കളമിശ്രിതം
ചെടികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവ ചെടികൾക്ക് നൽകുന്നതിനുള്ള മിശ്രിതമാണ് കളമിശ്രിതം.ചെടികളുടെ പെട്ടെന്നുള്ള വളർച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമായ ഒരു പോഷക വളമാണ് കളമിശ്രിതം. നമ്മുടെ ചുറ്റുവട്ടത്തുള്ള കളച്ചെടികളും വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന കുറച്ചു സാധനങ്ങളും സമ്മിശ്രമായി ചേർത്ത് ഉണ്ടാക്കുന്നതാണ് ഇത്. ചെടികൾക്ക് ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ കാൽസ്യം, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് എന്നിവ ചെടികൾക്ക് നൽകുന്നതിനുള്ള മിശ്രിതമാണ് കളമിശ്രിതം.
ആവശ്യമായ സാധനങ്ങൾ-
25 കി.ഗ്രാം വിവിധയിനം കളച്ചെടികൾ, 250 ഗ്രാം കല്ലുപ്പ്, 250 ഗ്രാം വാളൻപുളി, 200 ഗ്രാം കറുത്ത ശർക്കര,
നിർമ്മിക്കുന്ന വിധം
ഒരു പ്ലാസ്റ്റിക് ഡമ്മിൽ 100 ലിറ്റർ വെള്ള മെടുത്ത് മേൽപറഞ്ഞ സാധനങ്ങൾ ഇതിൽ ചേർക്കുക. 3 ദിവ സത്തിൽ ഒരിക്കൽ നന്നായി ഇളക്കിചേർക്കുക. 15 ദിവസത്തിനു ശേഷം ഇതെടുത്ത് അവശിഷ്ടങ്ങൾ നീക്കി ചെടികളുടെ ചുവ ട്ടിൽ ഒഴിച്ച് കൊടുക്കുക.
സൂക്ഷ്മ മൂലകങ്ങൾ അടങ്ങിയ സസ്യങ്ങൾ
വാളൻപുളി ഇല - സിങ്ക്
എരുക്ക്, ഉമ്മം, ജട്രോഫ, കറ്റാർവാഴ - ബോറോൺ
വഴുതന - മാംഗനീസ്, മഗ്നീഷ്യം
കടുക്, എള്ള് - സൾഫർ
കരിനൊച്ചി - കാൽസിയം
കൊങ്ങിണി, ചാവോക്ക്, ഇല്ലി - സിലിക്ക
വെണ്ട - അയഡിൻ
കറിവേപ്പില, മുരിങ്ങയില - അയൺ
മഞ്ഞപ്പൂക്കൾ - മോളിബ്ഡിനം
മേൽപറഞ്ഞിരിക്കുന്നവയെല്ലാം 500 ഗ്രാം വീതം എടുത്ത കൊത്തിയരിഞ്ഞ് വെള്ളത്തിലിട്ട് ചീയിച്ച് പിഴിഞ്ഞ് അരി ച്ചെടുത്ത് ചെടികളുടെ ഇലകളിലും ചുവട്ടിലുമായി ഒഴിച്ചാൽ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കാം.
ചുക്കാസ്ത്രം
പച്ചക്കറികളിലെ കുമിൾ രോഗങ്ങൾക്ക് മികച്ച പ്രതിവിധിയാണ് ചുക്കാസ്ത്രം. ചുക്ക് പൊടി കൊണ്ട് ധാരാളം ഔഷധ ഉപയോഗങ്ങൾ നമുക്കറിയാം. മനുഷ്യനിലെ പല രോഗങ്ങൾക്കും മറു മരുന്നായ ചുക്ക് ചെടികൾക്ക് ഒരു ഉത്തമ ടോണിക്കും ജൈവ കീടനാശിനിയും ആണ്
ഇത് ഒരു നല്ല കുമിൾ നാശിനിയാണ്.
ആവശ്യമായ സാധനങ്ങൾ
ചുക്കുപൊടി 200 ഗ്രാം
വെള്ളം 2 ലിറ്റർ
പശുവിൻപാൽ 2 ലിറ്റർ
നിർമ്മാണം
2 ലിറ്റർ വെള്ളത്തിൽ ചുക്കുപൊടി നന്നായി യോജി പ്പിച്ച് ഇളക്കി തിളപ്പിക്കുക. അടിയിൽ പിടിക്കരുത്. ഒരു ലിറ്റ റാക്കി കുറുക്കി ഇറക്കി വെച്ച് തണുക്കാൻ അനുവദിക്കുക. ശേഷം 200 ലിറ്റർ വെള്ളത്തിൽ ഈ ചുക്കുകഷായം ചേർത്ത് ഇളക്കി യോജിപ്പിക്കുക, പിന്നീട് 2 ലിറ്റർ പാൽ ചേർത്ത് യോജിപ്പിക്കുക. 24 മണിക്കൂർ അടച്ച് തണലിൽ സൂക്ഷിക്കുക.
ഉപയോഗരീതി
കുമിൾ രോഗങ്ങൾക്കെതിരെ നേരിട്ട് ഉപയോഗിക്കാം. നിർമ്മിച്ച് 48 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചാൽ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ.