Updated on: 30 April, 2021 9:21 PM IST

പ്രകൃതിക്ക് ഭീഷണിയായ ടൈലും പെബിൾസും മുറ്റത്ത് വിരിക്കും മുൻപ് ഒരു നിമിഷം ആലോചിക്കൂ. അത് വേണോ എന്ന് ?ടൈലിന് പകരം നല്ല നാടൻ പുല്ല് വിരിച്ചു നോക്കൂ. കാഴ്ചയിലും ഭംഗിയാണ്. കൂടാതെ പ്രകൃതി സൗഹൃദവുമാണ്. എന്നാൽ മിക്കവരും വിലകൂടിയ ടൈലും പെബിൾസും മുറ്റത്ത് നിരത്തി മണ്ണിനെ ശ്വാസം മുട്ടിക്കുകയാണ്.മുറ്റത്ത് ടൈൽ വിരിക്കുന്നത് നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല.

ടൈൽ ഒഴിവാക്കി പടർന്ന് വളരുന്ന പുല്ലുകൾ മുറ്റത്ത് നട്ടു നോക്കൂ. ചുമ്മാ ഭംഗിയുള്ള ഒരിടം എന്ന മട്ടിൽ മാത്രം ഇതിനെ കാണരുത്. മണ്ണൊലിപ്പ് തടയുക കൂടി ചെയ്യും പുല്ലുകൾ. കൂടാതെ മഴ വെള്ളം ഭൂമിയിൽ താഴുന്നതിനും വേനൽക്കാലത്ത് ചൂട് കുറയ്ക്കുന്നതിനും സഹായിക്കും.

ടൈൽ വിരിച്ചാൽ മഴക്കാലമാകുമ്പോൾ പായൽ പിടിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്നം. The main problem is when the tile spreads, it rains on the rainy season

വെള്ളം ഭൂമിയിൽ താഴാതെ ഒഴുകിപ്പോകുന്നത് ജലദൗർലഭ്യത്തിനും കാരണമാകും. പുല്ല് പിടിപ്പിച്ച മുറ്റത്ത് വെള്ളം ഭൂമിക്കടിയിലേക്ക്  ഊർന്നിറങ്ങി ഭൂജലവിതാനം ഉയർത്താൻ  സഹായിക്കുന്നു. മാത്രമല്ല അധികം പണച്ചെലവില്ല. ടൈലിന് ചതുരശ്ര അടിക്ക് കുറഞ്ഞത് 65 രൂപയാകും. ചരലിനും നല്ല വിലയുണ്ട്. മാത്രമല്ല....പുൽത്തകിടിയിൽ ഓക്സിജൻ ധാരാളമായി ലഭിക്കുകയും ചെയ്യും. ടൈൽ ഒട്ടും ecofriendly അല്ല.The lawn also gets plenty of oxygen. Tile is not ecofriendly.

പുല്ല് ചൂട് പ്രതിഫലിപ്പിക്കില്ല എന്നാൽ  ടൈൽ പാകിയാൽ ചൂട് കൂടുതലാണ്. മുറിക്കുള്ളിൽ ഇരിക്കാൻ കഴിയാത്തത്ര ചൂട്. Tiles ചൂട് ആഗിരണം ചെയ്യുന്നതോടൊപ്പം തനിയെ ചൂടാകുകയും ചെയ്യുന്നു.

പുല്ല് പിടിപ്പിക്കൽ എങ്ങനെ ? ഏത് പുല്ല് പിടിപ്പിക്കാം ?

ലാൻഡ്സ്കേപ്പിംഗ് എന്നറിയപ്പെടുന്ന ഈ പച്ചപുതയ്ക്കൽ പരിപാടിക്ക് ബഫല്ലോ ഗ്രാസ്  ആണ് നല്ലത്. അല്ലെങ്കിൽ കറുക പോലുള്ള നാടൻ പുല്ലുകൾ.

ബഫല്ലോ ഗ്രാസ് കൊണ്ടുള്ള ഗുണം/Benefit fromBuffalo Grass

വേനൽക്കാലത്ത് കുറച്ചു  ജലം മതി എന്നതാണ് ഏറ്റവും വലിയ ഗുണം. വളർന്നു കഴിഞ്ഞാൽ കള കിളിർക്കില്ല. എന്നാൽ വിരിക്കാനുപയോഗിക്കുന്ന മറ്റു പുല്ലുകളുടെ ഇടയിൽ കളകൾ ഒരു പ്രധാനശല്യമാണ്. ചുറ്റുവട്ടങ്ങളിൽനിന്ന് നടീൽ വസ്തുക്കളായ പുല്ല് ലഭിക്കും. മാത്രമല്ല ടൈലിനുള്ളതുപോലെ  കൂടുതൽ വിലയും വരുന്നില്ല. സംരക്ഷണവും  കുറച്ച് മതി...

ബഫല്ലോ ഗ്രാസ് എങ്ങെനെ പിടിപ്പിക്കാം.?How can  fix Buffalo grass?

പുല്ല് പിടിപ്പിക്കാനായി വൃത്തിയാക്കിയ സ്ഥലത്ത് അരയടി അകലത്തിൽ പുല്ലിന്റെ തണ്ടുകൾ മുറിച്ച് നടുക. മഴയില്ലെങ്കിൽ നനച്ചു കൊടുക്കുക. ചെടികൾ നിരന്നു കഴിയുമ്പോൾ കുറച്ച് സ്ഥലം മാത്രം ഉള്ളവർ ഗ്രാസ് കട്ടർ (കത്രിക) ഉപയോഗിച്ചും അല്ലാത്തവർ ലോൺ മൂവർ (വില ഉദ്ദേശം ആറായിരത്തിനടുത്ത് ) ഉപയോഗിച്ചും വെട്ടി ഭംഗിയാക്കുക. പിന്നീട് മാസത്തിൽ ഒന്നു വീതം ചെയ്താൽ മതിയാകും.

വേനൽ കടുക്കുമ്പോൾ ജല ലഭ്യത ഇല്ലാതെവന്നാൽ ഇലകൾ കരിയുമെങ്കിലും പുതുമഴയ്ക്ക് കിളിർത്തു വരും.  പുല്ലിന്റെ വിത്തു വീഴുന്നതു വരെ വെട്ടാതെ നോക്കണം. പിന്നീട് അതിവേനക്കാലത്ത് പുൽതണ്ട് നഷ്ടപ്പെട്ടാലും വിത്ത് ഒന്നായി കിളിർത്തു കൊള്ളും.മെയിന്റനൻസ് കുറവാണ്  ബഫല്ലോ ഗ്രാസിന് .  നാടൻ ഇനങ്ങളായ കറുക പോലുള്ള പുല്ലുകളും  മുറ്റത്ത് വിരിക്കാൻ നല്ലതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്ലാസ്റ്റിക് സ്ട്രോയ്ക്കൊരു പ്രകൃതി സൗഹൃദ ബദൽ പപ്പായത്തണ്ട്.

English Summary: The lawn can be spread The courtyard can be beautiful
Published on: 10 June 2020, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now