്ന തോതിൽ രണ്ടാം വർഷം മുതൽ അഞ്ചാം വർഷം വരെ നൽകുക. പിന്നീട് 12 വർഷം വരെ 3 വർഷത്തിൽ ഒരിക്കൽ എന്ന രീതിയിൽ ഈ അളവിൽ രാസവളം നൽകിയാൽ മതി.

മരങ്ങളുടെ എണ്ണം ക്രമീകരിക്കൽ (സിലക്ഷൻ ഫെല്ലിങ്); ഓരോ മരത്തിനും നിശ്ചിത തോതിൽ വളർച്ച ഉറപ്പാക്കുന്നതിനും എട്ടാം വർഷം ആദായം ലഭിച്ചു തുടങ്ങുന്നതിനും നിശ്ചിത ഇടവേളകളിൽ മരങ്ങൾ മുറിച്ചു വിൽക്കേണ്ടതുണ്ട്. 2 x 2 മീറ്റർ അകലത്തിൽ നട്ട തൈകൾ 4 വർഷം പ്രായമാകുമ്പോൾ 4 x 4 മീ റ്റർ അകലം ലഭിക്കത്തക്ക രീതിയിൽ ഏറ്റവും വളർച്ച കുറഞ്ഞതും മുരടിച്ചതുമാ യ തൈകൾ വീണ്ടും മുള ച്ചുവരാത്തവിധം, ചുവടു ചേർത്തു വെട്ടിക്കളയണം. 2 x 2 മീ അകലത്തിൽ നടുമ്പോൾ ഒരു ഏക്കറിൽ ആയിരത്തോളം തൈകൾ നടാം. ഇതിന്റെ നേർപകുതി തൈകളാണ് നാലാം വർഷം വെട്ടിമാറ്റേണ്ടത്. തുടർന്ന് 8,12,16,26 വർഷങ്ങളിലും തടി മുറിച്ചു വിൽക്കാം.

നന്നായി പരിപാലിച്ചാൽ തേക്കിന് ഒരു വർഷത്തിൽ 2 മുതൽ 4 ഇഞ്ച് വരെ വണ്ണം വയ്ക്കാം. നിശ്ചിത ഇടവേളകളിൽ ഇടയകലം ക്രമീകരിക്കുന്നതിന്റെ മറ്റൊരു പ്രധാന ഉദ്ദേശ്യം സൂര്യപ്രകാശം, അവശ്യ മൂലകങ്ങൾ എന്നിവയ്ക്കായി മരങ്ങൾ തമ്മിൽ മത്സരം ഒഴിവാക്കുകയാണ്. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ അതായത് ഭൂപ്രകൃതി, തടിയുടെ വളർച്ച, വെട്ടി വിൽക്കാനുള്ള സാധ്യത ഇവ പരിഗണിച്ച് സിലക്ഷൻ ഫെല്ലിങ് നടത്തുന്ന രീതിയിലും സമയത്തിലും മാറ്റം വരുത്താം.

English Summary: Teak will give yield from eighth year
Published on: 01 January 2024, 11:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now