Organic Farming

വെർട്ടിക്കൽ അക്വാപോണിക്സ്, പാലക്‌ കൃഷി എന്നിവയെക്കുറിച്ച് വിച്ച് അവാർഡ് ജേതാവായ അനീഷ് എന്ന കർഷകനിലൂടെ അറിയാം

ഞാൻ അനീഷ് എൻ രാജ്,  കൊല്ലം ജില്ല, അഞ്ചൽ പഞ്ചായത്തിൽ താമസം,  പണ്ടുമുതലേ കൃഷിചെയ്യുന്ന കുടുംബം,  നെൽക്കൃഷിയാണ് പ്രധാനം, കൃഷിയോടുള്ള താല്പര്യം vhse agriculture പാസായി അതിനുശേഷം, കൃഷി പഠനം ഒഴിവാക്കി,  bcom, അതിനുശേഷം ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി നീണ്ട 12 വർഷം, ( Sr, ബിസിനസ് development manager) നിരവധി തവണ best പെർഫോർമർ അവാർഡുകളും,  നാഷണൽ അവാർഡുകളും സ്വന്തമാക്കി.

I, Anish N Raj, Kollam district, Anchal Panchayat, a family that has been cultivating rice for a long time, has passed the vhse agriculture, then dropped out of agriculture, bcom, and then worked in a multi national company for 12 years, (Sr, business development manager) has won several best performer awards and national awards, 

High tech ഫാർമിംഗ് തിരഞ്ഞെടുത്തു … ഇന്ന് എനിക്ക് വലിയ ഒരു പോളിഹൗസും , 3 മിനി പോളിഹൗസും ഉണ്ട് , കൂടാതെ ഫിഷറീസ് വകുപ്പിന്റെ RAS ( Recycle aquaculture system ) project , aquaponics , hydroponics wick irrigation , എന്നിവ ചെയ്യുന്നു ..

അക്വാപോണിക്സ് പ്രൊജക്റ്റ്

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെ നടപ്പിലാക്കുന്ന  RAS (Recirculation aquaculture systems) & അക്വാപോണിക്സ് പ്രൊജക്റ്റ് ആണ് ഇവിടെമത്സ്യകൃഷി ചെയ്യുന്നത് , 1 സെന്റ്‌ പടുത കുളത്തിൽ 65000 ലിറ്റർ ജലത്തിൽ 4000 GIFT ( Genetically Improved Farmed Tilapia ) തിലാപിയ ആണ് കൃഷിചെയ്യുന്നത്, മട്ടുപ്പാവിലെ മിനി പോളിഹൗസിലാണ് വെർട്ടിക്കൽ അക്വാപോണിക്സ്  യൂണിറ്റ്പ്രവർത്തിക്കുന്നത് 350 നെറ്റ് പോർട്ടിലായി പുതിന കൃഷി ചെയ്തിരിക്കുന്നത് 100 % ഓർഗാനിക് ആണ് , കഴിഞ്ഞ സീസണിൽ 350 നെറ്റ് പോർട്ടിൽ സെലറി , ലെറ്റൂസ് , മല്ലി, പുതിന , പാലക്ക് , കെയിൽ , ഒറിഗാനോ , തൈമ് , ബോക്ചോയി , സ്വിസ്സ് ചാഡ് , പാഴ്സലി എന്നിവ ഇന്നോവേഷൻ ആയി

The Ras (Recirculation aquaculture systems) & Aquaponics project, implemented by the Government of Kerala Department with the approval of the Department of Fisheries, is cultivating fish here and cultivating 4000 GIFT (Genetically Improved Farmed Tilapia) in 65000 litres of water in 1 cent paduta pond, The vertical aquaponics unit is functioning at the mini polyhouse on the terrace, cultivated in 350 net ports with 100% organic, last season in 350 net port celery, lettuce, malli, mint, palak, kyle, oregano, thyme, bochoi, swiss chad , parsley and innovation

എന്റെ എല്ലാ കൃഷിയും ഒരു സംഭരംഭമാതൃകയിൽ ഇന്നോവേഷൻ ആയി ആണ് ഞാൻ ചെയ്യുന്നത് … എന്റെ കൃഷികൾ എന്റെ കുടുംബത്തിന് സമൂഹത്തിന്റെ കൂടുള്ള പ്രതിബദ്ധത കൂടിയാണ് …

കൃഷികൾ കൂടാതെ സ്കൂൾ / കോളേജ് എന്നിവിടങ്ങളിൽ കൃഷി / മോട്ടിവേഷൻ ക്ലാസ് എടുക്കുന്നതിനു പോകാറുണ്ട് , കൂടാതെ പോളിഹൗസ് , mini പോളിഹൗസ് , aquaponics , hydroponics , high tech terrace farming എന്നിവ ചെയ്തുകൊടുക്കാറുമുണ്ട് , കൂടാതെ ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ചില ഫാർമുകളുടെ consultant കൂടിയാണ്

VERTICAL AQUAPONICS

പോളിഹൗസിൽ )

 1. തിരി നന ( wick irrigation )
 2. ഹൈഡ്രോപോണിക്സ്
 3. അക്വാപോണിക്സ് ( മത്സ്യവും , പച്ചക്കറിയും

തിരി നന

ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്.

