ചെടി എന്ന് പറയുമെങ്കിലും വനത്തിനുള്ളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് യഥാർത്ഥത്തിൽ തേയിലച്ചെടി. ഈ നിത്യഹരിത വൃക്ഷത്തെ വേണ്ടത്ര ഇല ലഭിക്കാനായി നുള്ളി നുള്ളി പരുവപ്പെടുത്തി ബുഷ് ചെടിയാക്കി നിർത്തിയിരിക്കുന്നതാണ്.
കാട്ടിലെ വൃക്ഷമായതിനാൽ വേണ്ടത്ര തണുപ്പുള്ള പ്രദേശങ്ങളിൽ ഇത് നന്നായി വളരുന്നു. 12 മാസവും മഴ ലഭിക്കുന്നത് തേയിലച്ചെടിക്ക് 200 മുതല്‍ 300 സെന്റീമീറ്റര്‍ വരെയുള്ള വാര്‍ഷികവര്‍ഷപാതമാണ് തേയിലച്ചെടിക്ക് അനുയോജ്യം.
നാം ഇന്ന് കാണപ്പെടുന്ന തേയിലച്ചെടികളിൽ ഭൂരിഭാഗവും നട്ടുപിടിപ്പിച്ചത് ബ്രിട്ടീഷുകാരാണ് എന്ന് പറഞ്ഞാൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഉണ്ടായിരുന്ന കാലത്ത് അവർ നാട്ടു പിടിപ്പിച്ച മരങ്ങളാണ് എന്ന് സാരം. 100 ൽ ഏറെ വർഷം പഴക്കമുള്ള ചെടികളാണ്മിക്കതും. എസ്റ്റേറ്റുകളെല്ലാം ബ്രിട്ടീഷുകാരുടെ കയ്യിൽ ആയിരുന്നു. അതിനാൽ തന്നെ മിക്ക തേയിലച്ചെടികളും അവർ വച്ച് പിടിപ്പിച്ചതായിരിക്കും. നട്ടു കഴിഞ്ഞാല്‍ 100 മുതല്‍ 150 വര്‍ഷം വരെയും ആദായം തരുന്ന മരമാണ് തേയിലച്ചെടി.
കൃഷിരീതി
തേയിലച്ചെടിയുടെ പ്രത്യേകതകള്‍ മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ (High Range) മലഞ്ചെരുവുകളാണ് ഇത് കൃഷിചെയ്യുന്നതിന് അനുയോജ്യം.ഭൂമിശാസ്ത്രപരമായി ഉന്നതിയെ സൂചിപ്പിക്കുന്ന കോണ്ടൂര്‍ രേഖക്ക് സമാന്തരമായാണ് തേയിലച്ചെടികള്‍ നടുന്നത്. ഇതിനെയാണ് കോണ്ടൂര്‍ നടീല്‍ അഥവാ കോണ്ടൂര്‍ പ്ലാന്റിങ് എന്നു പറയുന്നത്. ഒരു പ്രത്യേകവിസ്തീർണ്ണമുള്ള സ്ഥലത്ത് പരമാവധി ചെടികള്‍ നടാം. (ഏക്കറില്‍ മൂവായിരത്തോളം) എന്നതാണ് ഇത്തരത്തിലുള്ള നടീല്‍ കൊണ്ടുള്ള ഗുണം.
ഇതിനു പുറമേ, ഈ രീതി, മണ്ണൊലിപ്പിനെയും ഫലപ്രദമായി തടയുന്നു. തണുപ്പ് തേയിലച്ചെടിക്ക് വേണമെന്നുള്ളതുപോലെ വെയിൽ അത്ര നല്ലതല്ല. അതുകൊണ്ട് നേരിട്ട് സൂര്യപ്രകാശമേല്‍ക്കാ തിരിക്കാനായി തണൽ മരങ്ങൾ വച്ച് പിടിപ്പിക്കാറുണ്ട്.തണൽമരങ്ങൾ കാറ്റിനെ തടയുകയും ചെയ്യും. സാധാരണ തണൽ മരങ്ങളായി നടുന്നത് സില്‍വര്‍ ഓക്ക് മരങ്ങളാണ്.
