ബയോഫ്ളോക്ക് തയ്യാറാക്കൽ
ഹെറ്ററോട്രോഫിക് ബാക്റ്റീരിയയും മറ്റു സൂഷ്മജീവികളും, അജൈവ കണികകളും കൂടിചേർന്ന് ഫ്ളോക്കുകളായി രൂപാന്തരപ്പെടുന്നു. സാധാരണയായി ഫ്ളോക്കുകൾ 50 - 200 മൈക്രോൺ വലുപ്പമുള്ളതായിരിക്കും. മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിനു മുമ്പുതന്നെ ബയോഫ്ളോക്ക് രൂപപ്പെടേണ്ടതുണ്ട്.
വീഡിയോ കാണുക https://youtu.be/JPu28O7bv8Y
20 മീറ്റർ ക്യൂബ് ടാങ്കിന് 200 ലിറ്റർ ഇനോക്കുലം തയ്യാറാക്കേണ്ടതാണ്. ബയോഫ്ളോക്ക് സിസ്റ്റത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നതിനും സ്ഥിരപ്പെടുത്തുന്നതിനും ഗുണം ചെയ്യുന്ന സൂക്ഷ്മാണുക്കൾ' മുൻകൂട്ടി ഉപയോഗിച്ച് വരുന്നു. പ്രോബയോട്ടിക് സൂക്ഷ്മാണുക്കൾക്ക് സ്റ്റാർട്ടർ കൾച്ചറുകൾ നൽകുന്ന നിരവധി പ്രോബയോട്ടിക് ബ്രാന്റുകൾ മാർക്കറ്റിൽ ലഭ്യമാണ്. ആയത് ഉപയോഗിച്ചും അല്ലെങ്കിൽ ജൈവസുരക്ഷ ഉറപ്പു വരുത്തി മത്സ്യകൃഷി ചെയ്തു വരുന്ന പരമ്പതാഗത കുളങ്ങളിലെ മണ്ണ് ഉപയോഗിച്ചും ഫ്ളോക്ക് ഇനോക്കുലം തയ്യാറാക്കാവുന്നതാണ്.
ഇനോക്കുലം തയ്യാറാക്കിയത് 24 - 36 മണിക്കൂർ ശക്തമായ എയ്റേഷൻ നൽകിയശേഷം ബയോഫ്ളോക്ക് ടാങ്കിലേയ്ക്ക് ഒഴിക്കേണ്ടതാണ്. ഇത് ബയോ്ളോക്ക് രൂപപ്പെടുന്നതിന് കാരണമായ ജീവികളുടെ വളർച്ചയ്ക്ക് സഹായം ആകുന്നു. തുടർന്നുള്ള ദിവസങ്ങളിൽ നിർദ്ദിഷ്ട കാർബൺ : നൈട്രജൻ അനുപാതം 15 : 1 മുതൽ 20 : 1 ആയി ക്രമീകരിക്കാൻ കാർബൺ സ്രോതസ്സിനായി പുളിപ്പിച്ച ശർക്കര ചേർക്കുക. ഇതിനായി Total Ammonia Nitrogen (TAN) പരിശോധന 2 - 3 ദിവസങ്ങൾ ഇടവിട്ട് വാട്ടർ ടെസ്റ്റിംഗ് കിറ്റുപയോഗിച്ച് നടത്തണം.
ബയോഫ്ളോക്ക് പരിപാലനം
ബയോഫ്ളോക്ക് അടിയാതെ ജലത്തിൽ തന്നെ നിലനിർത്താൻ തുടർച്ചയായി എയ്റേഷൻ നിർബന്ധമാണ്. ടാങ്കിൽ ഏകദേശം 30 cm ആഴത്തിൽ നിന്നും ഒരു ലിറ്റർ വെളളമെടുത്ത് ഇംഹോഫ് (Imhoff) കോണിൽ ഒഴിച്ച് ഖരപദാർത്ഥങ്ങൾ അടിയുന്നതിനു വേണ്ടി 15 മിനിറ്റ് സമയം നൽകിയ ശേഷം ബയോഫ്ളോക്ക് അളവ് നിർണ്ണയിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ ദിവസേനയും പിന്നീട് 3-5 ദിവസത്തിൽ ഒരിക്കലും ഇത് ചെയ്യേണ്ടതാണ്.
കൃഷിവേളയിൽ ബയോഫ്ളോക്കിന്റെ അളവ് 5 ml കുറവായാൽ കാർബൺ സ്രോതസ്സ് (ഓരോ ppm TAN 40 mg/l വീതം ശർക്കര, പഞ്ചസാര തുടങ്ങിയ കാർബൺ സോഴ്സസുകൾ) ചേർക്കുകയും, 10 ml കൂടുതൽ ആയാൽ അധികമായ ഫ്ളോക്ക് ജലമലിനീകരണം വരുത്താതിരിക്കാൻ ഡ്രയിനേജ് പൈപ്പിന്റെ വാൽവ് തുറന്ന് പുറത്തേയ്‌ക്ക് ഒഴുക്കി കളയേണ്ടതുമാണ്. ഇങ്ങനെ ചെയ്യുന്നതിന് മുൻപായി അഞ്ച് മിനിറ്റ് നേരം പുറത്തേയ്‌ക്ക് എയ്റേഷൻ നിർത്തി വയ്ക്കേണ്ടതാണ്.