Updated on: 17 November, 2022 11:03 AM IST
കണ്ണട വെച്ച കുട്ടി

ചെറുചേമ്പിലെ പ്രധാന ഘടകം അന്നജവും (70-80 %) മാംസ്യവുമാണ് (11 %). ഈ മാംസ്യത്തിൽ ലൈസിൻ ഒഴികെയുള്ള എല്ലാ അമിനോ അമ്ലങ്ങളും അടങ്ങിയിരിക്കുന്നു. ഇവയുടെ കിഴങ്ങുകളിൽ കൊഴുപ്പ് കുറവാണെങ്കിലും ധാതുലവണങ്ങളായ ഇരുമ്പ്, കാൽസ്യം, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, കോപ്പർ, എന്നിവ നല്ല അളവിൽ കാണപ്പെടുന്നു.

ചേമ്പിലെ മ്യൂസിലേജ് അഥവാ കൊഴുത്ത പദാർത്ഥം പല തരത്തിലുള്ള നിഷ്പക്ഷ പോളീസാഡുകൾ, നാരുകൾ, മാംസ്യം എന്നിവയുടെ ഒരു മിശ്രിതമാണ്. ആരോഗ്യ സംബന്ധമായി നോക്കിയാൽ, ശരീരത്തിൽ പലഗുണങ്ങളും പകർന്ന് നൽകാനുള്ള കഴിവുണ്ട്. അവയിൽ പ്രധാനമായവ ആഹാരം അന്നനാളത്തിലൂടെ മെല്ലെ ഇറങ്ങുന്നതിനും, മലബന്ധം തടയത്തക്ക രീതിയിൽ ശരീരത്തിനകത്ത് ജലാംശം പിടിച്ചുവയ്ക്കുന്നതിനും, രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു എന്നുള്ളതാണ്.

ചേമ്പിന്റെ ഇല വ്യാപകമായി ഒരു ഇലക്കറിയായി ഉപയോഗിക്കാനുള്ള പ്രധാന കാരണം അവയിൽ നല്ല തോതിൽ അടങ്ങിയിരിക്കുന്ന മാംസ്യം, ബീറ്റാ കരോട്ടിൻ, ഇരുമ്പ്, വൈറ്റമിൻ സി എന്നിവയാണ്. ചേമ്പിന്റെ തളിരിലകളിൽ നല്ല അളവിൽ വിറ്റാമിൻ എയോടൊപ്പം നിരോക്സീകാരകങ്ങളായ ബീറ്റാ കരോട്ടിനും, ക്രിപ്റ്റോ സാന്തിനും അടങ്ങിയിരിക്കുന്നു. ചേമ്പിന്റെ 100 ഗ്രാം പച്ച ഇലയിൽ ഏകദേശം 4825 IU, വിറ്റാമിൻ എ ശുപാർശയുടെ 161% അടങ്ങിയിരി ക്കുന്നു. ഈ രാസ സംയുക്തങ്ങൾ, ആരോഗ്യമുള്ള എണ്ണമയമുള്ള നില നിർത്തുന്നതിനും, കണ്ണിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഇതിനു പുറമെ ഇലകളിൽ നല്ല തോതിൽ പ്രധാനപ്പെട്ട വിറ്റാമിനുകളായ ബി-6, ഫോളിക് അമ്ലം, റിബോഫ്ളാവിൻ, പാന്റോതെനിക് അമ്ലം, തയാമിൻ എന്നിവയും അടങ്ങിയിരിക്കുന്നു.

പോഷകപരമായി ചെറുചേമ്പിന് സമമാണ് ശീമച്ചേമ്പ് അഥവാ പാൽച്ചേമ്പ് വെട്ടുചേമ്പ്.ഇവയുടെ തള്ളച്ചേമ്പും, മുട്ടചേമ്പും. ഇലയും ഭക്ഷണ യോഗ്യമാണ്. ഇവയുടെ കിഴങ്ങിൽ ഏകദേശം 70-80% വരെ ജലാംശവും, 22-40% വരെ അന്നജവുമുണ്ട്. പക്ഷേ, മാംസ്യം, കൊഴുപ്പ്, നാരുകൾ എന്നിവ വളരെ കുറവാണ്.

കിഴങ്ങു വിളകളിൽ വളരെയേറെ ഔഷധ മൂല്യവും , പോഷക പ്രധാനവുമായ ഒരു വിളയാണ് ചേന. ഇതിന്റെ കിഴങ്ങ് ഒരു പോഷക സമൃദ്ധമായ പച്ചക്കറി തരത്തിലുള്ള ആയുർവേദ മരുന്നുകളിൽ കൂട്ടായും ഉപയോഗിച്ചു വരുന്നു. ഈ കിഴങ്ങുകൾ ഭക്ഷ്യനാരുകളുടെയും, ഫ്ളാവിനോയിഡുകൾ, പോളിഫിനോളുകൾ തുടങ്ങിയ സസ്യ രാസസംയുക്തങ്ങളുടെയും സംപുഷ്ടമായ ഒരു ഉറവിടമാണ്.

കൂടാതെ, ഈ കിഴങ്ങുകളിൽ ഉയർന്ന തോതിൽ വിറ്റാമിൻ സി, ബി-6, എ എന്നിവയും ധാതുലവണങ്ങളായ പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് എന്നിവയും അടങ്ങിയിരിക്കുന്നു. കിഴങ്ങിലും, ഇലയിലും അടങ്ങിയിരിക്കുന്ന പോഷകവിരുദ്ധ രാസസംയുക്തമായ കാൽസ്യം ഓക്സലേറ്റാണ് ഇവ കൈകാര്യം ചെയ്യുമ്പോഴും കഴിക്കുമ്പോഴും ഉണ്ടാകുന്ന ചെറിച്ചിലിനുകാരണം. പല തരത്തിലുള്ള സംസ്കരണ പ്രക്രിയയിലൂടെ ഇവയിലെ കാൽസ്യം ഓക്സലേറ്റിന്റെ അളവ് കുറച്ച് ചൊറിച്ചിൽ ഇല്ലാതാക്കാൻ സാധിക്കും.

English Summary: USE CHEMBU LEAF TO AVOID EYE DISORDERS IN CHILDREN
Published on: 17 November 2022, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now