തോട്ടത്തിലെ കുരുമുളക് ചെടികൾ തമ്മിലുള്ള അകലം ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
അകലം: കുരുമുളക് വള്ളികൾ തമ്മിൽ 66 മുതൽ 20:20 അടി വരെയാണ് അകലം പാലിക്കുന്നത്. അതി സാന്ദ്രത കൃഷിരീതി കുരുമുളകിൽ പാടില്ലെന്ന പക്ഷമാണ്. വാർഷിക മഴ കൂടിയാൽ രോഗബാധയിൽ എല്ലാം നശിച്ച് പോകാനാണിടയെന്നതിനാലാണ് അകലം അതിനനുസരിച്ച് ക്രമപ്പെടുത്തുവാൻ പറയുന്നത്. അതായത് ഒന്നരയേക്കറിൽ ഏകദേശം 320 കൊടികൾ.
കൃഷിമുറകൾ: മഴക്കാലം തുടങ്ങുന്നതിന് മുമ്പ് കോപ്പർ ഓക്സിക്ലോറൈഡ് (സി ഒ സി) പ്രയോഗിക്കണം. സെപ്റ്റംബറിൽ സൂക്ഷ്മാണുക്കളുടെ മിശ്രിതം നേർപ്പിച്ച് മണ്ണിൽ ചേർക്കണം.
മൺസൂണിന്റെ തുടക്കത്തിലും മൺസൂൺ കഴിയുമ്പോഴും ബോർഡോ മിശ്രിതം കുരുമുളക് വള്ളികളിൽ തളിച്ച് കൊടുക്കണം. ഇലകൾക്കടിവശവും നന്നായി തളിക്കണം. അങ്ങനെ ചെയ്താൽ കുമിൾ രോഗങ്ങളുടെയും വാട്ട രോഗങ്ങളുടെയും അക്രമണം കുറയ്ക്കുവാനാകും. ഒക്ടോബറിൽ ജൈവവളങ്ങൾ മണ്ണിൽ ചേർത്ത് നൽകും. ജൂലായിലും സെപ്റ്റംബർ അവസാനവും 300-350 ഗ്രാം എൻ. പി. കെ. കൂട്ടുവളം ഓരോ ചെടിയുടേയും ചുവട്ടിൽ ഇട്ടുകൊടുക്കണം .
ജലസേചനം; കടുത്ത വേനൽക്കാലത്തെ ജലസേചനം നടത്താവൂ . മഴക്കാലത്ത് വെള്ളം നന്നായി ഒഴുകിപ്പോകുവാൻ ചാലുകൾ ഉണ്ടാക്കണം . കൂടാതെ ഭൂഗർഭ ചാലുകളിലൂടെയും ഒഴുക്കിവിടണം . ഒട്ടും വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുത് .
വിളയ്ക്കനുസരിച്ച് തുള്ളിനന, തളിനന ഉൾപ്പെടെ എല്ലാസൗകര്യങ്ങളും ഏർപ്പെടുത്തണം . സമൃദ്ധമായി വെള്ളം ജലസമൃദ്ധിഉണ്ടാവണം . വേനൽക്കാലത്ത് സോളാർ പാനലുകൾ ഉപയോഗിച്ചു ജലസേചനം ചെയ്യണം .
മണ്ണ് പരിശോധന : മണ്ണ് ശാസ്ത്രീയ പരിശോധന നടത്തി ഡോളോമൈറ്റ് പ്രയോഗിച്ച് മണ്ണിന്റെ അമ്ല, ക്ഷാര നില സ്ഥിരതയിൽ നിർത്തണം
ഇങ്ങനെ ചെയ്താൽ വിളവ്: 15 ക്വന്റൽ വിളവിൽ നിന്ന് 60 ശതമാനം വർദ്ധനവാണ് ഉണ്ടാവുക.