Updated on: 24 October, 2024 5:23 PM IST
ജീവാമൃതം തയ്യാറാക്കുന്നത്

ജീവാമൃതം തയ്യാറാക്കുന്നതിനുള്ള പ്രധാന ചേരുവയായി ചാണകമാണ് ഉപയോഗിക്കുന്നത്. ചാണകത്തിൽ അസറ്റോബാക്ടർ, അസോസ്പൈറില്ലം (നൈട്രജൻ ചെടികൾക്ക് ലഭ്യമാക്കി കൊടുക്കുന്നവ). സ്യൂഡോമോണാസ് (ഫോസ്‌ഫറസ്-സൊലൂബിലൈസർ), ബാസിലസ് സിറിയസ് (പൊട്ടാഷ് -സൊലൂബിലൈസർ) എന്നിങ്ങനെ നിരവധി സൂക്ഷ്മാണുക്കൾ അടങ്ങിയിരിക്കുന്നു. ഗോമൂത്രം മൈകോപ്ലാസ്മ, വൈറസ്, ബാക്ടീരിയ, ഫംഗസ്, നിമാവിരകൾ, രോഗങ്ങൾക്കു കാരണമാകുന്ന സൂക്ഷ്മാണുക്കൾ, കീടങ്ങൾ എന്നിവയ്ക്കെതിരെ സസ്യങ്ങളുടെ പ്രതിരോധം വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണകവും ഗോമൂത്രവും അമിനോ ആസിഡുകളാൽ സമ്പുഷ്ടമായതിനാൽ ജൈവവളത്തിലെ നൈട്രജൻ ശതമാനം വർദ്ധിക്കുന്നു. ശർക്കരയിൽ ഏകദേശം 30 ശതമാനം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് സസ്യങ്ങൾക്കുള്ള ഗുണമേന്മയുള്ള പോഷകങ്ങളാണ്. ഇത് സസ്യങ്ങളുടെ വളർച്ചയ്ക്കും വിളവിനും വലിയ തോതിൽ ആവശ്യമാണ്. കടലമാവിൽ വലിയ തോതിൽ അമിനോ ആസിഡുകൾ ഉള്ളതിനാൽ ഉപകാരപ്രദമായ സുഷമജിവികളുടെ വളർച്ചയെ സഹായിക്കുന്നു. ഇത് വഴി രോഗങ്ങളെ ചെറുക്കാൻ കഴിയുന്ന ആരോഗ്യകരമായ വേരുകളുടെ വളർച്ച കൂട്ടുന്നു.

ജീവാമൃതം പുളിപ്പിക്കൽ പ്രക്രിയയിലൂടെ തയ്യാറാക്കുമ്പോൾ നമ്മൾ ഉപേയാഗിക്കുന്ന അസംസ്കൃത വസ്തുക്കളിൽ ഉള്ള പ്രയോജനകരമായ സൂഷ്മജീവികളുടെ എണ്ണം വർധിക്കുന്നു.  പരമാവധി പ്രയോജനപ്രദമായ സൂക്ഷ്മാണുക്കളുടെ എണ്ണം തയ്യാറാക്കിയ തീയതി മുതൽ 9 - 14 ദിവസങ്ങൾക്കിടയിലാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരിക്ഷണ നിരീക്ഷണത്തിൽ ജീവാമൃതം ഉണ്ടാക്കുമ്പോൾ ഘടികാര ദിശയിലും എതിർ ഘടികാര ദിശയിലും ഒരുമിച്ചു ഇളകുന്നതിലാണ് ഒരു ദിശയിൽ (ഒന്നുകിൽ ഘടികാര ദിശയിൽ അല്ലെങ്കിൽ എതിർ ഘടികാര ദിശയിൽ) ഇളകുന്നതിനേക്കാൾ സൂഷ്മാണുക്കളുടെ എണ്ണം കുടുതലായി കാണപ്പെട്ടത്.

സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫംഗസ്, ആക്റ്റിനോമൈസെറ്റുകൾ, ഫോസ്ഫേറ്റ് ലയിക്കുന്ന സൂക്ഷ്മാണുക്കൾ, നൈട്രജൻ ഫിക്സറുകൾ, ഫ്ലൂറ സെന്റ് സ്യൂഡോമോണാസ്, പൊട്ടാസ്യം ലയിപ്പിക്കുന്ന സൂക്ഷ്മാണുക്കൾ, സിങ്ക് ലയിപ്പിക്കുന്ന സൂക്ഷ്മാണുക്കൾ. തുടങ്ങിയവയുടെ വളർച്ചയും കൂടുന്നുണ്ട്. ബാക്റ്റീരിയകളായ അസറ്റോബാക്റ്റർ. ബാസിലസ്, ബെയ്ജെറിങ്കിയ, ക്രോമോബാക്ടീരിയം, റോസോമൈക്രോബിയം എന്നിവയും ജീവാമൃതത്തിൽ കാണപ്പെടുന്നുണ്ട്.

ജീവാമൃതത്തിൽ ഉള്ള സൂഷ്മജീവികൾ സസ്യാധിഷ്ഠിത ജൈവ അസംസ്കൃത വസ്തുക്കൾ വേഗത്തിൽ അഴുകുന്നതിനും അതിൽ അടങ്ങിയിരിക്കുന്ന ലിഗ്നിൻ, ടാനിക് ആസിഡ്, എണ്ണ എന്നിവ നീക്കം ചെയ്യുവാനും സഹായിക്കുന്നു. അതു പോലെ ജീവാമൃതത്തിൽ സസ്യവളർച്ചയെ സഹായിക്കുന്ന ഹോർമോണായ ഇൻഡോൾ അസെറ്റിക് ആസിഡ് ഉണ്ട്.

ജീവാമൃതം കാർബൺ. നൈട്രജൻ. ഫോസ്‌ഫറസ്, പൊട്ടാസ്യം, നിരവധി മൈക്രോ ന്യൂട്രിയന്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടവും കുടിയാണ്. ജീവാമൃതം. അസിഡിറ്റി ഉള്ള മണ്ണിൽ പ്രയോഗിക്കുമ്പോൾ pH വർധിക്കുകയും ആൽക്കലൈൻ മണ്ണിൽ pH കുറയ്ക്കുകയും ചെയ്ത് സസ്യങ്ങൾക്ക് പരമാവധി പോഷകങ്ങളുടെ ലഭ്യതയ്ക്ക് അനുകൂലമായ സാഹചര്യമായ pH 6.5 മുതൽ 7.8 വരെയാക്കുന്നു. ഇതുവഴി വിളകൾക്ക് പോഷകങ്ങളുടെ ആഗിരണം എളുപ്പത്തിൽ സാധ്യമാകുന്നു. അതു മൂലം വിളകളുടെ വളർച്ച കൂടുകയും വിളവ് വർദ്ധിക്കുകയും ചെയുന്നു. ജീവാമൃതം ഉപയോഗിക്കുന്നതിലൂടെ മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർധിക്കുകയും സൂക്ഷ്മാണുക്കൾ സജീവമാകുകയും ചെയ്യുന്നു. ജീവാമൃതം സസ്യങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാകുന്നത് വളർച്ചയുടെ പ്രാരംഭഘട്ടത്തിലാണ്. ജീവാമൃതം ഉപയോഗിക്കുമ്പോൾ മണ്ണിൻ്റ രാസഘടന. - ധാതു ഗുണങ്ങൾ. അതിൻ്റെ ഫലഭൂയിഷ്ഠത എന്നിവ മെച്ചപ്പെടുന്നതായും പഠനങ്ങൾ കാണിക്കുന്നു..

English Summary: Use and benefits of using jeevamruth
Published on: 01 October 2024, 11:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now