1. Organic Farming

ഒരു ബയോഗ്യാസ് പ്ലാന്റ് കൊണ്ടുള്ള നേട്ടങ്ങളും ചില പരിപാലന സംവിധാനങ്ങളും.

ജലത്തിൽ അലിയുന്ന ജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനം ലഭിക്കുന്നു. റബ്ബർഷീറ്റടിക്കുന്ന ജലം, അടുക്കള മാലിന്യങ്ങൾ, പക്ഷിമൃഗാദികളുടെ വിസർജ്യം, മനുഷ്യ വിസർജ്യം മുതലായവ യെല്ലാം പ്ലാന്റിൽ നിക്ഷേപിക്കാം. ബയോഗ്യാസ് (biogas ) പാചകത്തിന് ഉപയോഗിക്കുന്നതിലൂടെ LPG ലാഭിക്കാം, വിളക്ക് മാന്റിൽ ഉപയോഗിച്ച് കത്തിക്കാം, വാഹനമോടിക്കാം, ജനറേറ്റർ പ്രവർത്തിക്കാം തുടങ്ങി ലാഭകരമായി മാറ്റാം. എന്നാൽ പ്ലാന്റിനുള്ളിൽ കട്ടിയാകുന്ന പാട പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഔട്ട്ലറ്റിലൂടെ ജലം കടത്തിവിട്ട് സംഭരണി കറക്കിയാൽ അനായാസം പാട പൊട്ടിക്കാം. അതിനായി സംഭരണിയിൽ ചിറകുകൾ ഘടിപ്പിക്കേണ്ടിവരും.

K B Bainda
fdg


ജലത്തിൽ അലിയുന്ന ജൈവമാലിന്യങ്ങളിൽ നിന്ന് ഇന്ധനം ലഭിക്കുന്നു.

റബ്ബർഷീറ്റടിക്കുന്ന ജലം, അടുക്കള മാലിന്യങ്ങൾ, പക്ഷിമൃഗാദികളുടെ വിസർജ്യം, മനുഷ്യ വിസർജ്യം മുതലായവ യെല്ലാം പ്ലാന്റിൽ നിക്ഷേപിക്കാം.

ബയോഗ്യാസ് പാചകത്തിന് ഉപയോഗിക്കുന്നതിലൂടെ LPG ലാഭിക്കാം, വിളക്ക് മാന്റിൽ ഉപയോഗിച്ച് കത്തിക്കാം, വാഹനമോടിക്കാം, ജനറേറ്റർ പ്രവർത്തിക്കാം തുടങ്ങി ലാഭകരമായി മാറ്റാം.

എന്നാൽ പ്ലാന്റിനുള്ളിൽ കട്ടിയാകുന്ന പാട പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. ഔട്ട്ലറ്റിലൂടെ ജലം കടത്തിവിട്ട് സംഭരണി കറക്കിയാൽ അനായാസം പാട പൊട്ടിക്കാം. അതിനായി സംഭരണിയിൽ ചിറകുകൾ ഘടിപ്പിക്കേണ്ടിവരും.

 

ബയോഗ്യാസ് ട്യൂബിൽ വെള്ള തങ്ങിനിന്നാൽ ഗ്യാസിന്റെ പ്രവാഹം തടയപ്പെടും. അതിനായി ജലം നീക്കം ചെയ്യാൻ ട്രാപ്പ് ഘടിപ്പിക്കാം.

പ്ലാന്റിനുള്ളിൽ ഘടിപ്പിക്കുന്ന ഫ്രയിം സ്റ്റീൽ ആയിരുന്നാൽ തുരുമ്പിക്കുന്നതൊഴിവാക്കാം.

സ്ലറിയിൽ നേർപ്പിച്ച ലാക്ടിക് ആസിഡ് കലക്കിയാൽ കട്ടിയായ സ്ലറി മുകളിൽ വരുകയും അടിയിലെ ജലം നീക്കം ചെയ്യാനും സാധിക്കും. കട്ടിയായ സ്ലറി തൂമ്പൂർമൂഴി എയറോബിക് കമ്പോസ്റ്റിംഗ് രീതിയിൽ ഉണക്കി പൊടിക്കാം.

ബയോഗ്യാസ് ലഭ്യത വർദ്ധിപ്പിക്കുവാനായി ഔട്‌ലറ്റിൽ വാൽവ് ഘടിപ്പിച്ചാൽമതി. മണിക്കൂറുകളോളം തങ്ങിനിൽക്കുന്ന മാലിന്യം ഫെർമെന്റേഷൻ പ്രോസസിലൂടെ കൂടുതൽ മീഥൈൻ ഗ്യാസ് ഉത്പാദിപ്പിക്കും. ആവശ്യം കഴിഞ്ഞ ശേഷം വാൽവ് തുറന്ന് സ്ലറി ശേഖരിക്കാം.

 

English Summary: biogas plant a useful one

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds