Flowers

വീട്ടുമുറ്റത്ത് മുല്ലപ്പൂ വസന്തമൊരുക്കാം…

jasmine

വീട്ടുമുറ്റത്ത് മുല്ലപ്പൂ വസന്തമൊരുക്കാം…

മാർച്ച് മുതൽ മെയ് മാസം വരെ കേരളത്തിന് വസന്തമേൽകുന്ന ഏവർക്കുമിഷ്ടമുള്ള പൂച്ചെടിയാണ് മുല്ല. നട്ടുവളർത്തിയാൽ കാര്യമായ പരിചരണമൊന്നും ആവശ്യമില്ല. അത്യാവശ്യം സ്ഥലമുണ്ടെങ്കിൽ നിങ്ങളുടെ വീട്ടുവളപ്പിലും മുല്ലച്ചെടി നട്ടുവളർത്തി ആദായമുണ്ടാക്കാവുന്നതാണ്. നന്നായി സൂര്യപ്രകാശം കിട്ടുന്ന പ്രദേശത്ത്, നല്ല നീര്‍വാര്‍ച്ചാ സൗകര്യവും മണല്‍ അംശവുമുള്ള മണ്ണിൽ മുല്ല അധികമായി പൂക്കുന്നു.
കൃഷിയിൽ മികച്ച ആദായം നേടാമെന്നത് മാത്രമല്ല, മുല്ലപ്പൂ കാണുന്നതും അതിന്റെ സുഗന്ധവും ഏവരെയും ആകർഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗൃഹാതുരത്വത്തിന്റെ വസന്തമൊരുക്കിയ മൊസാണ്ട

എന്നാലും, ചിലപ്പോൾ മുല്ല വളരാതെ മുരടിക്കുന്നതും കൃത്യമായി പൂക്കാത്തതുമെല്ലാം കർഷകരെ ആശങ്കയിലാക്കാറുണ്ട്.

ഇതിനുള്ള പോംവഴികൾ മനസിലാക്കി കൃഷി ചെയ്താൽ നഷ്ടം വരില്ല. മുല്ലപ്പൂ കൃഷിയ്ക്ക് അഭികാമ്യമായ രീതികൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് വളപ്രയോഗം നടത്തേണ്ടതെന്നുമാണ് ചുവടെ വിവരിക്കുന്നത്.

മുല്ലപ്പൂ കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to Follow In Jasmine Flower Farming)

കേരളത്തിന് ഏറ്റവും മികച്ചത് കുടമുല്ല കൃഷിയാണ്. തുറസായ സ്ഥലത്ത് സൂര്യപ്രകാശം ലഭിക്കുന്നത് ഉറപ്പാക്കി മുല്ല വളർത്തുക. തണലുള്ള പ്രദേശങ്ങളിൽ താരതമ്യേന പൂക്കൾ കുറവായാണ് ഉണ്ടാകുന്നത്. ചാലുകളാക്കി തിരിച്ച്, മണ്ണ് ആവശ്യമായ ഉയരത്തില്‍ കോരി പൊക്കി വേണം തൈകള്‍ നടേണ്ടത്. ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ മാസം വരെയാണ്‌ കേരളത്തില്‍ മുല്ല നടാൻ അനുയോജ്യമായ സമയം.

വാണിജ്യാടിസ്ഥാനത്തിൽ അല്ലാതെ വീട്ടിലെ പൂന്തോട്ടത്തിൽ മുല്ല വളത്തുന്നവർക്ക് ബഡ്ഡിങ് രീതി ഉപയോഗിക്കാവുന്നതാണ്. വീട്ടിൽ പൂത്തുതളിർത്ത് മുല്ല വളരുന്നതിനായി ശരിയായ വലിപ്പമുള്ള മുല്ലയുടെ തണ്ടിൽ നിന്ന് ബഡ്ഡിങ്ങിലൂടെ തൈകൾ വളർത്തിയെടുക്കുക.
മുല്ല നടുന്ന കുഴിയിൽ ചകിരിച്ചോറ്, ചാണകപ്പൊടി, മണൽ എന്നിവ ചേർത്ത ശേഷം തൈകൾ വയ്ക്കുക. ബഡ്ഡിങ് ചെയ്യുമ്പോഴും ഇത് പ്രയോഗിക്കാവുന്നതാണ്.

കുറ്റിമുല്ല വളർത്താം… (Bush Jasmine Farming Methods)

കുറ്റിമുല്ല ബുഷ് പോലെ വളരാൻ മുല്ലയുടെ ഉണങ്ങിയ വരണ്ട കമ്പുകൾ ഇടയ്ക്കിടെ മുറിച്ചിടണം. ഉണങ്ങിയ കമ്പുകൾ മുറിക്കുന്നതിലൂടെ കുറ്റിമുല്ല നന്നായി വളരുന്നതായി കാണും. മുല്ലയ്ക്ക് 15 ദിവസം കൂടുമ്പോൾ വളങ്ങൾ നൽകണം. ചാണകപ്പൊടിയും എല്ലുപൊടിയും മുല്ലയ്ക്ക് ഇണങ്ങിയ വളമാണ്.

മുല്ലയെ ബാധിക്കുന്ന കീടശല്യങ്ങൾക്ക് പഴത്തൊലി വച്ച വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. 15 ദിവസത്തിൽ ഒരിയ്ക്കൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടി ആരോഗ്യത്തോടെ വളരാനും പൂക്കൾ തളിർക്കുന്നതിനും സഹായിക്കും. ജീവാമൃതം എന്ന ജൈവവളക്കൂട്ട്‌ കുറ്റിമുല്ലയിൽ നിറയെ പൂ പിടിക്കാൻ സഹായിക്കും.
മണ്ണ്‌, മണല്‍, ചാണകപ്പൊടി എന്നിവ തുല്യയളവില്‍ ചേര്‍ത്ത് അതിനൊപ്പം വേപ്പിന്‍പിണ്ണാക്ക്‌, എല്ലുപൊടി എന്നിവ അടിവളമായി ചേർക്കാവുന്നതാണ്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്ത് ചട്ടിയിലും ചാക്കിലും മുല്ല വളർത്താം. ശരിയായി വളപ്രയോഗം നൽകുന്നതിനൊപ്പം നന്നായി നനവ് നല്‍കാനും ശ്രദ്ധിക്കുക. വെയിൽ കിട്ടുന്ന സ്ഥലമാണെങ്കിൽ ടെറസ്സിലും മുല്ല നന്നായി വളരും.


English Summary: Turn Your Garden into A Spring For Jasmine; Here are Tips

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine