വൃക്ഷായുർവേദവിധിപ്രകാരമുള്ള സസ്യ വളർച്ചാ ഉത്തേജകമാണിത്. സുരപാലന്റെ വൃക്ഷായുർവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന കുണപജല തയാറാക്കുന്നത് ജന്തുക്കളുടെ മാംസ ഭാഗങ്ങളും മറ്റും ഉപയോഗിച്ചാണ്. എന്നാൽ ഇതിനു സ്വീകാര്യത കുറവാകുമെന്നതിനാലാണ് തുല്യഗുണങ്ങളോടുകൂടിയ ഹെർബൽ കുണപ ജല അഥവാ ഹരിതകഷായം രൂപപ്പെടുത്തിത്. സുരപാലൻ നിർദേശിച്ച കുണ്പജലം പഴവർഗങ്ങൾക്ക് കൂടുതൽ യോജ്യമാണ്.
സസ്യവളർച്ചയുടെ ഭാഗമായുള്ള വിവിധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളാന്ന് ഹെർബൽ കുണപജലയിലുള്ളത്. വേണ്ടത്ര ജൈവവളം അടിവളമായി നൽകിയശേഷം ഹരിതകഷായം നൽകുമ്പോൾ പോഷക ആഗിരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സജീവമാകും. ജൈവവളങ്ങൾ ആഗിരണം ചെയ്യപ്പെടുന്നതുവരെയുള്ള ഇടവേള യിൽ വിളകൾക്കു ക്ഷീണമുണ്ടാകാതിരിക്കാനും ഹരിതകഷായം ഉത്തമമാണ്. വിവിധ കീടങ്ങളെ അകറ്റിനിർത്താനും ഇതുപകരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ - 200 ലീറ്റർ ശേഷിയുള്ള പ്ലാസ്റ്റിക് ഡ്രം , അടപ്പുള്ളത്. മസിൽപോളിൻ ഷീറ്റ് - 5 മീറ്റർ x 3 മീറ്റർ
കളസസ്യങ്ങളുടെ ഇലകളും ഇളംതണ്ടുകളും വളരെ ചെറുതായി അരിഞ്ഞത് -20 കിലോ (ഒരിനത്തിന്റെ ഇല രണ്ടു കിലോയിൽ കൂടരുത്. പുല്ലും പൊട്ടിക്കുമ്പോൾ കറ വരുന്ന സസ്യങ്ങളും ഒഴിവാക്കണം . കാട്ടുചെടികൾക്കു പുറമെ ശീമക്കൊന്ന കണിക്കൊന്ന ആര്യവേപ്പ് എന്നിവയുടെ ഇലകളും ഓരോ കിലോ വീതം ഇതിലുൾപ്പെടുത്താം.
4. മുളപ്പിച്ച് ഉഴുന്ന് 2 കിലോ
5. കറുത്ത വെല്ലം പൊടിച്ചത് -3 കിലോ
6. ശുദ്ധമായ കിണർവെള്ളം- 100 ലിറ്റർ
തയാറാക്കുന്ന വിധം
തണലുള്ള സ്ഥലത്ത് വയ്ക്കുക. കുറച്ചു പച്ചച്ചാണകം ഡ്രമ്മിൽ വിതറണം. തുടർന്ന് അരിഞ്ഞ ഇലകൾ മുളപ്പിച്ച ഉഴുന്ന് വെല്ലം പൊടിച്ചത് എന്നിവ പല അടുക്കുകളായി ഡ്രമ്മിൽ നിറയ്ക്കുക. നൂറു ലീറ്റർ വെള്ളം കുടി അളന്നൊഴിച്ച ശേഷം ഡ്രം അടച്ചുവയ്ക്കണം .
അടുത്ത ദിവസം മുതൽ 15 ദിവസത്തേക്ക് രാവിലെ വെ യിൽ കനക്കുന്നതിനു മുമ്പ് ഇടത്തോട്ടും വലത്തോട്ടും അഞ്ചു പ്രാവശ്യം വീതം മരക്കമ്പുകൊണ്ട് ഇളക്കണം. പതിനഞ്ചു ദിവസ ത്തിനു ശേഷം ഈ മിശ്രിതം തോർത്ത് ഉപയോഗിച്ച് അരിക്കുക. ചണ്ടി വളമായി ഉപയോഗിക്കാം. അരിച്ചുകിട്ടുന്ന കഷായം എത കാലം വേണമെങ്കിലും അടച്ചു സൂക്ഷിക്കാം
ഉപയോഗക്രമം
ഒരു ലീറ്റർ വെള്ളത്തിൽ 100 മില്ലി ഹരിതകഷായം കലക്കി തടത്തിൽ ഒഴിക്കുകയോ ഇലകളിൽ തളിക്കുകയോ ആവാം.