ഈർപ്പമുള്ള ഇലപൊഴിയും വനങ്ങളിലും, വരണ്ട ഈർപ്പം കുറഞ്ഞ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു ചെറിയ മരമാണിത്. .
സിൽവികൾച്ചറൽ പ്രത്യേകതകൾ
ഒരു നിത്യഹരിത വൃക്ഷമാണിത്. നല്ല വളർച്ചക്ക് പ്രകാശവും ചൂടും അത്യന്താപേക്ഷിതമാണ്. നീർവാർച്ചയുള്ള വരണ്ട മണ്ണിൽ ഇവയ്ക്ക് വളരുവാനുള്ള കഴിവുണ്ട്. മറ്റ് വൃക്ഷങ്ങൾ വളരാൻ പ്രയാസമുള്ള സ്ഥലങ്ങളിലും വട്ട വളരും.
വരൾച്ചയേയും തീയേയും അതിജീവിക്കുവാനുള്ള കഴിവുണ്ട്. നന്നായി കോപ്പീസ് ചെയ്യും.
പുനരുത്ഭവം
ജനുവരി-മാർച്ചിലാണ് പൂക്കൾ ഉണ്ടാകുന്നത്. ഏപ്രിൽ-മെയോടെ വിത്തുകൾ പാകമാകുന്നു. ഏപ്രിൽ-മെയിൽ വിത്ത് പാകിയാൽ ജൂലൈ-ഓഗസ്റ്റോടെ പറിച്ചുനടാം. തൈകൾ നേരിട്ട് നടുന്നതാണുത്തമം. പക്ഷികൾ കഴിച്ച് വിസർജ്ജിക്കുന്ന വിത്തുകൾ മഴയിൽ താനേ കിളിർത്തു കൊള്ളും.
ധാരാളമായി നടക്കുന്ന സ്വാഭാവിക പ്രവർദ്ധനം ഇതിന്റെ ഒരു പ്രത്യേകതയാണ്.
മറ്റുപയോഗങ്ങൾ
പുതിയ ഇലകൾ കിളിർക്കാൻ വെറും രണ്ട് മൂന്ന് മാസങ്ങൾ മതി. എത്ര വലിയ കമ്പിറക്കൽ നടത്തിയാൽ പോലും അതിനെ അതിജീവിക്കാനും ഇതിന് കഴിയും. ഇല കളിൽ ധാരാളം പാക്യജനകവും, പൊട്ടാസ്യവും ഉണ്ട്. 36.7% പാക്യജനമക്ക വട്ട ഹലോ മറ്റേ മറ്റേത് തേനീച്ച കൃഷി ബന്ധപ്പെട്ട കാര്യങ്ങളെ വാട്സാപ്പിൽ ഇന്ന് വീഡിയോ ഓ പകലു പക ഒരു വി ഞാൻ ഉണ്ടോ എന്നാൽ കം, 0.15% ഫോസ്‌ഫറസ്, 0.90% പൊട്ടാസ്യം, 3.32% കാൽസ്യം, 0.90% മഗ്നീഷ്യം, 0.24% സൾഫർ എന്നിവ ഇലയിലടങ്ങിയിരിക്കുന്നു.