Updated on: 28 May, 2024 1:20 PM IST
വെള്ളക്കുമ്പ് രോഗം

വാഴയുടെ കൂമ്പിലയുടെ അഗ്രഭാഗം വിരിയാതെ പുറത്തു വരികയും കൂമ്പില വെള്ളനിറമായി മാറുകയും ചെയ്യുന്ന രോഗമാണ് വെള്ളക്കുമ്പ് രോഗം. സാധാരണയായി കാത്സ്യത്തിൻ്റെ കുറവു കൊണ്ടാണ് ഈ രോഗം ഉണ്ടാകുന്നത്. വാഴ നട്ട് നാലാം മാസം മുതൽക്കാണ് ഈ രോഗം പ്രത്യക്ഷപ്പെടുക. 

ഘട്ടം ഘട്ടമായി ഉണ്ടാകുന്ന ഈ രോഗത്തിന്റെ തുടക്കകാലങ്ങളിൽ തളിരിലകളിൽ അല്ല രോഗത്തിന്റെ ലക്ഷണം കാണപ്പെടുക. തളിരിലകൾ സാധാരണ പോലെ വിരിഞ്ഞ് പാകമായി വരുമ്പോൾ ഇലയുടെ ചുവട്ടിൽ നിന്ന് ഏകദേശം 10-15 സെന്റീമീറ്റർ ഭാഗത്ത് ഇലകളിൽ ചെറിയ കുഴികൾ (ആഴത്തിലുള്ള മടക്കുകൾ) രൂപപ്പെടുന്നു. ഈ മടക്കുകൾക്ക് ഏകദേശം അര സെന്റീമീറ്റർ വരെ ആഴവുമുണ്ടാകാം.

അടുത്ത ഇല ഉണ്ടാകുമ്പോൾ അവയുടെ ഞരമ്പുകൾക്ക് ലംബമായി മഞ്ഞകലർന്ന വരകൾ കാണപ്പെടുന്നു. ഇത്തരം വരകൾ ഇലയിലെ സ്വാഭാവികമായുള്ള ഒടിവുകൾക്ക് കുറുകെകാണ് ഈ വരകൾ കാണപ്പെടുക.

അടുത്ത ഘട്ടത്തിൽ ഉണ്ടാകുന്ന കൂമ്പിലയിൽ മഞ്ഞവരകൾ കൂടാതെ കുഴികളും കാണപ്പെടുന്നു. അടുത്ത ഘട്ടത്തിൽ കൂമ്പിലകൾ വെള്ളനിറത്തിലാകുകയും അഗ്രഭാഗം ചീയുകയും ചെയ്യുന്നു.

ഈ രോഗത്തിൻ്റെ പ്രതിവിധിയായി കാത്സ്യം നൽകുന്നത് പത്രപോഷണം എന്ന വളപ്രയോഗ രീതിയിലൂടെയാണ്. കാത്സ്യം നേരിട്ട് ഇലകളിൽ പ്രയോഗിക്കുന്ന രീതിയാണിത്. കാത്സ്യത്തിനൊപ്പം ബോറോൺ കൂടി ചേർത്ത് പ്രയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ രോഗത്തിന് പത്രപോഷണം വഴി ഒരിക്കൽ മാത്രം വളപ്രയോഗം നൽകിയാൽ മതിയാകും.

English Summary: Vellakoombu disease is cured by calcium
Published on: 28 May 2024, 01:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now