ഇക്കാലമത്രയും എലിയും പെരുച്ചാഴിയും എല്ലാം കണ്ണിൽ ചോരയില്ലാതെ നമ്മളെ കണക്കറ്റു ദ്രോഹിച്ചു. എലികളിൽ നിന്നും മോചനത്തിനായി പതിനെട്ടടവും പയറ്റി നോക്കിയിട്ടും ഒരു രക്ഷയുമില്ല. എന്നാൽ ഒരു 300 രൂപ ഒരിക്കൽ മുടക്കാൻ തയ്യാറുണ്ടോ? എങ്കിൽ കുഞ്ഞൻ ഏലി, പെരുച്ചാഴി അങ്ങനെ എല്ലാ തരം ഏലി ശല്യവും എന്നെന്നേക്കുമായി അവസാനിക്കും. പറമ്പ് നല്ല ഒന്നാം തരം ജൈവ വളം കൊണ്ട് സമ്പുഷ്ടമാകുകയും ചെയ്യും.
ചിത്രത്തിൽ കാണുന്ന Black Cat എന്ന് പേരുള്ള ഒരു എലിക്കെണി സ്വന്തമാക്കുക.
ഇനി ഒരു 10-15 വർഷത്തേക്ക് മറ്റൊരെണ്ണം വാങ്ങേണ്ടി വരത്തില്ല. ഒരു കഷണം കപ്പ ഇതിൽ കൊരുത്തു വച്ചാൽ പിറ്റേ ദിവസം ഏതാണ് ഒരു കിലോ തൂക്കം വരുന്ന ഒരു പന്നി ഏലി അതിൽ കാണും. കുഴിച്ചുടുക. NPK യും സൂക്ഷ്മ മൂലകങ്ങളും ഇത്ര നല്ല അനുപാതത്തിൽ അടങ്ങിയിട്ടുള്ള മററൊരു ജൈവ വളം ഇല്ല. ഈ ട്രാപ്പ് ഒരു Engineering marvel തന്നെയാണ്.
അതിശക്തമായ സ്പ്രിങ്ങിന്റെ ലോഡ് തീറ്റയിൽ വരുന്നില്ല. തീറ്റയിൽ തൊടുന്ന മാത്രയിൽ എലിയുടെ കഥ കഴിയും. അതേ തീറ്റ 3-4 തവണയെങ്കിലും ഉപയോഗിക്കാം. 265 മൂഷികന്മാരെ യമപുരിക്കയച്ച എന്റെ ട്രാപ്പ് ഇപ്പഴും സുസജ്ജം. ഇത് എല്ലായിടത്തും ലഭിക്കും. ഇരുമ്പു കടയിലും, ആഗ്രോ ഷോപ്പുകളിലും.