വിത്ത്, വേരിൽനിന്നും ഉണ്ടാകുന്ന തൈകൾ എന്നിവ മൂലം സ്വാഭാവിക പുനരുത്ഭവം നടക്കുന്നുണ്ട്. വിത്തു നേരിട്ടു പാകിയും നേഴ്സറി തൈകൾ പറിച്ചുനട്ടും പുനരുത്പാദനം നടത്താം. നവംബർ-ഡിസംബർ മാസങ്ങളിൽ കായ്കൾ വിളഞ്ഞ് വിത്തെടുക്കാൻ പാകമാവും. വിളഞ്ഞ കായ്കൾ മരത്തിൽ നിന്ന് ശേഖരിച്ച് കത്തി കൊണ്ട് പിളർന്ന് വിത്തു വേർപെടുത്തണം. കായ് അങ്ങനെ തന്നെ ഉപയോഗിച്ചാൽ ബീജാങ്കുരണ ശതമാനം മോശമായിരിക്കും. ഒരു വിത്തിന് ഒരു ഗ്രാമോളം ഭാരമുണ്ട്. മുളശേഷി കുറയാതെ ഒരു വർഷം വരെ സൂക്ഷിക്കാം.
നിലമൊരുക്കലും നടീലും
വിത്ത് നഴ്സറി ബെഡ്ഡിൽ പാകി മുളപ്പിച്ച് ഉണ്ടാക്കുന്ന തൈകൾ ആറുമാസം കഴിഞ്ഞ് പറിച്ചുനടാം. വിത്തു നേരിട്ടു കൃഷിസ്ഥലത്തു പാകുന്ന രീതിയും ഫലപ്രദമാണ്. കമ്പു കുത്തിയും വെച്ചുപിടിപ്പിക്കാം. ഒന്നരയടി ആഴത്തിലും അത്രതന്നെ വ്യാസത്തിലുമുള്ള കുഴികളുണ്ടാക്കി അതിൽ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഇട്ട് മൂടിയശേഷം തൈകൾ നടാം.
വളപ്രയോഗവും പരിചരണവും
വളർച്ചകാലത്ത് പ്രത്യേക പരിചരണങ്ങൾ ഒന്നും തന്നെ ആവശ്യമായി വരുന്നില്ലെങ്കിലും ആദ്യവർഷങ്ങളിൽ നല്ല വരൾച്ചയുണ്ടെങ്കിൽ ചെറിയതോതിൽ ജലസേചനം നല്ലതാണ്.
വിളവെടുപ്പ്
ഏകദേശം 5 വർഷം പ്രായമായാൽ കായ, ഇല എന്നിവ ശേഖരിക്കാം. പത്തുവർഷം കഴിഞ്ഞാൽ നിയന്ത്രിതമായ രീതിയിൽ തൊലിയും വരും ശേഖരിക്കാവുന്നതാണ്. പതിനഞ്ചുവർഷം പ്രായമായ ഒരു മര ത്തിൽനിന്നും ഏകദേശം 50 കിലോ പച്ച വേരും 25 കിലോ തൊലിയും ലഭിക്കും.
സംസ്ക്കരണം
ശേഖരിച്ച വേര് വൃത്തിയായി കഴുകിയതിനു ശേഷം നന്നായി ഉണ ങ്ങിയെടുക്കുക. വേര് ഉണങ്ങിക്കഴിയുമ്പോൾ തൂക്കത്തിൽ ഏകദേശം 20% മാത്രമേ കുറവു വരികയുള്ളു. തൊലിയും മറ്റും ഉണങ്ങുമ്പോൾ 50 ശതമാനത്തോളം കുറവുവരും.
ഔഷധ ഗുണത്തിനു പുറമെ ജൈവഡീസൽ നിർമ്മാണരംഗത്തും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉങ്ങിൻ കായ. ആയുർവേദത്തിൽ ആരഗ്വധാദിഗണത്തിൽ പെടുന്ന ഉങ്ങിന്റെ വേര്, തൊലി, ഇലകൾ, പൂവ്, കായ എന്നിവയെല്ലാം തന്നെ ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നു. കുഷ്ഠ വൃണങ്ങളിൽ ഉങ്ങിന്റെ കുരു ചതച്ചിട്ടു കൊടുക്കുന്നത് നല്ലതാണ്. ഒടിവ്, ചതവ്, നീര് എന്നിവയ്ക്ക് ഉങ്ങിൻ പട്ട കൊണ്ട് എണ്ണ കാച്ചി തേയ്ക്കുക.
രക്തശുദ്ധിക്കും കുടൽ സംബന്ധമായ രോഗങ്ങൾക്കും ഉങ്ങിൻവേര് വളരെ ഫല പ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുപത്തഞ്ചോളം ഔഷധങ്ങളിൽ ഉങ്ങിന്റെ ഭാഗങ്ങൾ ചേരുന്നു. ഇത് അരക്കുണ്ടാക്കുന്ന പ്രാണിയെ വളർത്താൻ പറ്റിയ ആതിഥേയ മരമാണ്. വനവൽക്കരണത്തിനു അനുയോജ്യമായ മരമാണ്. ഉങ്ങിന്റെ തൊലിയ്ക്കും എണ്ണയ്ക്കും ഔഷധമൂല്യമുണ്ട്.
ഉങ്ങ് എണ്ണ ത്വക് രോഗചികിത്സയ്ക്ക് ഉപയോഗിക്കുന്നു. വിത്ത് അരച്ചിടുന്നതും ത്വക് രോഗങ്ങൾക്ക് നല്ലതാണ്. ഉങ്ങ് എണ്ണയുടെ വൃണവ്യരോപണ ശേഷിക്കു നിദാനം അതിലടങ്ങിയിരിക്കുന്ന കരാൻ ജിൻ എന്ന പദാർഥമാണ്.