തെങ്ങിനെ ആക്രമിക്കുന്ന കൊമ്പൻചെല്ലിയെ നേരിടാൻ കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലുള്ള ജോസഫ് മണിമലയെന്ന നാളികേരകർഷകൻ ഫലപ്രദ
മായൊരു വഴി നിർദേശിക്കുന്നുണ്ട്. നാടൻ പശുവിന്റെ ഒരു കപ്പ് പച്ചച്ചാണകവും ഒരു കപ്പ് മൂത്രവും ശേഖരിക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളവും അതേ അള
വിൽ തേങ്ങാവെള്ളവും ഒഴിക്കുക.
പിറ്റേന്നത്തേക്ക് പുളിക്കുന്ന ഈ മിശ്രിതം വെള്ള നിറമുള്ള ബക്കറ്റിലാക്കി കൃഷിയിടത്തിൽ വയ്ക്കുക. കൊമ്പൻചെല്ലി കൂട്ടമായി വന്ന് ബക്കറ്റിൽ വീഴും. അഞ്ചേക്കറിലേക്ക് ഒരു ബക്കറ്റു മാത്രമെ ജോസഫ് വച്ചിട്ടുള്ളൂ. എന്നിട്ടും കൊമ്പൻചെല്ലി ശല്യം ഗണ്യമായി കുറഞ്ഞന്ന് അദ്ദേഹം പറയുന്നു.
തെങ്ങിനെ ആക്രമിക്കുന്ന ചെമ്പൻ ചെല്ലിക്കെതിരെയും ജോസഫിന് ആയുധമുണ്ട്. തടി തുരന്നാണ് ചെമ്പൻചെല്ലിയുടെ ആക്രമണം. തടിയിൽ ആക്രമണം എത്തിയ ഭാഗത്തിനു മുകളിൽ കല്ലുപ്പും ചാരവും കുഴച്ചു നന്നായി പുരട്ടി അതിനു മുകളിൽ തുണി ചുറ്റി
ഇടയ്ക്കു നനച്ചു കൊടുത്താൽ മിശ്രിതം തടിയിലൂടെ ഊർന്നൊഴുകി ദ്വാരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചെല്ലിയെ നശിപ്പിക്കുമെന്ന് ജോസഫ്.
മഴക്കാലത്താണ് പ്രയോഗമെങ്കിൽ നനയുടെ ആവശ്യമില്ല. മഴക്കാലത്തിനു തൊട്ടുമുൻപ് കല്ലുപ്പും ചാരവും തെങ്ങിന്റെ ചുവടോടു ചേർത്തിടുന്നതും ഗുണം ചെയ്യും. കല്ലുപ്പും ചാരവും ചേർന്ന മിശ്രിതം വാഴയുടെ തടതുരപ്പനെതിരെയും ഫലപ്രദമെന്ന് ജോസഫ് പറയുന്നു.
ഫോൺ: 0495 2270237