1. Health & Herbs

ചെറൂള: ചെറുതല്ല പ്രാധാന്യം

ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്. കർക്കിടകത്തിൽ ശീവോതിക്ക് -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്.

Shalini S Nair
ചെറൂള
ചെറൂള

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. കർക്കിടക മാസത്തിൽ ദശപുഷ്പം ചൂടുന്നതു രോഗശമനത്തിനും പാപപരിഹാരത്തിനും നല്ലതാണെന്നാണു ഹൈന്ദവർക്കിടയിലുള്ള‌ വിശ്വാസം. കർക്കിടക കഞ്ഞിയിൽ ദശപുഷ്പങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു്‌. കർക്കിടകത്തിൽ ശീവോതിക്ക്‌ -വെക്കുന്നതിലും ദശപുഷ്പങ്ങൾ പ്രധാന ഇനമാണു്‌. സുഖചികിത്സയുടെ കാലമായ കർക്കിടകമാസത്തിൽ ദശപുഷ്പങ്ങളാണു പ്രധാനമായും ചികിത്സയ്ക്കുപയോഗിക്കുന്നത്‌.

പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. ദശപുഷ്പങ്ങളില്‍  കറുക, ചെറൂള എന്നിവ ഹൈന്ദവ ആചാരപ്രകാരം മരണാനന്തരക്രിയകളായ ബലിതർപ്പണ കർമ്മങ്ങൾക്കു്‌ ഉപയോഗിക്കുന്നു

ചെറൂള

ശാസ്‌ത്രീയ നാമം: Aerva lanata [എർവ ലനേറ്റ]

സംസ്കൃതത്തിൽ: ഭദ്ര , ഭദൃക.

Aerva lanata is a common weed which grows wild everywhere in the plains of India. The root has a camphor-like aroma. The dried flowers which look like soft spikes, are sold under the commercial names Buikallan and Boor. It is one of the plants included in Dasapushpam, the ten sacred flowers of Kerala.

This plant is used for food for people and animals. The whole plant, especially the leaves, is edible. The leaves are put into soup or eaten as a spinach or as a vegetable. The plant provides grazing for stock, game and chickens. The plant is used as a traditional medicine for snakebites.

The plant is also used as a talisman against evil spirits, a good-luck talisman for hunters, and a talisman for the well-being of widows. In the traditional medicine of India, the juice of crushed Aerva lanata root is used for jaundice therapy

ചെറൂള- നമ്മുടെ നാട്ടിന്‍ പുറത്ത് സാധാരണ കാണുന്ന ഒരു ചെടിയാണ്ചെറൂള.. വേണ്ടത്ര ആരും ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് പലപ്പോഴും ചെറൂള. പല വിശ്വാസങ്ങളും ചെറൂളയെപ്പറ്റി ഉണ്ട്. അതില്‍ തന്നെ ചെറൂള വെറുതേ മുടിയില്‍ ചൂടിയാല്‍ പോലും ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് വിശ്വാസം. കാരണം അത്രക്ക് ആരോഗ്യ ഔഷധ ഗുണങ്ങളാണ് ചെറുളയില്‍ ഉള്ളത്.

വൃക്കരോഗങ്ങള്‍, മൂത്രാശയക്കല്ല്, രക്തസ്രാവം  കൃമിശല്യം എന്നീ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ചെറൂള സഹായിക്കുന്നു.

ചെറൂള
ചെറൂള

കിഡ്‌നി സ്‌റ്റോണ്‍:

കിഡ്‌നി സ്റ്റോണ്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരിലാണ് കിഡ്‌നി സ്റ്റോണ്‍ വേദന അനുഭവപ്പെടുന്നത്. ചെറൂളയുടെ ഇല അല്‍പം എടുത്ത് പാലിലോ നെയ്യിലോ ഇട്ട് കാച്ചിയ ശേഷം കഴിക്കുന്നത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചെറൂളയും തഴുതാമയും തുല്യ അളവില്‍ എടുത്ത് ഒരു ചെറുനാരങ്ങ വലുപ്പത്തില്‍ ആക്കി കരിക്കിന്‍ വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിക്കുന്നതും കിഡ്‌നി സ്റ്റോണിന് ചെയ്യാവുന്നതാണ് പക്ഷേ കിഡ്‌നി സ്റ്റോണിന് പരിഹാരം കാണുന്നതിന് ഡോക്ടറെ സമീപിക്കുന്നവര്‍ ഉണ്ടെങ്കില്‍ ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ഈ ഒറ്റമൂലി ചെയ്യാവുന്നതാണ്

കഷായം വെച്ച് കഴിക്കുന്നത്:

ചെറൂള ഇലയെടുത്ത് കഷായം വെച്ച് കുടിക്കുന്നതും വൃക്കരോഗങ്ങളെ ഇല്ലാതാക്കി കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം എന്ന് പറയുന്നത് ഇത്തരം നാടന്‍ ഒറ്റമൂലികള്‍ ആണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചെറൂള എന്നും മികച്ചതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹം കൊണ്ടുള്ള പ്രതിസന്ധി കൊണ്ട് വലയുന്നവര്‍ ചില്ലറയല്ല. അല്‍പം ചെറൂളയുടെ ഇല അരച്ച് മോരില്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ചെറൂള.

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചതാണ് ചെറൂള. ഇത് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായുണ്ടാവുന്ന അണുബാധ മറ്റ് പ്രതിസന്ധികള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

വേദന ശമിപ്പിക്കുന്നു

പലപ്പോഴും ശരീരത്തില്‍ ഉണ്ടാവുന്ന വേദനകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്.  ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് അതില്‍ കുളിക്കുന്നത് ശരീര വേദന നടുവേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൂലക്കുരു

ചെറൂള ഉപയോഗിക്കുന്നതിലൂടെ പലപ്പോഴും മൂലക്കുരു മൂലം ഉണ്ടാവുന്ന രക്തസ്രാവത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന്

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗാവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ചെറൂള. ചെറൂള നെയ്യില്‍ കാച്ചി കഴിക്കുന്നതിലൂടെ അത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പാലിലും ചെറൂള കാച്ചി കഴിക്കുന്നതാണ് ഉത്തമം.

കൃമിശല്യത്തിന് പരിഹാരം

കൃമിശല്യം കൊണ്ട് വലയുന്നവര്‍ക്കും നല്ല ആശ്വാസമാണ് ചെറൂള.  ചെറൂള വെള്ളം കുടിക്കുന്നത് കൃമിശല്യം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സന്താനവല്ലി തിരുതാളി

English Summary: Aerva lanata

Like this article?

Hey! I am Shalini S Nair. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds