Updated on: 30 April, 2021 9:21 PM IST

ഇന്നത്തെ കാലത്ത് വീടിൻറെ ടെറസില്‍ കൃഷി ചെയ്യുക എന്നത് അത്ര പുതുമയുള്ള കാര്യമല്ല. പലരും  ഇപ്പോള്‍ കൃഷിയ്ക്കായി ടെറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

Rooftop gardening or terrace gardening has gained traction over the past few years in cities due to the lack of space, as well as a need for creating greener environments. While patios or front yards are not a luxury bestowed upon all homeowners, a terrace or balconyis a given and can serve as an alternative space for growing a garden.

ആദ്യം തന്നെ തോട്ടം തയ്യാറാക്കുമ്പോള്‍ എങ്ങനെയെല്ലാം അതിനെ സജ്ജീകരിയ്ക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. ടെറസ്സിൽ കൃഷി ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നോക്കാം.

ടെറസില്‍ കൃഷിക്ക്  പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. വെയില്‍ മിതമായ ലഭിക്കുന്ന സ്ഥലം വേണം ടെറസില്‍ കൃഷി ചെയ്യുന്നതിനായി തെരഞ്ഞെടുക്കാൻ.  കൂടുതൽ സൂര്യപ്രകാശവും ചെടിയെ നശിപ്പിക്കും. 

ടെറസില്‍ കൃഷിക്ക് മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍.

ടെറസില്‍ കൃഷിക്ക് വീട്ടില്‍ ഉപയോഗിച്ച് ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കണം. ഇത്  ചാണകവും മണ്ണും തയ്യാറാക്കിയതിൻറെ കൂടെ ചേര്‍ക്കാം.

വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം ആദ്യം തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ എളുപ്പത്തിൽ വളരും. ടെറസില്‍ കൃഷിക്ക് നനയ്ക്കുമ്പോള്‍ ചെടികള്‍ സ്ഥിരമായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. മാത്രമല്ല മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇത് കാരണമാകും.

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം,  മഴ പെയ്ത് കഴിഞ്ഞാല്‍ മണ്ണിലേക്ക് വളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. കാരണം  മഴയോടൊപ്പം എല്ലാ വളങ്ങളും ഒലിച്ച് പോയിട്ടുണ്ടാവും.

തെങ്ങോല കമ്പോസ്റ്റ് മികച്ച ജൈവവളം

വാഴ കൊണ്ട് കമ്പോസ്റ്റും

English Summary: Things to look out for when cultivating on the house terrace
Published on: 27 August 2020, 08:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now