ഹൈഡ്രോപോണിക്സ്

മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ ഹൈഡ്രോപോണിക്സ് (Hydroponics) എന്നു പറയുന്നു[1]. പോഷകലായനിയിലാണ്‌ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കല്ലുകൾ, തെർമോകോൾ , ക്ലേ ബാൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.പോഷകങ്ങളെ വെള്ളത്തിൽ നിന്ന്,’അയോണ്കളുടെ രൂപത്തിൽ ആഗികരണം ചെയ്തു വളരാൻ ചെടികൾക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്.

മണ്ണിൽ നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തെതു പോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്ത് തന്നെ ചെടികൾ വയ്ക്കാം. അതിനാൽ കുറഞ്ഞ സ്ഥലത്ത് നിന്നും തന്നെ വലിയ വിളവുണ്ടാകാം. ഈ പ്രതേകതകൾ കാരണം പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രോപോണിക്സ് ആശ്രയമാകുന്നു. കൃഷിക്ക്‌ ഉപയഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കാം എന്നതിനാൽ ,സാധാരണ കൃഷി രീതിയെക്കാൾ കുറച്ചു വെള്ളമെ വേണ്ടു.

അക്വാപോണിക്സ്

വിഷരഹിത പച്ചക്കറിയും മത്സ്യവും – അതാണ് അക്വാപോണിക്സ് കൃഷിയുടെ ലക്ഷ്യം. മേല്‍പറഞ്ഞ കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും. ഇതിന് അധ്വാനം കുറച്ചു മതിയെങ്കിലും കൂടിയ ശ്രദ്ധ വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൗതുകകരമായ ഈ കൃഷിരീതിയിൽ പൂര്‍ണമായി വിജയിക്കാം.

മട്ടുപ്പാവിലെ ഹൈ ടെക് കൃഷി ( മിനി പോളിഹൗസിൽ ) എന്ന ഇ പദ്ധതിയിൽ ഞങ്ങൾ ഒരുക്കുന്ന കൃഷി രീതികൾ / പച്ചക്കറികൾ

 1. മട്ടുപ്പാവിലെ മിനി പോളിഹൗസ്
 2. ഹൈഡ്രോപ്പണിക്സ് leafy വെജിറ്റബിൾ കൃഷി ( സെലറി , ലെറ്റൂസ് , പാലക്ക് , സ്വിസ്സ് ചാഡ് , തക്കാളി etc…)
 3. അക്വാപോണിക്സ് ( 25 മൽസ്യം , ടാങ്ക് , മോട്ടോർ , പുതിന കൃഷി ( mint )
 4. Wick irrigation ( തിരി നന ) വഴി ചട്ടിയിൽ തക്കാളി , വെണ്ട , വഴുതന , മല്ലി , മുളക് , പാലക്ക് , ചീര , റെഡ് അഗത്തി , കറിവേപ്പ് ( any five items )
 5. Extra : – റെഡ് ലേഡി പപ്പായ , bush pepper ( 2 type ) thyme, origano, spring ഒനിയൻ

ഈ പദ്ധതിയെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ അറിയാൻ 9400585947,9496209877 എന്ന നമ്പറിൽ വിളിക്കുക

എൻറെ പാലക്ചീര കൃഷിയെ പരിചയപ്പെടാം.

ഏകദേശം 2000 വർഷം മുമ്പ് പുരാതന പേർഷ്യയിൽ നിന്നാണ് ചീര ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്നു. അതിൽ നിന്ന് ഇന്ത്യയ്ക്കും പുരാതന ചൈനയ്ക്കും നേപ്പാൾ വഴി എ ഡി 647 ൽ "പേർഷ്യൻ പച്ചക്കറി" എന്ന പേരിൽ അറിയപ്പെട്ടു , പോഷകസമ്പന്നമായ ഇലക്കറി വിളയാണ്‌ പാലക്ക്‌ അഥവാ ഇന്ത്യൻ സ്‌പിനാച്ച്‌. താരതമ്യേന തണുത്ത കാലാവസ്‌ഥയിൽ വളരുന്ന ശീതകാല പച്ചക്കറിവിളയാണ്‌ പാലക്ക്‌. ഉത്തരേന്ത്യക്കാരുടെ ഭക്ഷണത്തിലെ അവിഭാജ്യഘടകമാണ്‌ ഈ ഇലക്കറി. ഇളംതണ്ടുകൾക്കും മൃദുവായ പച്ചയിലകൾക്കും വേണ്ടിയാണ്‌ പാലക്കിന്റെ കൃഷി. മാംസളവും ഹരിതാഭവുമായ ഇലകൾ സലാഡുകളിൽ പച്ചയായി ചേർത്തോ വേവിച്ചു പാചകം ചെയ്‌തോ ഭക്ഷിക്കാം. പനീർ, ഉരുളകിഴങ്ങ്‌, കോളിഫ്‌ളർ, കോഴിയിറച്ചി, തുടങ്ങിയവകൊണ്ടുണ്ടാക്കുന്ന ഭക്ഷണവിഭവങ്ങളിൽ രുചി കൂട്ടുന്ന ചേരുവയായും പാലക്ക്‌ ഉപയോഗിക്കാം. ഏറ്റവും പോഷകസമ്പന്നമായ ഇലക്കറി വിളകളുടെ മുൻനിരയിലാണ്‌ പാലക്കിന്റെ സ്‌ഥാനം. ശരീരഭാരം കുറക്കുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സ്‌ഥിരഭക്ഷണം സഹായിക്കും.

കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ് എന്നിവ വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. അതുകൊണ്ടുതന്നെ ദിവസവും ഒരു കപ്പു പാലക് ചീര കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്പെടും. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ കുറെ നേരത്തേക്ക് പിന്നെ വിശപ്പ് തോന്നില്ല.

ഭാരം കുറയ്ക്കാനായി കഴിക്കാന്‍ പറ്റുന്ന ഒരു പച്ചിലയാണ് പാലക്ക് കാലറി വളരെ കുറവ്. മിനറലുകള്‍, വിറ്റാമിനുകള്‍, നാരുകള്‍, ജലാംശം എന്നിവയോ വളരെ കൂടുതല്‍. ഈ ഗുണങ്ങള്‍ കാരണം തന്നെ ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് പാലക് ചീര.

ഒരു കപ്പ് പാലക്കില്‍ അടങ്ങിയിരിക്കുന്നത് വെറും 7 കലോറിയാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിനു പകരം ഒരു കപ്പു പാലക് കഴിച്ചാൽ വളരെ നല്ലതാണ് .

വയര്‍ നിറഞ്ഞത്‌ പോലെ തോന്നലുണ്ടാക്കാന്‍ പാലക്ക് വളരെയധികം സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ആണ് ഇതിനു സഹായിക്കുന്നത്. അധികം കലോറി അകത്താക്കാതെ തന്നെ വയര്‍ നിറയ്ക്കാന്‍ പറ്റിയാല്‍ എത്ര നല്ലതാണല്ലേ!

ദിവസവും വെറും 500 കലോറി മാത്രമാണ് കഴിക്കുന്നതെങ്കില്‍ ഓരോ ആഴ്ചയിലും അരക്കിലോ വീതം കുറയുമെന്ന് പറയപ്പെടുന്നു .

National Heart, Lung and Blood Institute ന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 1,200-1,600 കലോറി മാത്രം കഴിച്ചാല്‍ ഭാരം കുറയും. കലോറി കുറയുമ്പോള്‍ ശരീരത്തിന് അസ്വസ്ഥത ഇല്ലാതെ സൂക്ഷിക്കാന്‍ പാലകിനു സാധിക്കും.

പാലക് കഴിക്കേണ്ടതെങ്ങനെ?

പാലക് സൂപ്പ് (Palak soup)

പാലക് സൂപ്പില്‍ കടല ചേര്‍ത്ത് കഴിക്കാം. വൈകുന്നേരം കഴിക്കാന്‍ പറ്റുന്ന മികച്ച ഒരു സ്നാക് ആണിത്.

പാലക് പനീര്‍ (Palak paneer)

ഏകദേശം എല്ലാവര്‍ക്കും ഒരേപോലെ ഇഷ്ടമുള്ള ഒരു വിഭവമാണ് പാലക് പനീര്‍. പല പ്രദേശങ്ങളില്‍ പല വിധത്തിലാണ് ആളുകള്‍ ഇത് ഉപയോഗിക്കുന്നത്. വളരെ കുറച്ച് ഓയില്‍ മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പനീറില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയതിനാല്‍ ഇതും ഭാരം കുറയ്ക്കാന്‍ സഹായിക്കും.

