Updated on: 6 May, 2021 1:20 PM IST
വഴുതന

മലയാളി കർഷകർ പൊതുവേ രണ്ടു തരം . ശുഭനും അശുഭനും. ശുഭൻ Optimist ആണ്. എല്ലാ കാര്യങ്ങളും ഒത്തു വരാൻ കാത്തു നിൽക്കില്ല. യഥാസമയം വിളയിറക്കും.

മറ്റെയാൾ എപ്പോഴും excuse പറഞ്ഞു കൊണ്ടിരിക്കും. ഉദാഹരണത്തിന് 'എന്താ രാമാ, ഓണത്തിന് വിളവെടുക്കാൻ പച്ചക്കറിയൊക്കെ നട്ടോ "എന്ന് ചോദിച്ചാൽ "ഈ മഴയത്തു എങ്ങനെ കൃഷി ഇറക്കാനാണ് "എന്ന് പറഞ്ഞേക്കും. ഇതേ രാമനോട് മകര മാസത്തിൽ വിഷുവിനു വിളവെടുക്കാൻ വെള്ളരി ഇടേണ്ടേ എന്ന് ചോദിച്ചാൽ "ഈ ഉണക്കത്തു എങ്ങനെ കൃഷിയിറക്കാനാണ്" എന്ന് പറയും.

കഷ്ടകാലത്തിനു കേരളത്തിൽ 6 മാസം മഴയും 6 മാസം മഴയില്ലായ്‌മമാണ്. അപ്പോൾ പിന്നെ രാമന്റെ കൃഷി നടക്കില്ല.

അതുകൊണ്ട് പെരുമഴ വരുന്നതിനു മുൻപ് ഓണകൃഷി തുടങ്ങാം.

മുളകിനെ പോലെ വഴുതനയ്ക്കും ശുഭകാലം.
മെയ്‌ മാസം. വസന്ത കാലം. ശ്രീവത്സൻ J മേനോൻ ചേട്ടൻ (വെള്ളായണി കാർഷിക കോളേജിൽ സീനിയർ ആയിരുന്നു. ഇപ്പോൾ പേര് കേട്ട ഗായകൻ )പാടിയ പാട്ടിലെ 'മെയ്മാസമേ, നിൻ നെഞ്ചിലെ പൂവാക പൂക്കുന്നതെന്തേ' എന്ന് ആരും പാടിപ്പോകുന്ന കാലം.

കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ പട്ടിണി* എന്ന് വിവരമുള്ളവർ പറഞ്ഞു വച്ചിട്ടുണ്ട്. മഴയെ ആശ്രയിച്ചു കൃഷി ഏപ്രിൽ -മെയ്‌ (മീനം -മേടം) മാസങ്ങളിൽ കൃഷി തുടങ്ങിയില്ലെങ്കിൽ മരുത് പൂക്കുമ്പോൾ (ചിങ്ങ മാസം ) വരുമ്പോൾ പട്ടിണി തന്നെ.

അപ്പോൾ ഒരുപാടു ഡെക്കറേഷൻ ഇല്ലാതെ കാര്യം പറയാം.

വഴുതന പറിച്ചു നടാൻ സമയമായി.
ആരാ വഴുതന?
ചിലർ കത്തിരിക്ക എന്നും പറയും. നീണ്ട കായ്കൾ വഴുതന, ഉരുണ്ടതു കത്തിരി. തെറ്റാണെങ്കിൽ തിരുത്തണം. ഇംഗ്ലീഷിൽ രണ്ടാളും Solanum melongena തന്നെ.

ദക്ഷിണേന്ത്യയിലെ താരമാണ് വഴുതന. സാമ്പാറിലും അവിയലിലും തീയലിലും തലപ്പാക്കെട്ടു ബിരിയാണിയുടെ കറിയായും താരമാണ് വഴുതന.

പോഷക ഗുണങ്ങളും അങ്ങനെ തന്നെ. ഫ്രീ റാഡിക്കൽസ് നെ തുരത്തും ഇതിലുള്ള Chloragenic Acid.

അധികമുള്ള ഇരുമ്പിനെ വലിച്ചു വൃത്തിയാക്കുന്ന Nasunin എന്ന phytochemical സമൃദ്ധം.

Diabetic ആകട്ടെ Heart disease ആകട്ടെ മരുന്ന് വഴുതനക്കറി തന്നെ.

