Updated on: 17 June, 2024 4:05 PM IST
തിപ്പലി

കുരുമുളകിന്റെ വിവിധയിനങ്ങളെ തിപ്പലിയുമായി ഗ്രാഫ്റ്റ് ചെയ്‌ത്‌ പ്രതിരോധശേഷി കൂടിയ തൈകൾ ഉൽപാദിപ്പിക്കുകയാണ് നല്ലത് . കുരുമുളകിനുണ്ടാകുന്ന ദ്രുതവാട്ടം, വേരുരോഗങ്ങൾ എന്നിവ ചെറുക്കാൻ തിപ്പലി ഗ്രാഫ്റ്റിനു കഴിയും . ചുവട്ടിൽ വെള്ളം കെട്ടിനിന്നാലും, ഇവയുടെ വേര് അഴുകുകയില്ല. അതിനാൽ, വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളിലും നടാം.

പന്നിയൂർ, കരിമുണ്ട, കുതിരവാലി, പെപ്പർ തെക്കൻ തുടങ്ങിയ കുരുമുളകിനങ്ങളെ 'ബ്രസീലിയൻ കൊളിബ്രിയം' എന്ന വിദേശ തിപ്പലിയിനവുമായാണ് സംയോജിപ്പിക്കുന്നത്.

തിപ്പലിയുടെ (2 മാസം പ്രായമായ) തൈകൾ, ചുവട്ടിൽ നിന്ന് ഏകദേശം 15 സെ.മീ. ഉയരത്തിൽ മുറിച്ച ശേഷം അഗ്രഭാഗം നെടുകെ പിളർക്കുന്നു. ഇതിലേക്ക് കുരുമുളകിന്റെ, അധികം മൂക്കാത്ത, മഞ്ഞളിപ്പില്ലാത്ത ശിഖരം (വള്ളിത്തലപ്പാണ് എടുക്കുന്നതെങ്കിൽ വള്ളിക്കുരുമുളകിന്റെ ഗ്രാഫ്റ്റ് തൈ ലഭിക്കും) അഗ്രം കൂർപ്പിച്ച് ഇറക്കി വച്ച് ബഡിങ് ടേപ്പ് (പ്ലാസ്‌റ്റിക് നാട ആയാലും മതി) ചുറ്റുന്നു. ഈ തൈകൾ 15 - 20 ദിവസം തണലത്തു വയ്ക്കണം.

കൂടുതൽ തൈകളുണ്ടെങ്കിൽ പോളിഹൗസാണു നല്ലത്. ഏതാണ്ട് 20 ദിവസം കഴിയുമ്പോൾ ഗ്രാഫ്റ്റ് ചെയ്‌ത തിപ്പലിയിൽനിന്നു മുളകൾ വന്നു തുടങ്ങും. ഇവ നുള്ളിക്കളയണം, ഇല്ലെങ്കിൽ കുരുമുളകിന്റെ വളർച്ച മുരടിക്കും.

കുരുമുളകിനു നിറയെ ഇലകൾ വന്ന ശേഷം, അടിഭാഗത്തെ തിപ്പലിയിൽ നിന്നു മുളച്ചു വരുന്ന ശാഖകളിൽ വീണ്ടും ഗ്രാഫ്റ്റിങ് നടത്താം. ചെടിക്കു നിറയെ ഇലകളും ശാഖകളും വരുന്നതിനാണിത്. ഇത്തരത്തിൽ ഒരു ചുവട്ടിൽ 7 - 8

ശിഖരങ്ങൾവരെ ഗ്രാഫ്റ്റ് ചെയ്യാം . ഗ്രോബാഗിലും പ്ലാസ്‌റ്റിക് ചട്ടികളിലുമാണ് തൈകൾ നടുന്നത്. കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ഇട്ട് അമ്ലത നീക്കിയ മണ്ണ്, ചാണകപ്പൊടി, എല്ലുപൊടി, ചകിരിച്ചോറ്, മണൽ/ചെമ്മണ്ണ് എന്നിവ ചേർത്താണ് പോട്ടിങ് മിശ്രിതം ഒരുക്കുന്നത്. തുടർന്ന് ചാണകത്തെളി, ബയോഗ്യാസ് സ്ലറി എന്നിവ ഒഴിച്ചു കൊടുക്കും. ഇല വന്നശേഷം എൻപികെ വളങ്ങൾ ഇലയിൽ തളിച്ചു നൽകും, കുറ്റിക്കുരുമുളക് വർഷം മുഴുവനും കായ്ക്കും. വള്ളിക്കുരുമുളക് ജൂണിൽ തിരിയിട്ട് ഡിസംബർ - ജനുവരിയോടെ മൂപ്പെത്തും.

English Summary: Uses of grafting pepper with Brazilian piper colobrinum
Published on: 17 June 2024, 10:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now