Updated on: 1 May, 2021 1:43 AM IST
സൂക്ഷ്മ ജീവികൾ

ബാംഗ്ലൂരിലെ യൂനിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ സയന്‍സിലെ റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗാനിക് ഫാമിംഗിന്റെ നോഡൽ ഓഫീസറും കോഡിനേറ്ററുമായ പ്രൊഫ: എൻ. ദേവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ജീവാമൃതത്തെ കുറിച്ചും ബീജാമൃതത്തെ കുറിച്ചുമുള്ള ഒരു പഠനമുണ്ട്. അതിൽ ഏതെല്ലാം സൂക്ഷ്മ ജീവികൾ ഈ രണ്ട് മിശ്രിതത്തിൽ അടങ്ങിയിരിക്കുന്നുവെന്നും ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ അളവും ഈ മിശ്രിതങ്ങളുടെ പി.എച്ചും കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

ജീവാമൃതത്തിൽ

ബാക്ടീരിയകളായpseudomonas sp, Bacillus sp, നൈട്രജൻ ഫിക്സിംഗ് ബാക്ടീരിയകളായAzatobacter sp, A. chroococcum, Beijerinkia sp,

ആക്ടിനോമൈസീട്സ് ആയ Streptomyces,ഫംഗസുകളായTrichoderma sp, Fusarium sp, ഫോസ്ഫേറ്റ് സോലുബലൈസിംഗ് ഫംഗസുകളായ Aspergillus sp, penicillum sp തുടങ്ങിയ സൂക്ഷ്മ ജീവികൾ അടങ്ങിയിരിക്കുന്നു.

ജീവാമൃതം ഉണ്ടാക്കി കഴിഞ്ഞാൽ ആദ്യത്തെ പത്ത് ദിവസത്തിനുള്ളിൽ ഈ സൂക്ഷ്മ ജീവികളുടെ അളവ് വർദ്ധിക്കുന്നതായി കാണാം. പത്ത് ദിവസം കഴിഞ്ഞാൽ പിന്നെ കുറഞ്ഞു വരുന്നു

ബാക്ടീരിയകളുടെ എണ്ണം ഉണ്ടാക്കി കഴിഞ്ഞ ആദ്യ ദിവസം 213 കോളനി ഫോമിംഗ് യൂണിറ്റാണെങ്കിൽ (CFU)പത്താം ദിവസം 855 ആണ്. ഒരു കോളനി ഫോമിംഗ് യൂണിറ്റിൽ

10 ^5( (10 raised 5) എണ്ണം ബാക്ടീരിയകളാണ് ഉള്ളത്. അതായത്10×10×10×10×10= 100000.അതായത് ഒരു ലക്ഷം ബാക്ടീരിയകൾ.213×100000 = 2,13,00000ബാക്ടീരിയകൾ ആദ്യ ദിവസമുണ്ടെങ്കിൽ പത്താം ദിവസം അത് 8, 55,00000 (എട്ട് കോടി അൻപത്തഞ്ച് ലക്ഷം) ബാക്ടീരിയകളായി വർദ്ധിക്കുന്നു.

ബാക്ടീരിയകളുടെ അത്ര എണ്ണമില്ലങ്കിലും ഇതുപോലെ തന്നെ ഫംഗസുകളുടെയും ആക്ടിനോമൈസീട്സുകളുടെയും നൈട്രജൻ ഫിക്സിംഗ് സൂക്ഷ്മ ജീവികളുടെയും ഫോസ്ഫേറ്റ് സോലുബലൈസേർസ് സൂക്ഷ്മ ജീവികളുടെയും എണ്ണം വർദ്ധിക്കുന്നതായി കാണാം.

ഇനി ബീജാമൃതം നമുക്ക് പരിശോധിക്കാം.

ബീജാമൃതത്തിനകത്തും ഇതുപോലെ അനേകം സൂക്ഷ്മ ജീവികൾ കാണാം. ഇവിടെ ഒരു പ്രത്യേകകതയുള്ളത് ഉണ്ടാക്കി കഴിഞ്ഞ ആദ്യ ദിവസം സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുതലും പിന്നീടുള്ള ദിവസം കുറയുന്നതുമായിട്ടാണ് കാണപ്പെടുന്നത് (Table 2).ആദ്യ ദിവസം ബാക്ടീരിയ623 CFU, ഫംഗസുകൾ 22 CFU,ആക്ടിനോമൈസീട്സ് 2 CFU, നൈട്രജൻ ഫിക്സേർസ് 71 CFU,ഫോസ്ഫേറ്റ് സോലുബലൈസേർസ് 52 CFU.

ഇത് പിന്നീടുള്ള ദിവസം കുറയുന്നതായി കാണാം. അതു കൊണ്ടാണ് പാലേക്കർ ബീജാമൃതം തയ്യാറായി കഴിഞ്ഞാൽ ഉടൻ ഉപയോഗിക്കണമെന്നും ജീവാമൃതം രണ്ടു മൂന്നു ദിവസം കഴിഞ്ഞ് ഉപയോഗിക്കാനും പറയുന്നത്. കൂടാതെ ജീവാമൃതത്തിനകത്തും ബീജാമൃതത്തിനകത്തും കുറഞ്ഞ അളവിൽ നൈട്രജൻ, ഫോസ്ഫറസ്,പൊട്ടാഷ്, മാംഗനീസ്, സിങ്ക്,അയേൺ, കാൽസ്യം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.

ജീവാമൃതത്തിന്റെ pHതയ്യാറാക്കിയ ആദ്യ ദിവസം 4.92 ആണെങ്കിൽ അടുത്ത ദിവസങ്ങളിൽ വർദ്ധിച്ച് ആറാം ദിവസമാകുമ്പോഴേക്കും 7. 78 ആകുന്നു.

ബീജാമൃതമാകട്ടെ ആദ്യ ദിവസം തന്നെ 8. 02 ആണ്pH. നാടൻ പശുവിന്റെ ചാണകത്തിന്റെ pH 8.08 ഉം ഗോമൂത്രത്തിന്റെ pH 8.16ഉം ആണ്. ഇത്തരം മിശ്രിതങ്ങൾ ഉപയോഗിച്ചാൽ മണ്ണിന്റെ പുളിരസം കൂടുമെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്.

പശുവിന്റെ മൂത്രത്തിനു പകരം മനുഷ്യ മൂത്രം ഉപയോഗിച്ചാലെന്താ എന്ന് ചിലർ ചോദിക്കാറുണ്ട്. മനുഷ്യ മൂത്രം അസിഡിക്കാണ്. മനുഷ്യ മൂത്രത്തിന്റെ pH Average 6ആണ്. വ്യക്തികൾക്ക് അനുസരിച്ച് അത് മാറികൊണ്ടിരിക്കും. (4.5മുതൽ 7 വരെ).

ചാണകത്തിലെ NPK (0.70: 0.285: 0.231) കുറവാണ്. ചാണകത്തിലെ NPKഅളന്ന് അതിന്റെ അടിസ്ഥാനത്തിലാണ് FYMഅഞ്ച് ടൺ ഇടണമെന്നൊക്കെ പറയുന്നത്. എന്നാൽ ജൈവകൃഷിയിൽ ചാണകമിടുന്നത് ഒരു ഡീകെയിംഗ് ഏജന്റും കൂടിയായിട്ടാണ്.

ജൈവവസ്തുക്കളെ പെട്ടെന്ന് വിഘടിപ്പിച്ചു ചേർക്കാനുള്ള ഒരു മാധ്യമമായിട്ടാണ് ചാണകം പ്രധാനമായിട്ടും ഉപയോഗിക്കുന്നത്. കാരണം വ്യത്യസ്ത ഗുണങ്ങളുള്ള അനേക കോടി സൂക്ഷ്മ ജീവികൾ ചാണകത്തിലടങ്ങിയിട്ടുണ്ട്.

ചാണകത്തിലടങ്ങിയിരിക്കുന്ന പലതരം ബാകടീരിയകൾ (phyla: bacteroibetes, firmicutes, propeobacteria)സെല്ലുലോസ്, ലിഗ്നിൻ,കൈറ്റിൻ, ക്സൈലൻ തുടങ്ങിയ കട്ടിയുള്ള ജൈവവസ്തുക്കളെപ്പോലും വിഘടിപ്പിച്ച് ചേർക്കാൻ കഴിവുള്ളവരാണ്.Acinetobactor, pseudomonas, Bacillus, stenotrophomona തുടങ്ങിയ ബാക്ടീരിയകൾ മണ്ണിൽ നൈട്രജൻ ഫിക്സിംഗിനും ഫോസ്ഫേറ്റ് സോലുബലൈസിംഗിനും സഹായിക്കുന്നു.

ബാസിലസ്,സ്യൂഡോമോണാസ് എന്നിവ ആന്റി ബാക്ടീരിയൽ ആന്റിഫംഗൽ ശേഷിയുള്ളവരാണ്. അതിനാൽ ചില ബാക്ടീരിയൽ, ഫംഗൽ രോഗങ്ങളെ ചെറുക്കാൻ ശേഷിയുണ്ട്. (നെല്ലിലെ ബാക്ടീരിയൽ ബ്ലൈറ്റിന് ചാണകപ്പാലാണ് ഏറ്റവും നല്ല പ്രതിവിധി).

എൻ. പി. കെ യോടൊപ്പം മറ്റു ചില സൂക്ഷ്മ മൂലകങ്ങളും ചാണകത്തിലുണ്ട്. അതിനാൽ ചെറിയ തോതിലാണെങ്കിലും മൂലകങ്ങളും ചാണകത്തിൽ നിന്ന് ചെടികൾക്ക് ലഭ്യമാകുന്നു.

ഗോമൂത്രത്തിലാകട്ടെ ചെറിയ അളവിലാണെങ്കിലും നൈട്രജനും ഫോസ്ഫറസും പൊട്ടാഷും കൂടാതെ സൾഫർ,സോഡിയം, മാഗനീസ്,അയേൺ, ക്ലോറിൻ,മെഗ്നീഷ്യം, കാത്സ്യം,സാൾട്ടും ഹോർമോണും എൻസൈമും അമിനോ ആസിഡും അങ്ങിനെ അനേകം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഗോമൂത്രം ആന്റി ഓക്സിഡന്റും ആന്റി ഫംഗലും കൂടിയാണ്. ഗോമൂത്രത്തിലെ NPK 1.67: 0.112: 2.544 എന്ന തോതിലാണ്. തീരെ കുറവല്ല. പൊട്ടാസ്യം മറ്റു മൂലകങ്ങളെക്കാൾ കൂടുതലാണ്. ഗോമൂത്രത്തിൽ 95ശതമാനം വെള്ളവും 2.5ശതമാനം യൂറിയയും 2.5ശതമാനം മിനറൽസും എൻസൈമ്സും ഉപ്പിന്റെ മിശ്രിതങ്ങളുമാണ്.

English Summary: Use jeevamruth within 10 days of preparation : study
Published on: 01 May 2021, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now