പയറുവർഗ്ഗങ്ങളിൽ വൃക്ഷങ്ങളായ ഔഷധചെടികളുണ്ട്. ടെറോകാർപ്പസ് സാന്റ്റാലിനസ് അതിൽ ഉള്ള മരമാണ്. നല്ല നീർവാർച്ചയുള്ള ചെങ്കൽ മണ്ണിൽ ഉള്ള തെങ്ങിൻ തോപ്പുകളിൽ തെങ്ങു പോയ കുഴികളിലും, പുറം അതിരുകളിലും തൈകൾ വച്ചു പിടിപ്പിക്കാം. വേങ്ങയുടെ വംശത്തിൽ വരുന്ന രക്ത ചന്ദനം ഒരു അലങ്കാര വൃക്ഷം കൂടിയാണ്. വേങ്ങമരവുമായി രൂപത്തിൽ നല്ല സാദൃശ്യമുണ്ട്. രക്ത ചന്ദനത്തിൻ കാതലാണ് ഔഷധ യോഗ്യം. നല്ല ഉറപ്പുള്ളതും ഇരുണ്ട ചുവപ്പു നിറവുമുള്ള കാതലിന് ചന്ദനത്തിന്റെ നേരിയ വാസനയുണ്ട്. ഇതിന്റെ കാതലുരച്ച് പേസ്റ്റ് ആക്കി മുഖത്തിട്ടാൽ പാടുകൾ മാറ്റി ത്വക്ക് നല്ല ഭംഗിയാക്കി സൗന്ദര്യം കൂടുന്നു. കൂടാതെ വിവിധ ത്വക്ക് രോഗങ്ങൾക്കും പനി, തലവേദന മാറ്റുവാനും കാതലരച്ചിടുന്നത് ഗുണകരമാണ്, രക്താർശസ്സു മാറ്റുവാനും ഉള്ളിലുപയോഗിക്കാം.
രക്ത ചന്ദനത്തിൻ്റെ പരന്ന വിത്തുകൾ പാകി തൈകളുണ്ടാക്കാം. വംശനാശ ഭീഷണി നേരിടുന്ന രക്ത ചന്ദനത്തിന്റെ കാതലിന് മികച്ച വിലയും ലഭിക്കും. നട്ടു കഴി ഞ്ഞ് 10 വർഷം കഴിയുമ്പോൾ വെട്ടി വിൽക്കാം.