Updated on: 23 September, 2022 2:29 AM IST
എലി

മൺചട്ടിയും മൺകലവും പലകക്കഷണവും കൊണ്ട് എലിയെ പിടിക്കാമോ? പാടത്തും പറമ്പിലും തട്ടിൻപുറത്തും എന്നുവേണ്ട എലികളെ കൊണ്ട് പൊറുതിമുട്ടുന്നിടത്തെല്ലാം അവയെ കെണിയിലാക്കാനുള്ള രണ്ട് എളുപ്പമാർഗമാണ് മൺചട്ടികെണിയും മൺകലകെണിയും. ധാന്യപ്പുരകളിലും കൃഷിയിടങ്ങളിലും കർഷകർക്ക് തീരാ തലവേദന സൃഷ്ടിക്കുന്ന എലികൾ ഇന്ന് മനുഷ്യജീവനുതന്നെ ഭീഷണിയാണ്.

എലിയെ തുരത്താൻ എലി തന്നെ

എലിയെ എലിയെകൊണ്ടുതന്നെ തുരത്തുവാനുള്ള കൗശലവും നിലവിലുണ്ട്. ഇതിന് എലിയെ പിടിച്ച് ബോധം കെടുത്തിയ ശേഷം മലദ്വാരം, സൂചിയും നൂലും ഉപയോഗിച്ച് തുന്നി ചേർക്കുക. ബോധം വരുന്ന നേരം എലിയെ തുറന്നുവിടുക. അഥവാ മലദ്വാരം തുന്നിച്ചേർക്കുന്നതിനു പകരം മലദ്വാരം ഒട്ടിക്കാൻ മാത്രം കാഠിന്യമേറിയ പശത്തുള്ളികൾ ഇറ്റിക്കുന്നു. ഒട്ടിയ ശേഷം എലിയെ തുറന്നു വിടുക.

ഇങ്ങിനെ ചെയ്യുന്നതിലൂടെ വേദനയും മലബന്ധവും മൂലം ഭ്രാന്തുപിടിക്കുന്ന എലി സ്വവർഗ്ഗക്കാരെയെല്ലാം കടിച്ചു കൊല്ലും. എലികൾ കോളനികളായി താമസിക്കുന്നതിനാൽ കൂട്ടത്തിൽ ഒന്നിന് അപകടം പറ്റിയാൽ സുരക്ഷിതമായ താവളത്തിലേക്ക് മാറുവാനുള്ള പ്രവണതയും എലികൾക്കുണ്ട്.

സർവ്വസാധാരണമായി വീടുകളിൽ കാണുന്ന എലിക്കെണിയാണ് എലിപ്പെട്ടി. എന്നാൽ എലിപ്പെട്ടിക്കും മുമ്പേ സ്ഥാനം പിടിച്ചവയാണ് ചട്ടിക്കെണിയും കലക്കെണിയും.

മൺകലക്കെണി

എലിവരുന്ന വഴിയിൽ വാവട്ടമുള്ള അടിയെങ്കിലും ഉയരമുള്ള ഒന്നര അടിയെങ്കിലും മൺകലം തിരികയിൽ നിർത്തുക. ഉറപ്പിച്ചു മൺകലത്തിനകത്ത് മണമുള്ള തീറ്റ നിക്ഷേപിക്കുക. പ്രസ്തുത കലത്തിന്റെ വക്ക് ചാരി ഒന്നോ രണ്ടാ വിറകുകൊള്ളിയോ പട്ടികകഷണമോ നിർത്തണം. എലി കയറുമ്പോൾ പട്ടിക തെന്നിവീഴാൻ പാടില്ല. എലികൾക്ക് മോഷണസ്വഭാവം ജന്മസിദ്ധമാണ്. അതുപോലെ സാഹസികമായ ഇരതേടൽ ഒരു ഹോബിയുമാണ്. കലത്തിലെ ഇരയെ തിന്നാൻ പട്ടികപട്ടിക കഷണത്തിലൂടെ കയറുന്ന എലി കലത്തിനകത്തേക്ക് ചാടും. കലത്തിന്റെ ഉൾഭിത്തിയിലൂടെ മുകളിലേക്ക് കയറുവാൻ എലിക്ക് പിന്നീടൊട്ടു സാധിക്കുകയുമില്ല.

മൺചട്ടിക്കെണി

16 ഇഞ്ച് നീളവും വീതിയുമുള്ള 2 ഇഞ്ച് കനംവരുന്ന ചതുരാകൃതിയിലുള്ള പലകകഷണത്തിൽ ചെറിയ കവരമുള്ള നേർത്ത കമ്പുകൊണ്ട് മൺചട്ടി ചരിച്ചു നിർത്തണം. പലകയിൽ അടിച്ചുകയറ്റിയ ആണിയും കമ്പും തമ്മിൽ ഒരു നൂലിൽ ബന്ധിച്ചാണ് ചട്ടി ചരിച്ചു നിർത്തുന്നത്. ചട്ടിയുടെ താഴെയുള്ള നൂലിൽ ഉണക്കമീൻ, റൊട്ടി, ചുട്ട കപ്പ, ചുട്ട തേങ്ങാക്കൊത്ത് തുടങ്ങി എലികൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും തീറ്റ പിടിപ്പിക്കണം. എലികളുടെ പല്ല് കൂർത്തതും രാകിമിനുക്കിയതുമാണ്. തീറ്റയെടുക്കുമ്പോൾ പൊട്ടുന്ന തരത്തിലായിരിക്കണം നൂൽ. നൂൽ പൊട്ടിയ ഉടൻ പലകയിലെ എലിയുടെ മുകളിലേക്ക് മൺചട്ടി കമിഴ്ന്നു വീഴുന്നതോടെ എലി മൺചട്ടിക്കകത്താകും.

കെണിയുടെ പ്രയോജനങ്ങൾ

പ്രയോഗിക്കുവാൻ എളുപ്പം. ലളിതമായ മാർഗം. ചിലവ് തുലോ കുറവ്. അപകട സാധ്യതകളില്ല.

ഇരതേടുന്ന സമയത്തും സ്ഥലത്തും മാത്രമേ കെണികൾ വയ്ക്കാൻ കഴിയു എന്നത് പോരായ്മയാണ്. ഒരിക്കൽ എലി വീണു കഴിഞ്ഞാൽ സോപ്പും ജലവും ഉപയോഗിച്ച് ചട്ടിയും കലവും വൃത്തിയാക്കി മാത്രം വീണ്ടും ഉപയോഗിക്കാം. കെണിയിലകപ്പെട്ട എലിയുടെ പരാക്രമണത്തിൽ അവയുടെ മൂത്രം പറ്റുവാൻ സാദ്ധ്യതയുണ്ട്. സാധാരണ എലിക്കെണികൾക്ക് കാര്യക്ഷമതയും മെനക്കേടും കൂടുതലാണ്. കാലപ്രവാഹത്തിൽ എലിക്കെണികൾ കാലഹരണപ്പെട്ടു. അടിവില്ല്, എലികതിക, എലിവില്ല് മുതലായവയും പണ്ടുകാലത്ത് കൃഷിയിടങ്ങളിൽ ഉപയോഗിച്ചിരുന്നു.

English Summary: To get rid of rat use rat itself , farmer benefit
Published on: 23 September 2022, 02:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now