Updated on: 30 April, 2021 9:21 PM IST

ചില നാട്ടറിവുകൾ

1, അരളി ചെടിയുടെ തണ്ട് റ" പോലെ വളച്ച് രണ്ടറ്റവും മണ്ണില് വെച്ചാൽ പെട്ടെന് വേര് പിടിക്കും ...

2, കരുവാ പട്ട ഇട്ട വെള്ളത്തില്‍ നടാൻ പോകുന്ന കമ്പുകളുടെ മുറിവുള്ള ഭാഗം മുക്കിയാല്‍ കുമിള്‍, അണുബാധ എന്നിവയില്‍ നിന്നും രക്ഷിക്കാം.

3, . തേന്‍ ഒരു അണുനാശിനി ആണ്. അതും കമ്പ്/ തണ്ടുകളുടെ മുറിവില്‍ പുരത്തുന്നത് നല്ലതാണ്.

4, .തിളപ്പിചാറ്റിയ ചായയില്‍ തേന്‍ ചേര്‍ത്തും മുറിവില്‍ പുരട്ടാം.

5, . റോസയുടെ പൂവ് കൊഴിഞ്ഞ കമ്പ് 5 inch താഴെ വെച്ച് മുറിച്ച് കുത്തിയാൽ വേഗം പിടിച്ചു കിട്ടും.

6. Thulasi, Italian Basil ഇവയൊക്കെ കമ്പ് മുറിച്ചു വെച്ച് പുതിയ തൈ ഉണ്ടാകും . തേങ്ങ വെള്ളത്തില്‍ ചിരട്ട കത്തിച്ച കരി അരച്ചു ചേര്‍ത്ത കൂട്ടില്‍ മുക്കി 10 മിനുട്ട് വെച്ചിട്ട് ആണ് നടേണ്ടത് . ഈ കൂട്ട് ഉണ്ടാക്കി വെച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാം.

7,. വയല്‍ ചീര, നിത്യവഴുതനം, അമര, തക്കാളി ഇവയുടെ ഒക്കെ പച്ച നിറത്തില്‍ ഉള്ള തണ്ടുകള്‍ വെള്ളത്തില്‍ ഇട്ടാല്‍ കിളിര്‍ക്കും. ശേഷം ഗ്രോബാഗിലോ ,നിലത്തോ വളർത്താം

8, . ചീരയുടെ ഇലകളെടുത്ത് തോരന്‍ വെച്ചിട്ട്, തണ്ട് വെളളത്തില്‍ ഇറക്കിവെച്ചാൽ വേരുണ്ടാകും ...ശേഷം അതും നടാം

9. തക്കാളി ച്ചെടിയുടെ തണ്ട് മുറിച്ചു നട്ടാൽ പെട്ടെന്ന് കായ പിടിക്കും മുറിച്ച തണ്ട് സ്യൂഡോമോണസ് വെള്ളത്തിൽ മുക്കി അര മണിക്കൂർ കഴിഞ്ഞ് നേരിട്ടു നടുക

10, തക്കാളി, വഴുതന, തക്കാളി വഴുതിന എന്നിവയുടെ തലപ്പ്‌ നുള്ളി വിട്ടാൽ കൂടുതല്‍ വേഗത്തില്‍ വളരുകയും കായ പിടിക്കുകയും ചെയ്യും

11. കപ്പ കമ്പ് മുറിച്ചു ബളയിഡ് കൊണ്ട് വരഞ്ഞ് നട്ടാൽ കൂടുതൽ വിളവ് കിട്ടും

English Summary: vegetable farming success kjaroct0120
Published on: 02 October 2020, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now