അഗ്നിഹോത്രം ചെയ്ത ശേഷം ലഭിക്കുന്ന ചാരം കൈ കൊണ്ട് പൊടിച്ച് 200 ഗ്രാം എടുത്ത് 800 മില്ലിലിറ്റർ ഗോമൂത്രത്തിൽ കലക്കി 24 ദിവസം സൂക്ഷിച്ചു വയ്ക്കുക. ദിവസവും രണ്ടു നേരം ഒരു വടി കൊണ്ട് ഇളക്കണം. 25-ാം ദിവസം ഇതിൽ 10 ലിറ്റർ വെള്ളം ചേർത്ത് ഇളക്കുക. ഇത് ഒരേ സമയം മൂല്യമേറിയ വളവും കീടനാശിനിയും കുമിൾനാശിനിയുമാണ്. വൈകുന്നേരങ്ങളിൽ ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. അരിച്ചെടുത്ത് ഇലകളിൽ തളിക്കാം. ചെടിയുടെ മഞ്ഞളിപ്പു മാറും. നന്നായി തഴച്ചു വളരും. പെൺപൂക്കളുടെ എണ്ണം കൂടും. കായ്പിടുത്തം കൂടും. വിളകൾ നേരത്തെ മൂപ്പെത്തും. 110 ദിവസം മൂപ്പുള്ള നെല്ല് 100 ദിവസംകൊണ്ട് വിളവെടുക്കാം.
ചെടികളുടെ നീരൂറ്റി കുടിക്കുന്ന മീലിബഗ് (മീലിമൂട്ട തുടങ്ങിയ കീടങ്ങൾക്കും പുഴുക്കൾക്കും പ്രാണികൾക്കുമെതിരേ അഗ്നിഹോത്രം ലായനി 100% ഫലപ്രദമാണ്. 2-3 ആഴ്ച ഇടവിട്ട് ഇതു തളിക്കാവുന്നതാണ്. പച്ചക്കറിക്ക് ഒരു തടത്തിൽ 2 ലിറ്റർ വീതവും കമുക്, കുരു മുളക്, വാഴ തുടങ്ങിയവയ്ക്ക് 5 ലിറ്റർ വീതവും തെങ്ങിന് 10 ലിറ്റർ വീതവും തടത്തിൽ ഒഴിച്ചു കൊടുക്കാം. മണ്ണിൽ നനവുള്ളപ്പോൾ മാത്രമേ ഇത്തരത്തിലുള്ള ലായനികൾ ഒഴിച്ചുകൊടുക്കാൻ പാടുള്ളൂ. വൈകുന്നേരങ്ങളിൽ മാത്രം പ്രയോഗിക്കുക.
അഗ്നിഹോത്രം പതിവായി ചെയ്യുമ്പോൾ ആ പുരയിടത്തിൽ മിത കീടങ്ങൾ പെരുകുകയും ശത്രുകീടങ്ങൾ ഇല്ലാതാവുകയും ചെയ്യും. രോഗകീടങ്ങൾ മാറി ചെടികൾ ആരോഗ്യത്തോടെ തഴച്ചു വളരും.
ചെന്നീരൊലിപ്പ്
തെങ്ങിൻ തടിയുടെ തൊലിക്കുള്ളിൽ നിന്നും ചുവപ്പു കലർന്ന തവിട്ടു നിറത്തിലുള്ള ദ്രാവകം പുറത്തേക്കൊലിച്ചിറങ്ങുന്നതാണ് രോഗ ലക്ഷണം. നീരൊലിക്കുന്ന ഭാഗത്തെ കോശങ്ങൾ ദ്രവിക്കുകയും വലിയ പാടുകൾ ഉണ്ടാകുകയും ചെയ്യുന്നു. രോഗബാധയുള്ള ഭാഗത്തെ തൊലി ഒരു ഉളി ഉപയോഗിച്ച് ചെത്തിമാറ്റി അഗ്നിഹോത്രലായനി, വെള്ളം ചേർക്കാതെ എടുത്തത് ഒരു പഴയ ബ്രഷ് ഉപയോഗിച്ച് മുറിപ്പാടിൽ തേക്കുക. രോഗം സുഖപ്പെടും.
തിലാവിയോപ്സിസ് പാരഡോക്സ് എന്ന കുമിളാണ് ഈ രോഗമു - ണ്ടാക്കുന്നത്. പോഷകമൂലകങ്ങളുടെ കുറവ്, വെള്ളക്കെട്ട്, അധിക മായ പുളിരസം (Acidity) ഇവയൊക്കെ ഈ രോഗത്തിന് അനുകൂല മായ സാഹചര്യങ്ങളാണ്