കൃഷിരീതി

 1. ജനുവരി-ഫെബ്രുവരി, ജൂണ്‍-ജൂലൈ അല്ലെങ്കില്‍, സപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ വിത്ത് നടാവുന്നതാണ്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷമാണ് പാകേണ്ടത്.
 2. പാലക്ക് ചീര കൃഷിചെയ്യാന്‍ ഭാഗികമായി തണല്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് ഉചിതം.
 3. ബീറ്റ്‌റൂട്ടിന്റെ തന്നെ കുടുംബത്തില്‍പ്പെടുന്ന ഒരു ഇലക്കറിയായ പാലക്കിന്റെ വിത്തുകളും ബീറ്റ്‌റൂട്ടിന്റേതുപോലെ തവിട്ടുനിറത്തിലാണ്.
 4. തണുപ്പുള്ള പ്രദേശങ്ങളാണ് കൃഷിക്ക് അനുയോജ്യമെങ്കിലും കേരളത്തിലെ എല്ലാ കാലാവസ്ഥയിലും കൃഷി ചെയ്യാനാകും. അമ്ലത കുറഞ്ഞ മണ്ണാണ് കൂടുതല്‍ അനുയോജ്യം.
 5. തടമെടുത്ത് ചാണകപ്പൊടിയോ കമ്പോസ്റ്റോ അടിവളമായി നൽകി നന്നായി കിളച്ച് വിത്തുകള്‍ പാകാം.
 6. 20 സെന്റി മീറ്റർ അകലം പാലിച്ച് 2-3 സെന്റി മീറ്റർ ആഴത്തിലാണ് വിത്ത് നടേണ്ടത്.
 7. ട്രേകളിൽ മുളപ്പിച്ച തൈകൾ മൂന്നാഴ്ചയ്ക്കുശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം.
 8. വേനലില്‍ നട്ട തൈകള്‍ക്ക് ആദ്യത്തെ ഒരാഴ്ച വരെ തണല്‍ നല്‍കുന്നതും ദിവസേന മൂന്നോ നാലോ തവണ നനയ്ക്കുന്നതും നല്ലതാണ്.
 9. ഇലകള്‍ ഒന്നര മുതല്‍ രണ്ടുമാസം കൊണ്ടുതന്നെ വിളവെടുക്കാം. തുടര്‍ന്ന്, 6-7 ദിവസത്തെ ഇടവേളകളില്‍ വീണ്ടും തയ്യാറാവുന്ന പാലക്, ഇത്തരത്തില്‍ പത്തു പ്രാവശ്യം വരെ വിളവെടുക്കാവുന്നതാണ്.
 10. ആദ്യ വിളവെടുപ്പിനു ശേഷം ചാണകവെള്ളം ചെടിച്ചുവട്ടില്‍ ഒഴിച്ചു കൊടുക്കേണ്ടതാണ്.
 11. പാലക്കില്‍ രോഗകീടങ്ങളുടെ ഉപദ്രവം വളരെ കുറവായാണ് കണ്ടുവരുന്നത്.
 12. വിത്ത് മുളച്ച് 15 ദിവസത്തിനുള്ളില്‍ തന്നെ കള പറിച്ചു മാറ്റണം. തുടര്‍ന്ന് മാസത്തിലൊരിക്കല്‍ എന്ന തോതില്‍ കളനിയന്ത്രണം നടത്തണം.
 13. ഇലകളില്‍ കാണുന്ന പുഴുവിനെതിരേ ബ്യൂവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളുടെ ഇരുവശത്തും സ്‌പ്രേ ചെയ്യുക..
 14. പോഷക സമൃദ്ധമായ പാലക്ക് നൂറ് ഗ്രാമില്‍ 2 ഗ്രാം മാംസ്യം, 0.7 ഗ്രാം കൊഴുപ്പ്, 73 മി. ഗ്രാം കാല്‍സ്യം, 21 മി.ഗ്രാം ഫോസ്ഫറസ്, 1.14 മി. ഗ്രാം അയണ്‍, 2.7 മി. ഗ്രാം വിറ്റാമിന്‍, 0.26 മി. ഗ്രാം റൈബോഫ്ലേവിന്‍, 0.03 നയാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ഈ പദ്ധതിയെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ അറിയാൻ 9400585947,9496209877 എന്ന നമ്പറിൽ വിളിക്കുക

Mob: 09496209877

Whats App : 09496209877

aneeshnraj@gmail.com

www.anchalfresh.com

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ചീരക്ക് ഇലപുള്ളി രോഗം കൂടുന്ന സമയം ആണ് ഈ മഴ കാലം. രോഗ ബാധ കുറക്കാൻ വഴികൾ


English Summary: Know about different types of vertical aquaponics and palak farming

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine