കേരള സർക്കാർ ഗ്രോബാഗുകൾ ഉപേക്ഷിക്കാനുള്ള നീക്കം തുടങ്ങി കഴിഞ്ഞു. കാരണം ഈ ഗ്രോബാഗുകൾ പരിസ്ഥിതിക്ക് പ്രശ്നം ഉണ്ടാക്കുന്നതും പെട്ടെന്ന് നശിപ്പിക്കുന്നതുമാണ്. എന്നാൽ ഇതിനു പരിഹാരമായാണ് പച്ച ബാഗുകൾ. തമിഴ്നാട്ടിൽ വലിയ രീതിയിലും കേരളത്തിൽ ചെറിയതോതിലും ഉപയോഗിച്ചുകൊണ്ടിരുന്ന HDPE പച്ച ഗ്രോബാഗുകൾ ഇനി വ്യാപകമാകാൻ സമയമായി.
7 മുതൽ 10 വർഷം വരെ നിലനിൽക്കുന്നു
പച്ചനിറത്തിലുള്ള ഈ ഗ്രോ ബാഗുകൾ ഏഴ് വർഷത്തിൽ കൂടുതൽ നിലനിൽക്കുകയും ചെയ്യുന്നു. കൂടാതെ ഗ്രോ ബാഗുകൾക്ക് നല്ല കട്ടിയുള്ളതിനാൽ എളുപ്പത്തിൽ മറ്റൊരിടത്ത് കൊണ്ടുപോകാൻ കഴിയിന്നു. അമിതമായ ഉപയോഗം കാരണം ഇവ കീറി പോകുകയോ നശിക്കുകയോ ചെയ്യുന്നില്ല. വളരെ സുഖകരമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എളുപ്പത്തിൽ എടുത്തോണ്ട് പോകാൻ കഴിയുന്നു.
വെർട്ടിക്കൽ ഗാർഡനിങ്
കൂടാതെ ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത വെർട്ടിക്കൽ ഗാർഡനിങ്, കിഴങ്ങുവർഗ്ഗവിളകൾ കൃഷിചെയ്യാൻ എന്നിവയ്ക്ക് ഉത്തമമാണ് . ഈ ബാഗുകളുടെ വശങ്ങളിൽ നിരവധി ദ്വാരങ്ങൾ ഇട്ട് വെർട്ടിക്കൽ ഗാർഡനിംഗ് ചെയ്യാൻ കഴിയും. ഒരു ഗ്രോബാഗിൽ തന്നെ മുപ്പതിൽ കൂടുതൽ മുളക്, ചീര, ഇലവർഗങ്ങൾ എന്നിവ കൃഷി ചെയ്യാൻ കഴിയും.
കിഴങ്ങു വിളകൾ എളുപ്പത്തിൽ വിളവെടുക്കാൻ സിബ്ബ് സംവിധാനം
കൂടാതെ ഈ ഗ്രോബാഗുകളുടെ വശങ്ങളിൽ തുറക്കാവുന്നതും അടയ്ക്കാവുന്നതും ആയ സിബ് സംവിധാനവുമുണ്ട് . ഇങ്ങനെയുള്ള ഗ്രോബാഗുകളിൽ കിഴങ്ങ് വിളകൾ, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ കൃഷി ചെയ്യാൻ കഴിയും. വിളവെടുപ്പ് സമയം ആകുമ്പോൾ ഇതിന്റെ വശങ്ങളിലെ സിബ്ബ് തുറന്ന് നമുക്ക് ആവശ്യമുള്ള കിഴങ്ങുകൾ എടുക്കാം. സാധാരണരീതിയിൽ നമ്മൾ ചെയ്യുന്നതുപോലെ ഗ്രോ ബാഗിൽ നിന്ന് ചെടി പറിച്ചെടുത്ത് കിഴങ്ങുകൾ വിളവെടുക്കേണ്ട ആവശ്യമില്ല .
വീട്ടിനകത്ത് തൂക്കിയിടാം
ഇതുകൂടാതെ ഈ പച്ച ഗ്രോബാഗുകൾ വീട്ടിനകത്തെ ജനൽ കമ്പികളിൽ കെട്ടിയിട്ട് ഒരു വ്യക്തിക്ക് ഗാർഡനിങ് മാതൃകയിൽ ചെടികൾ വളർത്തിയെടുക്കാം . ഇവയുടെ കട്ടിയും ഈടും ബലവും കാരണം ഇതൊരിക്കലും കീറി പോവുകയുമില്ല. കൂടാതെ കാലങ്ങളോളം നിലനിൽക്കുകയും ചെയ്യും. വീട്ടിനകത്തെ കൃഷിയും വളരെ സുഗമായി ഇത് ഉപയോഗിച്ചു ചെയ്യാം