Updated on: 30 April, 2021 9:21 PM IST
ഈ പുഷ്പങ്ങൾ സ്ത്രീകൾ നെടുമംഗല്ല്യത്തിനും, പുരുഷന്മാർ ഐശ്വര്യത്തിനും ദശപുഷ്പങ്ങൾ ചൂടാറുണ്ട്.

പൂവാം കുറുന്നില, മുയൽച്ചെവി, തത്ര ദുർവാകയ്യുന്നിയും പനയുമാദരവോടു വിഷ്ണു, നിൽപ്പുള്ള താളി, ചെറുവൂള, യുഴിഞ്ഞ, കുറ്റി പുഷ്പങ്ങൾ പത്തുമിവ കൂടുമിതി ക്രമേണ.

ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടു ചെടികളാണ് ദശപുഷ്പങ്ങൾ. പുഷ്പങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണ് കൂടുതൽ പ്രാധാന്യം. കേരളത്തിലെ ഒട്ടുമിക്ക തൊടികളിലും കാണപ്പെടുന്ന ഈ പത്തു ചെടികൾക്കും ആയുർവേദ ചികിത്സയിലും നാട്ടു വൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട്. മംഗളാകാരിയാണെന്നു വിശ്വസിക്കുന്ന ഈ പുഷ്പങ്ങൾ സ്ത്രീകൾ നെടുമംഗല്ല്യത്തിനും, പുരുഷന്മാർ ഐശ്വര്യത്തിനും ദശപുഷ്പങ്ങൾ ചൂടാറുണ്ട്.

ദശപുഷ്പങ്ങളുടെ മഹാത്മ്യങ്ങൾ :

  1. കറുക : ഗണപതി ഹോമത്തിനും മറ്റു ഹോമങ്ങൾക്കും ഉപയോഗിക്കുന്നു. ആദിത്യനെയാണ് ദേവനായി കണക്കാക്കുന്നത്. ആദികളും,  വ്യാധികളും ഒഴിയുവാൻ സഹായിക്കുന്നു. ആന്റി-ഇൻഫ്ളമാറ്ററി, ആന്റി -പിറേറ്റിക് ഉം വേദന  സംഹാരിയുമാണ്. മുറിവിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവത്തെ കണ്ട്രോൾ ചെയ്യുന്നു. ചർമ്മ രോഗത്തിനും, കുഷ്ടം, എക്സിമ എന്നി അസുഖങ്ങൾക്കുള്ള ഔഷധമുണ്ടാക്കുന്നതിനു ഉപയോഗിക്കുന്നു.

 

  1. ചെറൂള : ബലികർമ്മങ്ങൾക്ക് സാധാരണയായി ഉപയോഗിക്കുന്നു. യമദേവനാണ് ദേവത. സമൂലം ഔഷധയോഗ്യം. വെറുതേ മുടിയിൽ ചൂടിയാൽ പോലും ആയുസ്സ് വർധിക്കും എന്നാണ് വിശ്വാസം.  അത്രയ്ക്കുണ്ട് ചെറൂളയിൽ ഔഷധഗുണം.  മൂത്ര സംബന്ധമായ അസുഖങ്ങൾക്ക് ഒരു നല്ല  ഔഷധമാണ്. വിഷബാധയകുറ്റന്നതിനു  ഉപയോഗിക്കുന്നു. ചെറൂളയുടെ ഇല  കഷായം വെച്ച്  കഴിക്കുന്നത് വൃക്കരോഗങ്ങൾ തടയുന്നു. അല്പം ചെറൂളയില മോരിൽ അരച്ച്  കഴിക്കുന്നത്‌ പ്രമേഹം വരുന്നതു  തടയുന്നു.
സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതക്കു ഇതുകൊണ്ട്  ഉണ്ടാക്കിയ ഔഷധം  നല്ലതാണ്. ത്വക്ക്‌  രോഗങ്ങക്കും ഉപയോഗിക്കുന്നു.

3.      കൃഷ്ണക്രാന്തി / വിഷ്ണുക്രാന്തി: ഇതിന്റെ പൂവ് ചൂടിയാൽ വിഷ്ണുപദ പ്രാപ്തി ഫലം. മഹാവിഷ്ണുവാണ്  ദേവത.  ഓർമ്മക്കുറവ്, ബുദ്ധിക്കുറവ് എന്നിവക്ക് ഈ ചെടിയുടെ ഇലയുടെ   നീര് നെയ്യ് ചേർത്ത് ദിവസവും കഴിക്കുന്നത്‌ നല്ലതാണ്. സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതക്കു ഇതുകൊണ്ട്  ഉണ്ടാക്കിയ ഔഷധം  നല്ലതാണ്. ത്വക്ക്‌  രോഗങ്ങക്കും ഉപയോഗിക്കുന്നു.

4.      പൂവാംകുരുന്നില: ദാരിദ്ര ദുഃഖം തീരുന്നതിനു ഈ പൂചൂടുന്നത് നല്ലതാണ്. ഇന്ദിരാദേവി ദേവതയും,               ബ്രഹ്മാവ് ദേവനും ആണ്. സമൂലം ഔഷധ യോഗ്യം. വിഷം കളയുന്നതിനും, രക്‌തശുദ്ധിക്കും, ജ്വരത്തിനും,        തൊണ്ടവേദനക്കും, ഉദര അസുഖങ്ങൾക്കും നന്ന്.  ഇതിന്റെ നീരിൽ പകുതി എണ്ണ ചേർത്തു കാച്ചി                  തലയിൽ തേച്ചാൽ മൂക്കിൽ ദശ വളരുന്നത്, തലവേദന ഇവയ്ക്കു  ആശ്വാസം.

