Updated on: 10 January, 2024 11:03 AM IST
തിപ്പലി

ഒട്ടനവധി ആയുർവേദ നിർമ്മാണത്തിന് ഔഷധങ്ങളുടെ അവശ്യം വേണ്ട തിപ്പലിയുടെ ആവശ്യതകയും ലഭ്യതയും തമ്മിൽ വലിയ അന്തരം ഉള്ളതിനാൽ വൻതോതിൽ ഇറക്കുമതി നടത്തിയാണ് ആഭ്യന്തരാവശ്യങ്ങൾ നിർവഹിക്കുന്നത്. ലഭ്യമല്ലെങ്കിൽ പകരം മറ്റൊന്ന് ചേർക്കാൻ സാദ്ധ്യമല്ലാത്തതാണ് തിപ്പലി. തിപ്പലിക്ക് പകരം തിപ്പലി മാത്രം.

ഉണ്ടത്തിപ്പലി, കുഴിത്തിപ്പലി, ഹസ്‌തിതിപ്പലി, ചെറുതിപ്പലി, വൻതിപ്പലി, കറുത്തതിപ്പലി എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത രീതിയിൽ വൈവിദ്ധ്യമാർന്ന നിരവധിയിനം തിപ്പലികളുണ്ട്. പക്ഷെ ഇവയിൽ കൃഷി ചെയ്യുവാനും വിളവെടുക്കാനും ഒക്കെ ഏറ്റവും കുറഞ്ഞ അദ്ധ്വാനം മാത്രം വേണ്ടതും കാര്യമായ പരിചരണം ആവശ്യമില്ലാത്തതുമായ ഒരിനമാണ് ബംഗ്ലാതിപ്പലി.

തിപ്പലിയിനങ്ങളിൽ ഒട്ടുമിക്കതും തറയിൽ പടർന്ന് വളരുന്നവയാണ്. ഇപ്രകാരമുള്ളവ കൃഷി ചെയ്ത് വേണ്ടത്ര സംരക്ഷണവും കൊടുത്ത് വിളവ് എടുക്കണമെങ്കിൽ പരിചരണ ചിലവ് വലുതായിരിക്കും. ഉൽപ്പന്നം വിറ്റാൽ കിട്ടുന്നതിലധികം ഉൽപ്പാദനച്ചിലവ് വരുമെന്നതിനാൽ കൃഷി മുന്നോട്ട് നടത്തിക്കൊണ്ട് പോകുവാൻ പറ്റാതെ വരും. എന്നാൽ ബംഗ്ലാതിപ്പലി ആണെങ്കിൽ ഏതെങ്കിലും താങ്ങുമരത്തിന്റെ ചുവട്ടിൽ നട്ട് വയ്ക്കുക മാത്രമെ വേണ്ടൂ. തനിയെ താങ്ങു മരത്തിലേയ്ക്ക് പടർന്ന് കയറിക്കൊള്ളും. മറ്റു കളകളിൽ നിന്ന് സംരക്ഷണം കൊടുത്തിരുന്നാൽ നട്ട് ഒരു വർഷത്തിനകമായി കായ്ക്കും.

ഏത് വന്മരത്തിന്റെറെ ചുവട്ടിൽ നട്ടാലും വളരെ ചു രുങ്ങിയ വർഷങ്ങൾ കൊണ്ട് മുകൾ ഭാഗം വരെ പടർന്ന് കയറും. പക്ഷെ ഏണി, ഗോവണി ഉപ യോഗിച്ച് പറിക്കാവുന്നതിനേക്കാൾ കൂടുതൽ ഉയരത്തിൽ തിപ്പലി പൊങ്ങി വളരാൻ ഇടയായാൽ വിള വെടുപ്പിന് പണച്ചെലവും അദ്ധ്വാനഭാരവും കൂടും. അത് കൊണ്ട് എത്ര ഉയരത്തിൽനിന്ന് വിളവെടുപ്പ് നടത്താൻ സാധിക്കുമോ അത്ര ഉയരത്തിൽ മാത്രം വളരുവാൻ അനുവദിക്കുക. അല്ലെങ്കിൽ താങ്ങ് മരം അതിന് മുകളിൽ വച്ച് മുറിച്ച് മാറ്റുക.

തോട്ടമായി കൃഷി ചെയ്യുന്നവർ താങ്ങുമരം ഏതാണെന്ന് നോക്കാതെ തോട്ടത്തിലുള്ള മുഴുവൻ വൃക്ഷങ്ങളിലും കുരുമുളക് പടർത്തുന്ന അതേ രീതിയിൽ തിപ്പലി പടർത്താം.

English Summary: Thippali has no substitute
Published on: 09 January 2024, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now