Updated on: 9 May, 2021 9:27 AM IST
തക്കാളി പൂവ്

ചെടികൾ നല്ല ആരോഗ്യത്തോടെ വളർന്ന് പൂവിടുമെങ്കിലും കായ്പിടുത്തമില്ലാതെ അവ കൊഴിഞ്ഞു പോകും. പയർ, തക്കാളി, വഴുതന തുടങ്ങിയ വിളകളിൽ ഇതു സാധാരണമാണ്. നിരവധി വളങ്ങളും കീടനാശിനികളും പ്രയോഗിച്ചു നോക്കിയാലും രക്ഷയുണ്ടാകില്ല.

തൈരും പാൽക്കായവും ചേർത്ത് തയാറാക്കുന്ന ലായനി തക്കാളി കായ് പിടിക്കാൻ ഫലപ്രദമാണെന്ന് കർഷകർ പറയാറുണ്ട്. 

പാൽക്കായം, തൈര് തയാറാക്കുന്ന വിധം

പാൽക്കായം, തൈര്, വെള്ളം എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. രണ്ടും സുലഭമായി നമ്മുടെ നാട്ടിൽ തന്നെ ലഭിക്കും. മറ്റു വസ്തുക്കളെ അപേക്ഷിച്ചു നോക്കുമ്പോൾ വിലയും കുറവാണ്. വളരെ വേഗം വീട്ടിലെ അടുക്കളയിൽ തന്നെ ലായനി തയാറാക്കുകയും ചെയ്യാം.

ഒരു ലിറ്റർ തൈരും, പത്തു ഗ്രാം പാൽക്കായവുമെടുത്ത് ചേർത്ത് നന്നായി ഇളക്കുക. ലായനി തയാറായി. മൂന്ന് ദിവസം നിഴലത്തു വയ്ക്കുക. അതിന് ശേഷം 5 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു ചെടിക്ക് സ്പ്രേ ചെയ്യുക

പ്രയോഗിക്കേണ്ട രീതി

ആഴ്ചയിലൊരിക്കൽ ലായനി ചെടികളിൽ തളിക്കാം. ഇലകളിലും തണ്ടുകളിലും തളിക്കണം. വൈകുന്നേരങ്ങളിൽ തളിക്കുന്നതാണ് നല്ലതെന്ന് അനുഭവസ്ഥർ പറയുന്നു. വഴുതന, പയർ, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിൽ ഇതു നന്നായി ഫലം ചെയ്യും.

English Summary: To make tomato fruit use curd and palkayam
Published on: 09 May 2021, 09:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now