Updated on: 1 July, 2022 6:30 PM IST
മഹാഗണി

നിത്യഹരിത സ്വഭാവം കാണിക്കുന്ന മഹാഗണി കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി കൃഷി ചെയ്യാവുന്ന ഒന്നാണ്. നല്ല ആഴവും വളക്കൂറുമുള്ള എക്കൽ മണ്ണും 1500 മുതൽ 5000 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ഇവ മികച്ച രീതിയിൽ വളരുന്നു. വർഷം തോറും ധാരാളമായി ഉണ്ടാകുന്ന വിത്തുകൾ വീണു മുളച്ചാണ് പ്രവർദ്ധനം. നല്ല വളക്കൂറുള്ള മണ്ണിൽ 30 വർഷം കൊണ്ട് 40 മീറ്റർ ഉയരവും 4 മീറ്റർ വണ്ണവും ഇതിന് വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഹാഗുണങ്ങളുള്ള മഹാഗണി

നടീലും പരിപാലനവും

ഏകദേശം 30 സെന്റീമീറ്റർ ഉയരവും 20 ഇലകളും ഉള്ള പോളി ബാഗ് തൈകൾ 35*35*35 സെൻറീമീറ്റർ വലുപ്പത്തിൽ 3*3 മീറ്റർ അകലത്തിൽ എടുത്തിട്ടുള്ള കുഴികളിലേക്ക് മാറ്റണം. കാലിവളവും മേൽമണ്ണും ഇട്ട് നിറച്ചതിനു ശേഷം തൈകൾ നടുക. വളർച്ചയ്ക്കനുസരിച്ച് നട്ട് രണ്ടാം കൊല്ലം മുതൽ 30 കിലോഗ്രാം കാലിവളത്തിനോടൊപ്പം ചെടി ഒന്നിന് 30 മുതൽ 50 ഗ്രാം നൈട്രജൻ, 40 മുതൽ 50 ഗ്രാം ഫോസ്ഫറസ്, 50 മുതൽ 70 ഗ്രാം പൊട്ടാഷ് എന്നിവയും ചേർക്കാം. നേരിട്ട് വിത്ത് പാകുന്ന രീതിയും വിജയ പ്രദമാണ്.

ബന്ധപ്പെട്ട വാർത്തകൾ: മരം നട്ടു പിടിപ്പിക്കാൻ വനംവകുപ്പ് ധനസഹായ പദ്ധതി

മഹാഗണി ഒരു നിത്യഹരിത സ്വഭാവമുള്ള വൃക്ഷം ആണെങ്കിലും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൂട്ടത്തോടെ ഇല പൊഴിയുന്നു. ഏപ്രിൽ മെയ് മാസത്തോടെ ചുവന്ന നിറത്തിലുള്ള തളിരുകൾ ഇവയ്ക്ക് ഉണ്ടാകുന്നു.പാകമാകാൻ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നു ഇവയുടെ വളർച്ചയ്ക്ക് പൊതുവേ തണൽ അനുയോജ്യമല്ല. തണലിൽ വളർരുമെങ്കിലും കനത്ത തണലിൽ വളർച്ച കുറയും. തേക്ക് തോട്ടങ്ങളിൽ ഇടവിളയായി വളർത്താൻ കഴിയുന്ന വൃക്ഷമാണ് മഹാഗണി. വാർഷിക വളയങ്ങളോട് കൂടിയ തടിയുടെ ഒരു ക്യൂബിക് മീറ്ററിന് ഭാരം ഏതാണ്ട് 560 കിലോഗ്രാം ആണ്. സാമാന്യ നല്ല ഉറപ്പുള്ള തടിക്ക് ഇളം ചുവപ്പു നിറമാണ്.

കൃത്രിമ പ്രവർദ്ധനം

പാകമായ കായ്കൾ തറയിൽ നിന്നും മരത്തിൽ നിന്നും ശേഖരിച്ച് വെയിലത്തുണക്കി ആണ് വിത്തുകൾ എടുക്കുന്നത്. വിത്തുകൾ എടുക്കുന്നത് 7മാസം കഴിഞാണെങ്കിൽ ഇതിൻറെ ജീവനക്ഷമത പൂർണമായി നഷ്ടപ്പെടും നഴ്സറികളിലെ തടങ്ങളിൽ 7.0*7.5 സെൻറീമീറ്റർ 10 സെൻറീമീറ്റർ അകലത്തിൽ എടുത്തിട്ടുള്ള ചെറു കുഴികളിൽ പാകുന്ന വിത്തുകൾ രണ്ടാഴ്ചയ്ക്കുശേഷം മുളച്ചു തുടങ്ങും.

ഇവയ്ക്ക് 30 സെൻറീമീറ്റർ ഉയരവും രണ്ട് സെൻറീമീറ്റർ വണ്ണവും 20 ഇലകളും ആകുന്നതോടെ പ്രധാന കൃഷിയിടത്തിൽ പറിച്ചുനടാം. പോളി ബാഗുകളിൽ തൈകൾ വളർത്താം. പ്രധാന കൃഷിയിടത്തിൽ ഇവയുടെ വളർച്ച കൂടുതൽ മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Evergreen mahogany is one of the most cultivable crops in Kerala. They thrive in areas with good depth and fertile loamy soils and rainfall of 1500 to 5000 mm.

ഉപയോഗങ്ങൾ

ഫർണിച്ചർ ഉണ്ടാക്കുവാൻ ഏറ്റവും മികച്ച തടി ആണ് മഹാഗണി. ഇതിൽനിന്ന് കിട്ടുന്ന എണ്ണ, സോപ്പ് തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. കൊത്തുപണി ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമാണ് ഇതിൻറെ തടി.

ബന്ധപ്പെട്ട വാർത്തകൾ: മരങ്ങൾ അവയുടെ സ്വഭാവം അനുസരിച്ച് നടുന്ന തൈകൾ തമ്മിൽ അകലം ക്രമീകരിക്കണം

English Summary: This crop can be intercropped with teak to double the yield
Published on: 01 July 2022, 05:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now