Updated on: 7 February, 2022 12:10 PM IST
റോസിലെ കീടശല്യത്തിന് നാടൻ പ്രയോഗങ്ങൾ

പൂക്കൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അതിനാൽ തന്നെ വീട്ടിലെ പരിമിതമായ സ്ഥലത്ത് പോലും ഒരു കുഞ്ഞു പൂന്തോട്ടം ഒരുക്കാൻ നമ്മൾ ശ്രമിക്കാറുണ്ട്. പൂന്തോട്ടത്തിൽ ഏറ്റവും ആകർഷണം റോസ് ആണ്. അഴകിലും നിറത്തിലുമെല്ലാം പൂക്കളുടെ രാജ്ഞിയെന്ന് റോസിനെ വിളിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടുമുറ്റത്ത് മുല്ലപ്പൂ വസന്തമൊരുക്കാം…

മലയാളത്തിൽ പനിനീർപ്പൂവെന്ന് അറിയപ്പെടുന്ന റോസ് ചെടി നട്ടുവളർത്തുന്നവരുടെ ഏറ്റവും പ്രധാന പ്രശ്നം ഇവയിലെ കീടാക്രമണവും ഫങ്കസ് രോഗങ്ങളുമായിരിക്കും. കൂടാതെ, റോസാപ്പൂക്കൾ ഉണ്ടാകാൻ കാലതാമസമെടുക്കുന്നുവെന്നതും മറ്റൊരു പ്രശ്നമാണ്. ആദ്യമൊക്കെ നന്നായി പൂവിടുകയും പിന്നീട് വേനൽക്കാലമായാൽ രോഗം ബാധിച്ച് ചെടി നശിച്ചു പോകുന്നതും കാണാറുണ്ട്. എന്നാൽ, കാര്യമായ ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ റോസാപ്പൂക്കൾ നിറഞ്ഞുപൂത്തു നിൽക്കുന്ന പൂന്തോട്ടമൊരുക്കാം.

റോസ് ചെടികൾ നടുന്ന രീതിയും അവയെ കീടശല്യത്തിൽ നിന്ന് എങ്ങനെ പ്രതിരോധിക്കണമെന്നതും മനസിലാക്കുക.

റോസ് കൃഷി രീതി (Farming Methods Of Roses)

ചെടിച്ചട്ടിയിലോ മണ്ണിലോ റോസ് നടാം. ആറ്റുമണൽ, പശപ്പില്ലാത്ത ചുവന്ന മണ്ണ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി എന്നിവയും സ്റ്റെറാമീലും ഒരേ അളവിൽ ചേർത്തുള്ള മിശ്രിതം ഉണ്ടാക്കി അതിലാണ് ചെടി നടേണ്ടത്. ചട്ടിയിൽ ഈർപ്പം നിലനിർത്താൻ ആവശ്യമെങ്കിൽ ഉണങ്ങിയ പൊതിമടലിന്റെ ചെറിയ കഷ്ണങ്ങളും കലർത്താം.
20 ഗ്രാം സ്യൂഡോമോണാസ് ബാക്ടീരിയപ്പൊടി ചേർക്കുന്നത് ഇല മഞ്ഞളിപ്പ് നിയന്ത്രിക്കാൻ സഹായിക്കും. ഒരടി വലുപ്പമുളള ചട്ടിയിലേക്ക് ഈ മിശ്രിതം നിറച്ച് റോസിന്റെ കമ്പ് നടുക.

രണ്ട് ഇഞ്ചോളം മിശ്രിതത്തിൽ നിന്ന് ഉയർത്തി വേണം കമ്പ് നടേണ്ടത്. മിശ്രിതം നന്നായി നനക്കണം. 6 മണിക്കൂർ സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്ത് ഈ ചട്ടി സ്ഥിരമായി വയ്ക്കണം.
ചെടികൾക്ക് വായുസഞ്ചാരം ലഭിക്കുന്നുവെന്നതും ഉറപ്പാക്കുക. ഇതിനായി ചെടിച്ചട്ടികൾ തമ്മിൽ ഒന്നര അടി അകലത്തിൽ വയ്ക്കുക. റോസ് വളർത്തുന്ന ചട്ടികൾ പ്രത്യേകം ഒരു ഭാഗത്ത് വച്ച് പരിപാലിക്കുന്നതാണ് നല്ലത്. ചെടിച്ചട്ടികൾ വയ്ക്കുന്ന നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് അതിന് മുകളിലായാണ് ചട്ടികൾ നിരത്തേണ്ടത്. ഇത് കീടങ്ങളിൽ നിന്നുള്ള ബാധയെ പ്രതിരാധിക്കാൻ സഹായിക്കും. കാശ്മീരി റോസുകൾ കമ്പ് നട്ട് വളർത്തിയെടുത്ത് നിലത്ത് നടുന്നതാണ് നല്ലത്. ബഡ് റോസ് ഇനങ്ങൾ ചട്ടിയിൽ നട്ടുവളർത്തുക.

റോസിന് ജൈവവളപ്രയോഗം (Organic Manure For Roses)

റോസിന് നല്ല ജൈവവളം നൽകി തന്നെ രോഗബാധയിൽ നിന്ന് സംരക്ഷിക്കാനാകും. ഓരോ വർഷവും അഞ്ചു മുതൽ 10 കിലോഗ്രാം വരെ ജൈവ വളപ്രയോഗം നടത്തുക. നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന എല്ലുപൊടി, മുട്ടത്തോട്, ചാണകം, കോഴിവളം, പച്ചില എന്നിവ ചെടികൾക്ക് നൽകാവുന്നതാണ്.

ഇതിന് പുറമെ, നമ്മൾ ചായ ഉണ്ടാക്കാൻ ഉപയോഗിച്ച തേയിലച്ചണ്ടിയും മുട്ടത്തോടും പഴത്തൊലിയും റോസ് പൂത്തുതളിർക്കുവാൻ മികച്ച വളമാണ്. ഇവ ഒരുമിച്ച് ചേർത്ത് നന്നായി മിക്സിയിൽ അടിച്ച് വെള്ളം ഒഴിക്കുക. ഈ മിശ്രിതം റോസാച്ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ആഴ്ചയിലൊരിക്കൽ റോസാച്ചെടിയുടെ ഇങ്ങനെ ചെയ്താൽ റോസ് നന്നായി പുഷ്പിക്കുന്നത് കാണാം.
വർഷത്തിലൊരിക്കലെങ്കിലും റോസിന്റെ കൊമ്പുകൾ കോതുന്നതിന് ശ്രദ്ധിക്കുക. കൊമ്പ് കോതുന്നതിന് മികച്ച സമയം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. കോതിയ കൊമ്പുകളിൽ ബോർഡോ പേസ്റ്റ് പുരട്ടണം. കീടങ്ങൾ കോതിയ കൊമ്പിനെ ആക്രമിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ, വേനൽക്കാലത്ത് റോസിന് ദിവസേന ജലസേചനം നൽകണം.

English Summary: Try These Natural Techniques For Pest Attacks In Roses
Published on: 30 January 2022, 04:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now