Updated on: 23 September, 2023 10:05 PM IST
പ്രകൃതിദത്തമായ കീടനിയന്ത്രണം

മിത്രകീടങ്ങൾ മുഖേനയുള്ള കീടനിയന്ത്രണമായിരുന്നു പഴയ കാലങ്ങളിൽ. പ്രകൃതിദത്തമായ കീടനിയന്ത്രണം. എന്നാൽ രാസ കീടനാശിനികളുടെ ഉപയോഗം മൂലം മിത്രകീടങ്ങൾ നശിക്കുന്നതിനാൽ പ്രകൃതിദത്തമായ രീതിയിൽ ഈ പ്രവർത്തനം നടക്കുന്നില്ല. കൃത്രിമമായി മിത്രകീടങ്ങളെ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന രീതി പല കീടങ്ങൾക്കും എതിരെ ഫലപ്രദമാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. കേരളത്തിൽ നെൽകൃഷി, പച്ചക്കറി കൃഷി, തെങ്ങ് എന്നിവയിൽ ഇപ്പോൾ വ്യാപകമായി മിത്രകീടങ്ങളെ ഉപയോഗിച്ചുവരുന്നു.

പച്ചക്കറികളിലെ വെള്ളീച്ചയെ നിയന്ത്രിക്കുവാൻ പച്ച റേന്ത പത ജീവികളെ (ഗ്രീൻ ലേസിംഗ് ബഗുകൾ) ഉപയോഗപ്പെടുത്തുന്നു. വെള്ളിച്ചയെ കൂടാതെ മുഞ്ഞ, ഇലപ്പേൻ, മീലിമുട്ട് എന്നീ മൃദുശരീര ജീവികളെയും നശിപ്പിക്കുന്നു. 1000 മുട്ടകൾ അടങ്ങിയ ടിന്നുകൾ വിപണികളിൽ ലഭ്യമാണ്. ഇത് സസ്യങ്ങളുടെ ഇലകളിൽ അതിരാവിലെയോ വൈകുന്നേരങ്ങളിലോ പല ഭാഗങ്ങളിലായി നിക്ഷേപിക്കുക.

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുവാൻ ഉറുമ്പിന്റെ കുടുകൾ (നീറുകൾ) പയർപ്പടർപ്പിൽ വയ്ക്കുന്നത് ഫലപ്രദമാണ്. പാവൽ, പടവലം തുടങ്ങിയ വിളകളിൽ കാണുന്ന എപ്പിലാകാ വണ്ടുകളെ നിയന്ത്രിക്കുവാൻ കസോക്കാരിസ് എന്ന മിത്രപ്രാണിയെ വിജയകരമായി ഉപയോഗിച്ചുവരുന്നു.

പയർ, വെണ്ട, വഴുതന എന്നിവയെ ആക്രമിക്കുന്ന കാരപ്പൻ പുഴുക്കളെ മുട്ടയായിരിക്കുന്ന അവസ്ഥയിൽ നിയന്ത്രിക്കുവാനായി ട്രൈക്കോഗ്രാമ എന്നറിയപ്പെടുന്ന ചെറിയ പ്രാണികളെ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പ്രാണി കലവറ കീടത്തിന്റെ മുകളിൽ പരാകീകരിച്ച് ഉണ്ടാകുന്ന മുട്ടകൾ കാർഡുകളായി ഒട്ടിച്ച് വിപണിയിൽ ലഭ്യമാണ്. ഈ മുട്ടകളിൽ നിന്ന് പ്രാണികൾ വിരിഞ്ഞിറങ്ങുന്നതിനു മുമ്പ് സസ്യങ്ങളുടെ ഇലകളിൽ, അടിയിലായി ക്ലിപ്പ് ചെയ്തു വയ്ക്കണം. വിരിഞ്ഞിറങ്ങുന്ന പ്രാണികൾ കീടത്തിന്റെ മുട്ടകളെത്തന്നെ നശിപ്പിക്കുന്നു. 100 സെന്റ് സ്ഥലത്തേക്ക് 1 കാർഡ് മതിയാകും.

മണ്ഡരി, മുഞ്ഞ, ഏഫിഡ് തുടങ്ങിയവയെ നിയന്ത്രിക്കുവാനായി കസോപ്പർല കാർണിയ എന്ന എതിർപ്രാണിയെ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ഈ എതിർ പ്രാണിയുടെ മുട്ടകൾ വിരിയാൻ തുടങ്ങുന്ന അവസ്ഥയിൽ കൃഷിയിടത്തിൽ നിക്ഷേപിച്ചാൽ ഇലപ്പേനുകളെ തിന്നു നശിപ്പിക്കുന്നു.

English Summary: To control vellicha in vegetables use green bugs
Published on: 23 September 2023, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now