1. Farm Tips

ഗുണമേന്മയേറിയ കാലിവളം ഇങ്ങനെ തയ്യാറാക്കൂ, വിളവ് ഇരട്ടിയാക്കാം

ജൈവവളങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഫലഭൂയിഷ്ട വളമാണ് കാലിവളം. നൈട്രജന്റെയും ഫോസ്ഫറസിന്റെയും മികച്ച ഉറവിടമായ കാലിവളം ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുവാനും, വിളവു കൂട്ടാനും മികച്ചതാണ്.

Priyanka Menon
കാലിവളം തയ്യാറാക്കൂ, വിളവ് ഇരട്ടിയാക്കാം
കാലിവളം തയ്യാറാക്കൂ, വിളവ് ഇരട്ടിയാക്കാം

ജൈവവളങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ള ഫലഭൂയിഷ്ട വളമാണ് കാലിവളം. നൈട്രജന്റെയും ഫോസ്ഫറസിന്റെയും മികച്ച ഉറവിടമായ കാലിവളം ചെടികളുടെ വളർച്ച വേഗത്തിൽ ആക്കുവാനും, വിളവു കൂട്ടാനും മികച്ചതാണ്.

കാലിവളം തയ്യാറാക്കുന്നതെങ്ങനെ? 

കാലിത്തൊഴുത്തിൽ നിന്ന് ലഭ്യമാകുന്ന ചാണകവും, ഗോമൂത്രവും, തീറ്റപ്പുല്ല് അവശിഷ്ടങ്ങളും ചേർത്താണ് കാലിവളം അഥവാ കരക്കവെള്ളം തയ്യാറാക്കുന്നത്. ഒരു മീറ്റർ താഴ്ചയിലും 1.5- 2 വീതിയിലും ലഭ്യമായ നീളത്തിലും, ദീർഘചതുരാകൃതിയിൽ ഒരു കുഴി എടുക്കണം. ഗോമൂത്രം ആഗിരണം ചെയ്യുവാൻ ജൈവാവശിഷ്ടങ്ങൾ കാലിത്തൊഴുത്തിൽ ദിവസവും വിതറി ഇടണം.
Cattle manure is one of the most important organic manures. Manure, an excellent source of nitrogen and phosphorus, is good for accelerating plant growth and yield.
ഗോമൂത്രം കലർന്ന ജൈവാവശിഷ്ടങ്ങളും ചാണകവും ദിവസവും തൊഴുത്തിൽ നിന്നും നീക്കം ചെയ്ത കുഴിയിൽ നിക്ഷേപിക്കുക. കുഴി നിറഞ്ഞു 50 സെൻറീമീറ്റർ ഉയർന്നാൽ അത് മണ്ണിന്റെയും ചാണകത്തിന്റെയും മിശ്രിതം കൊണ്ട് മൂടണം. വായുവിന്റെ അസാന്നിധ്യത്തിൽ പ്രവർത്തിക്കുന്ന സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി ഏകദേശം നാല് മാസത്തിനുള്ളിൽ കാലിവളം തയ്യാറാകും. 
English Summary: Prepare quality manure in this way and the yield can be doubled

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds