പച്ചക്കറി വിളകളിലെ ല്ലാം തന്നെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ വെള്ളീച്ച, മീലിമൂട്ട, ഇലപ്പേൻ, പച്ചത്തുള്ളൻ, മുഞ്ഞ (ഏഫിഡുകൾ), മണ്ഡരികൾ എന്നിവയുടെ ആക്രമണം അത്യു വെള്ളീച്ചകളും, ഏഫിഡുകളും വൈറസ് വാഹകരായതുകൊണ്ടു തന്നെ മൊസൈക്, ഫില്ലോഡി പോലുള്ള വൈറാഗങ്ങൾ എല്ലാ വിളകളേയും ബാധിക്കാ നുള്ള സാദ്ധ്യതയുണ്ട്. വെള്ളി ച്ചകൾ പ്രധാനമായും വഴുതന വർഗ്ഗവിളകളായ മുളക്, തക്കാളി, വഴുതന എന്നിവയിലാണ് കാണാ റുള്ളത്. മീലിമൂട്ടകൾ വഴുതിന, തക്കാളി എന്നിവയിലും ഇലപ്പേനുകൾ മുളകിലും പച്ചത്തുള്ളൻ പാവലിലും, വഴുതനയിലും, വെണ്ടയിലും, മുഞ്ഞ പയറിലും, പാവലിലും, മണ്ഡരികൾ എല്ലാ ത്തരം പച്ചക്കറി വിളകളേയുമാണ് സാധാരണയായി ബാധിക്കാറു ള്ളത്. കഴിഞ്ഞ ഒന്ന് രണ്ട് വർഷ ങ്ങളായി ഇലപ്പേനുകൾ പയർ, കോവൽ എന്നീ പച്ചക്കറി വിളക ളെ രൂക്ഷമായി ബാധിക്കുന്നുണ്ട്.
പച്ചക്കറി വിളകളിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെ തിരെ താഴെപ്പറയുന്ന പ്രതിരോധ നടപടികൾ അനുവർത്തിക്കാവുന്ന താണ്.
വേനൽക്കാലത്ത് കീടബാധ കുറവുള്ള വിളകളായ കണി വെള്ളരി, ചീര, ചുരക്ക, പീച്ചിൽ തുടങ്ങിയവ കൃഷി ചെയ്യാൻ ശ്രദ്ധിക്കുക.
ഴ്ചയിലൊരിക്കൽ 2% വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ അല്ലെങ്കിൽ വേപ്പ ധിഷ്ഠിത കീടനാശിനി തളി ക്കുക.
രണ്ടാഴ്ചയിലൊരിക്കൽ വെർ ട്ടിസീലിയം (ലെക്കാനിസീലി യം) 20 ഗ്രാം ഒരുലിറ്റർ വെ ള്ളത്തിൽ കലക്കി തളിക്കുക. അടുക്കളത്തോട്ട ങ്ങ ളിൽ നിനക്കു മ്പോൾ ചെടിയെ കൂടിചേർത്ത് നനക്കുന്നത് നന്നായിരിക്കും.
പച്ചക്കറി തോട്ടങ്ങളിൽ മഞ്ഞ നീല കെണി കൾ സ്ഥാപിക്കുന്നത് കീടബാധ യെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നതിനുപകരിക്കും.
അതിരൂക്ഷമായ കീടാക്രമ ണമാണെങ്കിൽ കൃഷി ഓഫീ സർമാരുമായി ബന്ധപ്പെട്ട് നിയന്ത്രണ മാർഗ്ഗങ്ങൾ അവ ലംബിക്കേണ്ടതാണ്.