Updated on: 30 April, 2021 9:21 PM IST
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി അധ്യക്ഷയായി.

പട്ടണത്തില്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ കൊല്ലം കോര്‍പ്പറേഷന്‍. 2020-21 ജനകീയാ സൂത്രണ പദ്ധതി പ്രകാരം രൂപം നല്‍കിയ കൊല്ലം പട്ടണത്തില്‍ പച്ചക്കറി കൃഷി പദ്ധതി മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.

താമരക്കുളം സിത്താര സാംസ്‌ക്കാരിക സമിതിയില്‍ നടന്ന ചടങ്ങില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി അധ്യക്ഷയായി.കൊല്ലം കൃഷിഭവന്‍ പരിധിയില്‍ ഉള്‍പ്പെട്ട 19 ഡിവിഷനുകളിലെ വീടുകളിലാണ് സൗജന്യമായി പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്.

റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, വായനശാലകള്‍, കര്‍ഷക ഗ്രൂപ്പുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ഒരു വീട്ടില്‍ 25 പച്ചക്കറി തൈകള്‍ വിതരണം ചെയ്യും. വഴുതന, പച്ചമുളക്, തക്കാളി, വെണ്ട, പയര്‍, അമര, ചീര തുടങ്ങിയവ യിലെ അഞ്ചിനത്തിലുള്ള തൈകളാണ് വിതരണം ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരു ഡിവിഷനില്‍ 10,000 തൈകള്‍ വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.ചടങ്ങില്‍ കൃഷി ഓഫീസര്‍ ടി പ്രകാശ് പദ്ധതി വിശദീകരണം നടത്തി. കോര്‍പ്പറേഷന്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ പ്രമോദ്, സജീവ,് ക്ലബ് സെക്രട്ടറി രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: The town will no longer be green
Published on: 26 February 2021, 09:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now