കമ്പു കോതല്‍ (കവാത്തുനടത്തുക )
തേയിലച്ചെടി മരത്തിന്റെ സ്വഭാവമുള്ള ചെടിയായതിനാൽ ഇടയ്ക്കിടെ കമ്പുകള്‍ മുറിച്ച് ചെറുതാക്കി നിര്‍ത്തേണ്ടതുണ്ട്. അഞ്ചു വര്‍ഷം കൂടുമ്പോഴാണ് സാധാരണയായി ഈ ജോലി ചെയ്യുന്നത്. ഇതിന് കവാത്തുനടത്തുക എന്നാണ് പറയുന്നത്. ഇതിനുപയോഗിയ്ക്കുന്ന കത്തിയ്ക്ക് കവാത്തു കത്തി എന്നാണു പറയുന്നത്.
വിളവെടുപ്പ്
ഒരു ചെടി നട്ടാല്‍ അതില്‍ നിന്നും വിളവ് ലഭിക്കുന്നതിന് മൂന്നു മുതല്‍ ഒമ്പത് വര്‍ഷം വരെ എടുക്കാറുണ്ട്.കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന തേയില കൂടുതല്‍ ഗുണനിലവാരമുള്ളവയായിരിക്കു. താഴ്ന്ന പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങള്‍ പെട്ടെന്ന് വിളവ് നല്‍കുമെങ്കിലും ഗുണനിലവാരം കുറഞ്ഞതായിരിക്കും. തേയിലച്ചെടിയുടെ തളിരിലകള്‍ (flush) മാത്രമേ ചായയുണ്ടാക്കുന്നതിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതായത് ഇലയുടെ കൂമ്പും രണ്ടു തളിരിലകള്‍ മാത്രമാണ് ഇതിനായി നുള്ളിയെടുക്കുന്നത്. തളിര് നുള്ളിയെടുക്കുന്നയിടങ്ങളില്‍ പുതിയ തളിരിലകള്‍ വീണ്ടും വളര്‍ന്നു വരുന്നു.
വലിയ തേയിലത്തോട്ടങ്ങളില്‍ തേയില നുള്ളല്‍, വര്‍ഷം മുഴുവനും തുടരുന്ന ഒരു ജോലിയായിരിക്കും. വര്‍ഷം മുഴുവനും ഇല നുള്ളുമെങ്കിലും പുതിയ തളിരിലകള്‍ വളരുന്നതിന് ഓരോയിടത്തും നിശ്ചിത ഇടവേളകള്‍ നല്‍കുന്നു. തോട്ടത്തിന്റെ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിനനുസരിച്ച് ഈ ഇടവേളയുടെ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും. താഴ്ന്ന പ്രദേശങ്ങളില്‍ ഈ ഇടവേള ഒരാഴ്ചയാണെങ്കില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് രണ്ടാഴ്ച വരെയാണ്. തേയില നുള്ളൂന്നത് വളരെ വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലാണ്.
തേയില നുള്ളൽ
തേയില നുള്ളാൻ വൈദഗ്ധ്യമുള്ള സ്ത്രീകൾ തളിരിലകള്‍ നുള്ളി പുറത്ത് കെട്ടിയിട്ടുള്ള തൊട്ടിയില്‍ നിക്ഷേപിക്കുന്നു. ഈ തൊട്ടികള്‍ അവരുടെ നെറ്റിയിലേക്കായിരിക്കും കെട്ടിയിരിക്കുക. തേയില്‍ക്കൊളുന്ത് ശേഖരിക്കുന്നതിന് പരമ്പരാഗത രീതിയ്ക്ക് പുറമെ സഞ്ചി ഘടിപ്പിച്ച വലിയ കത്രിക പോലെയുള്ള ഒരു ഉപകരണവും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. തേയില നുള്ളുന്നതിനു പുറമേ ചെടികള്‍ക്കിടയിലെ കള നീക്കം ചെയ്യലും തോട്ടങ്ങളിലെ പ്രധാനപ്പെട്ട ജോലിയാണ്. ചെടിയുടെ കടയിലെ മണ്ണിളക്കുക, വളമിടുക, ഗുണനിലവാരം കുറഞ്ഞ ചെടികളെ നീക്കം ചെയ്ത് പുതിയവ നടുക തുടങ്ങി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന അദ്ധ്വാനമാണ് ഇവിടെ നടക്കുന്നത്. ഓരോ കപ്പ് ചായ കുടിക്കുമ്പോഴും നാം ഓർക്കേണ്ട വലിയൊരദ്ധ്വാനത്തിന്റെ കഥ.