ചെമ്പരത്തിക്ക് വളം നല്‍കുമ്പോള്‍ ഒരു ലെയര്‍ മണ്ണും കോഴിക്കാഷ്ഠവും യോജിപ്പിച്ച് ചട്ടിയിലെ മണ്ണില്‍ ചേര്‍ക്കാം പഴത്തൊലി നന്നായി ഉണക്കിപ്പൊടിച്ച് ചേര്‍ക്കാം. പൊട്ടാസ്യത്തിന്റെ അളവ് കൂടുതല്‍ വേണം പഴത്തൊലി വെള്ളത്തില്‍ ഇട്ട് വെച്ച് ഒഴിച്ചു കൊടുക്കാം.
ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം നല്‍കിയാല്‍ മതി നല്ല വളമുണ്ടെങ്കിലേ നല്ല രീതിയില്‍ പൂക്കളുണ്ടാകുകയുള്ളു. മുകളിലത്തെ ലെയര്‍ മണ്ണ് എടുത്ത് വളവുമായി യോജിപ്പിച്ച് ചട്ടിയിലെ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത് നല്ല വേനല്‍ക്കാലത്തും നല്ല മഴക്കാലത്തും കൊമ്പുകോതല്‍ നടത്തരുത്.
കീടബാധ നന്നായി കാണപ്പെടും. സെപ്തംബര്‍-ഒക്ടോബറില്‍ പുഴുക്കളുണ്ടാകും. മീലിമൂട്ട, വണ്ടുകള്‍ എന്നിവയും ആക്രമിക്കും വണ്ടുകളെയും പുഴുക്കളെയും എടുത്തുകളയുന്നതാണ് നല്ലത്. മീലിമൂട്ടയ്ക്ക് സോപ്പുവെള്ളം സ്‌പ്രേ ചെയ്താല്‍ മതി. കീടബാധയേറ്റാല്‍ പൂക്കളുടെ വലിപ്പം കുറയുകയും എണ്ണം കുറയുകയും ചെയ്യും.
തലയില്‍ തേക്കുന്ന ഷാമ്പൂ രണ്ട് ടീസ്പൂണ്‍ ഒരു ബോട്ടില്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി കുലുക്കുക. കീടബാധയേറ്റ ചെമ്പരത്തിയില്‍ രണ്ടാഴ്ചയോളം സ്‌പ്രേ ചെയ്ത് കൊടുക്കുക. ഹാന്‍ഡ് വാഷും വെള്ളത്തില്‍ ചേര്‍ത്ത് സ്‌പ്രേ ചെയ്യാം. രാത്രി ഏഴുമണി കഴിഞ്ഞുള്ള സമയത്ത് സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്.
ഒരു ചെടിയിൽ വിവിധ നിറങ്ങൾക്കായി ഗ്രാഫ്റ്റ് ചെയ്യാന്‍
ഒരടി പൊക്കത്തില്‍ ഈ ചെടി മുറിച്ചു മാറ്റുക. ഗ്രാഫ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഏത് കളര്‍ ആണോ, അതിന്റെ ആരോഗ്യമുള്ള കമ്പ് ഒരടി നീളത്തില്‍ മുറിച്ചെടുക്കുക.
ഒരു വശം ത്രികോണാകൃതിയില്‍ കൂര്‍മിച്ച് എടുക്കണം. അതിനു ആനുപാതികമായ വലിപ്പത്തില്‍ മാതൃ ചെടിയുടെ തൊലി മെല്ലെ മുറിച്ചു ഇളക്കുക.അതിലേയ്ക്ക് കൂര്‍മിച്ച കമ്പ് ഇറക്കി ഉറപ്പിക്കുക.
മാതൃ ചെടിയുടെ വണ്ണത്തിനനുസരിച്ചു എത്ര കളറുകള്‍ എന്ന് തീരുമാനിക്കാം. കമ്പുകള്‍ ഉറപ്പിച്ചതിനു ശേഷം മുറുക്കെ കെട്ടി ഉറപ്പിച്ചു പ്ലാസ്റ്റിക് കൊണ്ട് പൊതിയുക.
ഗ്രാഫ്റ്റ് ചെയ്ത കമ്പുകള്‍ മൂടി ഒരു പ്ലാസ്റ്റിക് കവര്‍ ഇടുക. ഗ്രഫ്റിംഗ് വിജയിച്ചാല്‍ ഏകദേശം പത്തു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ നാമ്പുകള്‍ വരും. ഏതെങ്കിലും കമ്പ് ഉണങ്ങി പോയാല്‍ അതെടുത്തു മാറ്റണം.
കൂടുതൽ ചെമ്പരത്തി പൂക്കൾ പിടിക്കാൻ
പല കാരണങ്ങൾകൊണ്ട് ചെമ്പരത്തിപ്പൂമൊട്ടുകൾ വിരിയാതെ കൊഴിയും. നടീൽമിശ്രിതത്തിൽ സൂക്ഷലവണങ്ങൾ വേണ്ടതിലും കുറവാണെങ്കിലോ, കീടബാധയാലോ പൂമൊട്ടുകൾ കൊഴിയും.
വിപണിയിൽ ലഭ്യമായ സൂക്ഷ്മലവണങ്ങൾ അടങ്ങിയ വളം മിശ്രിതത്തിൽ 2 ഗ്രാം / ലീറ്റർ വെള്ളത്തിൽ ലായനിയായി ഒന്നു രണ്ട് തവണ നൽകാം. ഒപ്പം ഒബറോൺ കീടനാശിനി (1 മില്ലി/ലീറ്റർ വെള്ളം) ചെടി മുഴുവനായി തളിച്ചു കൊടുക്കുകയുമാവാം.
ചെത്തിച്ചെടി ഉണങ്ങാൻ ഒരു കാരണം വേരുകൾ കേടു വന്നു നശിക്കുന്നതാണ്. വേരുകൾ മണ്ണിലുള്ള നിമവിരകൾ അല്ലെങ്കിൽ ചിതൽ തിന്നു നശിപ്പിച്ചാലും ചെടി ഉണങ്ങിപ്പോകും. നടീൽമിശ്രിതത്തിൽ സൂക്ഷലവണങ്ങൾ കുറവാണങ്കിലും ചെടിഉണങ്ങും. പ്രതിവിധിയായി സൂക്ഷലവണങ്ങൾ അടങ്ങിയ വളം കൊടുക്കാം.
ചെടികളിൽ ഒരെണ്ണം പറിച്ചു നോക്കിയാൽ വേരുകൾ കുറവും മിക്കവയും ഉണങ്ങിയതുമാണെങ്കിൽ നിമവിരബാധയാണ് കാരണമെന്ന് ഉറപ്പിക്കാം. വിപണിയിൽ ലഭ്യമായ ആൽഡികാർബ് അടങ്ങിയ കീടനാശിനി പ്രയോഗിച്ചു നിമവിരകളെ നിയന്ത്രിക്കാം. ചിതൽശല്യമാണെങ്കിൽ ടെർമെക്സസ് ' എന്ന ചിതൽനാശിനി മതി.