5.      തിരുതാളി: ദശപുഷ്പങ്ങളിൽ ഏറ്റവും വലിയ പുഷ്പമാണ്. ഇത്  ചൂടുന്നതുകൊണ്ട് ഐശ്വര്യം ഉണ്ടാകുന്നു. മഹാലക്ഷ്മിയാണ് ദേവത. സ്ത്രീകളിൽ ഉണ്ടാകുന്ന വന്ധ്യതക്കു നല്ലതാണ്. വിഷഹരമാണ്. ഗർഭാശയ അസുഖങ്ങൾക്ക്‌ എറെ പ്രധാനം.  പിത്തരോഗങ്ങൾക്ക് തിരുതാളി മരുന്നാണ്.

6.      കയ്യോന്നി: ഈ പൂവ് ചൂടുന്നതുകൊണ്ട് മദ്യപാനം, മോഷണം എന്നീ പാപങ്ങൾ ചെയ്തവരുമായുള്ള കൂട്ട്  ശമിക്കാൻ സഹായിക്കുന്നു. കയ്യോന്നിയുടെ ദേവൻ വരുണൻ ആണ്. മുടിയുടെ വളർച്ചക്കും മുടി കൊഴിച്ചിലിനും കയ്യോന്നിയുടെ എണ്ണ കാച്ചി തേക്കാറുണ്ട്.  മഞ്ഞപ്പിത്തം, വിളർച്ച, കരൾ രോഗങ്ങൾ, രാത്രി അന്ധത  ഇവയ്ക്കു അത്യുത്തമം.

7.      മുക്കുറ്റി: മഞ്ഞ പൂക്കളുള്ള ചെടിയാണ് മുക്കുറ്റി. ഹോമകർമ്മങ്ങൾക്ക്  ഉപയോഗിക്കുന്നു. ഈ പൂവ്   ചൂടുന്നതുകൊണ്ട് ഭർതൃസൗഖ്യം, പുത്രലബ്ധി എന്നിവ ലഭ്യമാകുന്നു. പാർവതി ദേവിയാണ് ദേവത. ഇലകളും വേരുകളും സ്റ്റൈപ്റ്റിക്  ആണ്.  മുക്കുറ്റി ഒരു ടോണിക്കായി ഉപയോഗിക്കുന്നു.

8.      നിലപ്പന : ഇതിന്റെ പൂവ് ചൂടുന്നതുകൊണ്ട് പാപങ്ങൾ നശിക്കുമെന്ന് പറയുന്നു. ഇതിന്റെ ദേവത ഭൂമീ  ദേവിയാണ്. നിലപ്പന കിഴങ്ങ് പാലിൽ അരച്ച് കഴിക്കുന്നത്  മഞ്ഞപ്പിത്തതിന് നല്ല ഔഷധമാണ്.   നാഡി ഞരമ്പുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിന്റെ കിഴങ്ങു അരച്ച് കലക്കി എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടിക്ക് നല്ലതാണ്. ഇലയാണെങ്കിൽ  കഷായം വെച്ച് ചുമക്ക് ഔഷധമായി ഉപയോഗിക്കുന്നു            

9.      ഉഴിഞ്ഞ: ആഗ്രഹ സഫലീകരണത്തിന് ഈ പൂവ് ചൂടുന്നതു നല്ലതാണ്. ഇന്ദ്രാണിയാണ് ദേവത. ഇതിന്റെ കഷായം മലബന്ധം, വയറു വേദന എന്നിവ മാറാൻ   സഹായകമാണ്. മുടികൊഴിച്ചിൽ താരൻ ശല്യം ,  വാതം, പനി ഇവ മാറാൻ സഹായകമാവുന്നു. സുഖപ്രസവത്തിനു ഉത്തമം. ഉഴിഞ്ഞ കഷായം  ആരോഗ്യത്തിനു വളരെ വലിയ ഗുണങ്ങൾ ചെയ്യും. സൗന്ദര്യത്തിനും, കേശ സംരക്ഷണത്തിനും ഇവ ഉപയോഗിക്കുന്നു.

10.   മുയൽ ചെവിയൻ: മംഗല്യസിദ്ധിക്കായി ഈ പൂവ് ചൂടുന്നു. പരമശിവനാണ് ദേവൻ. ഇതു പാലിൽ അരച്ച്  നെറ്റിയിൽ പുരട്ടുന്നത് കൊടിഞ്ഞികുത്ത് (Migraine) മാറാൻ ഉത്തമം. വിരശല്യം, അലർജി ഇവയ്ക്കും കൊള്ളാവുന്ന ഔഷധമാണ്. കരൾ - ദഹനേന്ദ്രിയ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും  അതിസാരത്തിനും ഫലപ്രദമാണ്.

പ്രകൃതി ജീവനത്തിന് കൂടുതൽ  പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ ചുറ്റും കാണുന്ന ഈ ഔഷധസസ്യങ്ങളെ സംരക്ഷിക്കുവാനുള്ള സന്മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ.....!! 

   

കൂടുതൽ അനുബന്ധ വാർത്തകൾക്ക് ചെറൂള: ചെറുതല്ല പ്രാധാന്യം

#medicinal plants #krishi #kerala #medicine #plants #health

   
English Summary: These 10 Plants, Natures medicine-kjmnoct820
Published on: 08 October 2020, 06:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now