ഗംഗബോന്ധം തെങ്ങിന്റെ (Coconut) ഈ കുറിയ ഇനവുമായി ബന്ധപ്പെട്ടു തകൃതിയായി കച്ചവടം നടത്തുന്നവർ പ്രഖ്യാപിക്കുന്നത് ഇത് രാജ്യത്തെ മികച്ചത് എന്ന വിധത്തിൽ ആണ്.
വാസ്തവം അറിയാത്തവരിൽ നിന്നും കേട്ടുകേൾവി ഇല്ലാത്ത വില ഇവർ പിടിച്ച് വാങ്ങുന്നു. ഇത് ആന്ധ്രയിലെ ഒരു പൊക്കം കുറഞ്ഞ, കൂടുതലും കരിക്കിന് യോഗ്യമായ ഒരു ഇനം എന്നതിൽ കവിഞ്ഞു മറ്റൊന്നും ഇല്ല.
ഒരു പക്ഷെ ഇതിനേക്കാൾ മികച്ച കുറിയ ഇനങ്ങൾ നമുക്ക് ഉണ്ട്. കായ്ക്കാൻ 4 വർഷത്തോളം എടുക്കുന്ന ഈ ഇനം ഒന്നര വർഷത്തിൽ കായ്ച്ചു എന്നൊക്കെ പ്രചരിപ്പിച്ചു വലിയ ചതി നടന്ന് കൊണ്ടിരിക്കുന്നു.
പപ്പായ പോലെ തേങ്ങയുടെ ഷേപ്പ് ഉള്ള മരം പച്ച നിറത്തിലാണ്. ശരാശരി 60 നാളികേരം മാത്രമാണ് ലഭിച്ചു വരുന്നത്.148ഗ്രാം , കൊപ്ര ,68% വെളിച്ചെണ്ണ മുഖ്യമായും ഹൈബ്രിഡുകൾ ഉണ്ടാക്കാനും, കരിക്കിനും ആണ് ഇവയെ ഉപയോഗിക്കുന്നത്.
കേരളത്തിൽ പ്രസിദ്ധമായ ചാവക്കാട് ഇനങ്ങൾ കുറിയവയും, ഇതിലേറെ മെച്ചപ്പെട്ടവയും ആണ്. കൂടാതെ കുറിയ മലേഷ്യൻ ഇനങ്ങളും മെച്ചമായവ ഉണ്ട്.
കർഷകർ യാതൊരു കാരണവശാലും ഇത്തരം ചതികളിൽ പെടരുത്.
P. K. Ummer, principal Agrl officer Retd:9446336872
ഗുണമേന്മയുള്ള തൈകളുടെ ലക്ഷണങ്ങള്‍ (Specifications of quality seedlings)
നേരത്തെ മുളച്ച (വിത്തു തേങ്ങ പാകി 5 മാസത്തിനകം)വേഗത്തില്‍ വളരുന്ന, കരുത്തുള്ള തൈകള്‍
ധാരാളം വേരുകളും ഒരു വര്‍ഷം പ്രായമാകുമ്പോള്‍ 6-8 ഓലകളും
ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവ
മാതൃ വൃക്ഷത്തിന്റെ (ഇനത്തിന്റെ ) തനതായ സ്വഭാവ ഗുണങ്ങള്‍
ഒരു തവാരണയില്‍ ഏതാണ്ട് 65% തൈകള്‍ മികച്ച ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവയായിരിക്കും
തൈകള്‍ ഇളക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നഴ്‌സറിയില്‍ നിന്നും തൈകള്‍ മണ്‍വെട്ടിയോ പാരയോ ഉപയോഗിച്ച് ശ്രദ്ധാപൂര്‍വം ഇളക്കി എടുക്കണം. കടഭാഗത്തിന് ക്ഷതം വരുന്ന രീതിയില്‍ തൈകളുടെ ഓലകളില്‍ പിടിച്ച് വലിച്ച് പിഴുതെടുക്കാന്‍ ശ്രമിക്കരുത്.
നഴ്‌സറിയില്‍ നിന്നും ഇളക്കുന്ന തൈകള്‍ എത്രയും പെട്ടെന്ന് നടണം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം തൈകള്‍ 7 ദിവസം വരെ തണലില്‍ സൂക്ഷിക്കാം. ഈ അവസരത്തില്‍ ചിതലിന്റെ / ഉറുമ്പിന്റെ ആക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മുന്‍കരുതല്‍ എടുക്കണം.
തൈ തെങ്ങുകളുടെ പരിചരണം (Caring of coconut seedlings)
തൈ തെങ്ങുകള്‍ക്ക് ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷം വരെ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കണം. തൈ കാറ്റത്ത് ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. മഴ സമയത്ത് തൈക്കുഴിയില്‍ വെള്ളം ഊര്‍ന്ന് കെട്ടി നില്‍ക്കാന്‍ ഇട നല്‍കാതിരിക്കുക, തൈയുടെ കട ഭാഗത്ത് അടിയുന്ന മണ്ണ് മാറ്റുക,കൂടാതെ വേനല്‍ മാസങ്ങളില്‍ തണല്‍ മല്‍കുക, നനയ്ക്കുക തുടങ്ങിയവയാണ് പ്രധാന പരിചരണ മുറകള്‍.
വേനല്‍ മാസങ്ങളില്‍ നാല് ദിവസം കൂടുമ്പോള്‍ 45 ലിറ്റര്‍ വെള്ളം ഒഴിക്കണം. കുഴികളില്‍ വളരുന്ന കളകള്‍ നീക്കണം. തൈ വളരുന്നതിന് അനുസരിച്ച് മണ്ണ് വെട്ടി തടത്തിലിടുക,കുഴിയുടെ ആഴം കുറയ്ക്കുകയും വ്യാസം കൂട്ടുകയും വേണം. നാലഞ്ചു വര്‍ഷം ഇങ്ങനെ ചെയ്യുമ്പോള്‍ തൈക്കുഴി വളര്‍ച്ചയെത്തിയ ഒരു തെങ്ങിനാവശ്യമായ തടം ആയിത്തീരും.