പക്ഷെ അധികമായാൽ ഇരുമ്പ് ശരീരത്തിൽ നിന്നും വലിഞ്ഞു പുറത്ത് പോകും. കിഡ്നി സ്റ്റോൺ, gall bladder stone ഉള്ളവരും മിതമായി മാത്രം കഴിക്കണം.

ഇനങ്ങൾ. അമ്പമ്പോ വഴുതനയിൽ ഉള്ള അത്ര ഇനങ്ങൾ വേറെ ഏതെങ്കിലും പച്ചക്കറിയ്ക്ക് ഉണ്ടോ എന്ന് സംശയം.

പച്ച, വെള്ള, വയലറ്റ്, വരയുള്ളതു, വരയില്ലാത്തതു, ഉരുണ്ടതു, നീണ്ടത് എന്ന് വേണ്ട....
കാർഷിക സർവ്വ കലാശാലയുടെ സൂര്യ(ഉരുണ്ട 100ഗ്രാം തൂക്കം വരുന്ന വയലറ്റ് കായ്കൾ )

ശ്വേത( ഇളം പച്ച നിറത്തിൽ ഉള്ള 50ഗ്രാമിൽ താഴെ തൂക്കം ഉള്ള കായ്കൾ ),

ഹരിത (നീണ്ട വലിയ പച്ചകായ്കൾ )

സങ്കരി ആയ 175ഗ്രാമോളം വരുന്ന തിളങ്ങുന്ന വയലറ്റ് നിറമുള്ള നീലിമ.

ഭൗമ സൂചികാ പദവി ലഭിച്ച വലിയ ചുണ്ടക്ക പോലെ യുള്ള അതീവ രുചിയുള്ള മാട്ടുഗുള്ള വഴുതന അഥവാ ഉഡുപ്പി വഴുതന

നീളമുള്ള വേങ്ങേരി വഴുതന

ഗുൽഷൻ, പുസ പർപ്പിൾ ലോങ്, പൂസാ പർപ്പിൾ റൗണ്ട്, അർക്ക നവനീത്, അർക്ക നീലകണ്ഠ, Mahyco യുടെ നിഖിൽ, നീലം അങ്ങനെ ഒത്തിരി.

മാർക്കറ്റിൽ വയലറ്റ് കായ്കൾക്ക് അല്പം പ്രിയം കൂടും.

Bacterial വാട്ടം ജന്മസിദ്ധം. ആയതിനാൽ മണ്ണ് കിളച്ചൊരുക്കുമ്പോൾ സെന്റിന് 3കിലോ കുമ്മായം /ഡോളമൈറ്റ് നിർബന്ധം. കുമ്മായം ചേർത്ത് മണ്ണ് രണ്ടാഴ്ച ഇളക്കി ഇടണം.

അടിവളമായി ട്രൈക്കോഡെര്മയും വേപ്പിൻ പിണ്ണാക്കും ചേർന്ന അഴുകി പൊടിഞ്ഞ ചാണകപ്പൊടി നിർബന്ധം.

നട്ടു കഴിഞ്ഞാൽ രണ്ടാഴ്ച കൂടുമ്പോൾ രണ്ടു ശതമാനം വീര്യമുള്ള സ്യൂഡോമോണസ് കലക്കി തടം കുതിർക്കണം.

ഈ LTP (Liming, Trichoderma, Pseudomonas )പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ ജപ്തി. ഇല്ലെങ്കിൽ സ്വസ്തി.

അല്പം(3ഗ്രാം ) Fytolan /Fytran വെള്ളത്തിൽ കലക്കി തടം കുതിര്ക്കാം
രോഗം കണ്ടു തുടങ്ങിയാൽ. മണ്ണ് വഴിയും നന വഴിയും രോഗം കാട്ടുതീ പോലെ പടരും. പേടി വേണ്ട, ജാഗ്രത മതി

പ്രോട്രേയിൽ വളർത്തിയ നാലാഴ്ച പ്രായമുള്ള തൈകൾ നടുക.

വൈകുന്നേരം നടുക.

രണ്ടു മൂന്നു ദിവസം വേണമെങ്കിൽ തണൽ നൽകുക.

ജൈവ വളങ്ങളോട് നന്നായി പ്രതികരിക്കുമെങ്കിലും അൽപ സ്വല്പം NPK വളങ്ങളും 10ദിവസം കൂടുമ്പോൾ കൊടുക്കുക.

പിന്നെ വല്ലപ്പോഴും ഇച്ചിരി ബയോ സ്ലറി, ഇച്ചിരി വളച്ചായ, ഇച്ചിരി ജീവാമൃതം.. കായ്കൾ ശരശ്ശറ പറിക്കാം.

എല്ലാ പൂവും കായ് ആകില്ല എന്നറിയുക.

നീളമുള്ള തന്തുക്കൾ ഉള്ള പെൺ പൂക്കൾ ആണ് കായ് ആകുന്നതു.

സ്വയം പരാഗണം ആണ് പതിവ്.

ഒരു പാടു പടർന്നു വളരാത്ത ഇനങ്ങൾക്ക് രണ്ടടി അകലം വരിയിലും നിരയിലും നൽകാം.

പടർന്നു വളരുന്നവയ്ക്കു 90cmx60cm അകലം കൊടുത്തില്ലെങ്കിൽ പണി ഉറപ്പ്.

പിന്നെ രോഗങ്ങളും കീടങ്ങളും. അത് ഉറപ്പായും വരും. *നെല്ല് പത്തായത്തിൽ ഉണ്ടെങ്കിൽ എലി ഫിലാഡൽഫിയയിൽ നിന്ന് വരെ വരും* എന്ന് പഴഞ്ചൊല്ല് കേട്ടിട്ടില്ലേ

തണ്ട് തുരപ്പൻ
കായ് തുരപ്പൻ
ഇല ചുരുട്ടി
ആമ വണ്ട്
മണ്ഡരി
മീലി മൂട്ട
പച്ച തുള്ളൻ
നിമ വിരകൾ (വേര് ബന്ധിക്കുന്ന കശ്മലൻ )
ബാക്റ്റീരിയൽ വാട്ടം
കായ് അഴുകൽ രോഗം
കുറ്റില രോഗം അങ്ങനെ പോകുന്നു.

ഇതിനെല്ലാം പോം വഴി ഉണ്ട്. ഇവരെ കുറിച്ചെല്ലാം നന്നായി പഠിക്കുക. കേരള കർഷകൻ മുടങ്ങാതെ വായിക്കുക.

പേടി വേണ്ട ജാഗ്രത മതി

മിതമായി നനയ്ക്കുക

രാവിലെ നനയ്ക്കുക

ശിഖരങ്ങൾ പ്രായമാകുമ്പോൾ കോതി കൊടുക്കുക.

കേടായ കായ്കൾ തിളച്ച വെള്ളത്തിൽ ഇട്ടു നശിപ്പിക്കുക

നിലവിൽ ഉള്ള ചെടികളുടെ കമ്പുകൾ വേര് പിടിപ്പിച്ചു നടനായി എടുക്കാം.

പിന്നെ യഥാ സമയം വിളവെടുക്കുക.
എന്നാലേ ചെടിക്കു കൂടുതൽ പിടിക്കണം എന്ന ചിന്ത വരൂ. വിളവെടുക്കാൻ വൈകിയാൽ രുചിയും കുറയും.

വഴുതന അല്പം വിവാദം ഒക്കെ ഇടക്കാലത്തു ഉണ്ടാക്കിയിരുന്നു. Bt വഴുതന... അതിനെ കുറിച്ചൊന്നും ബേജാറാവേണ്ട.

രണ്ടു കൊല്ലം വരെ വേണമെങ്കിൽ നമുക്ക് വഴുതന യിൽ നിന്നും വിളവെടുക്കാം. കൃത്യമായ പ്രൂണിങ്, വള പ്രയോഗം, കീട രോഗ നിയന്ത്രണം. അത്ര തന്നെ

വായിക്കുക. വരിക്കാരാകുക. നമ്മുടെ സ്വന്തം കേരള കർഷകൻ. കൃഷിഭവനുമായി ബന്ധപ്പെടുക.

അപ്പോൾ കൊന്ന പൂത്തു.
ഇനി ഉറങ്ങിയാൽ മരുത് പൂക്കുമ്പോൾ.... പോരെങ്കിൽ കൊറോണയും. Don't forget to do....Don't sleep while the

എന്നാൽ അങ്ങട്


പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ

English Summary: Time to prepare brinjal seedlings : do this now
Published on: 06 May 2021, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now